/indian-express-malayalam/media/media_files/bkSpZHIXcWxiVsM7ltwA.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ ( ഫയൽ ചിത്രം)
തിരുവനന്തപുരം: പരീക്ഷകളിലെ വിജയത്തിന് വേണ്ടി മാത്രം പഠിക്കുന്ന രീതി സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്ത് നിന്നും പാടെ മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് കഴിവിന്റെ കാര്യത്തിൽ വൈവിധ്യങ്ങളായ സവിശേഷതകളാണുള്ളതെന്നും അവ കേരളത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുവാൻ കഴിയണമെന്നും സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ പരീക്ഷ ജയിക്കുന്നതിന് വേണ്ടി മാത്രമുള്ള പഠനമോ പഠിപ്പിക്കലോ ഇനി ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് അവരവരുടെ അഭിരുചിക്ക് അനുസരിച്ച് ഇഷ്ട വിഷയങ്ങൾ പഠിക്കാനുള്ള സ്വാതന്ത്ര്യമാണ് നാലു വർഷ ബിരുദ കോഴ്സുകളുടെ പ്രത്യേകത. വിദ്യാർത്ഥികളുടെ മാറുന്ന അഭിരുചിക്കനുസരിച്ച് കരിക്കുലം മാറുന്നില്ല എന്ന ആക്ഷേപം ഒരു ന്യൂനതയായി നിലനിന്നിരുന്നുവെന്നും നാലുവർഷം ബിരുദ കരിക്കുലം കൊണ്ട് ഇത് മറികടക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ബിരുദ കോഴ്‌സുകൾ വിജയകരമായി കൊണ്ടുപോകാനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം മുൻകൂട്ടി ഒരു ലക്ഷ്യം വെച്ചുള്ള പഠനമോ ആ ലക്ഷ്യം സാധിക്കുന്നുണ്ടോ എന്നുള്ള ആത്മ പരിശോധനയോ വിദ്യാർത്ഥികളും അധ്യാപകരും നടത്തുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാ മികച്ച സർവകലാശാലകളിലും കേരളത്തിൽ നിന്നുള്ള കുട്ടികൾ പഠിക്കുന്നുണ്ടെന്നും ഏത് നോബൽ സമ്മാന ജേതാക്കളുടെ ടീമിലും നമ്മുടെ നാട്ടിൽ നിന്ന് ഒരു സഹായിയെങ്കിലും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read More
- അത്യാഹിത വിഭാഗത്തിൽ ഫഹദ് ചിത്രത്തിന്റെ ഷൂട്ടിങ്; നടപടിയുമായി മനുഷ്യാവകാശ കമ്മീഷൻ
- മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
- പ്ലസ് വൺ സീറ്റ് പ്രതിസന്ധി: താൽക്കാലിക ബാച്ച് അനുവദിക്കുമെന്ന് മന്ത്രി ശിവൻകുട്ടി
- വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.