/indian-express-malayalam/media/media_files/uploads/2018/04/dileep.jpg)
കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി. കേസിലെ പ്രതിയായ നടന്‍ ദിലീപിനെതിരെ കുറ്റം ചുമത്താന്‍ വിചാരണ കോടതിയില്‍ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി ചോദിച്ചു. ദിലീപിനെതിരെ കേസ് എടുക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി.
Read More: #അവൾക്കൊപ്പം: ഈ സൂപ്പർസ്റ്റാറുകൾ നമുക്ക് അലങ്കാരമല്ല
കുറ്റം ചുമത്തുന്നത് കോടതിയുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും സർക്കാരിന് ഇതിൽ എന്തു കാര്യമെന്നും ജസ്റ്റിസ് പി. ഉബൈദ് വാദത്തിനിടെ പരാമർശിച്ചു. നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതി പ്രദീപിന്റെ ജാമ്യ ഹർജി പരിഗണിക്കവേയാണ് കോടതി സർക്കാരിനെതിരെ തിരിഞ്ഞത്. പ്രോസിക്യൂഷൻ കുറ്റപത്രം നൽകിയാൽ മതിയെന്നും കുറ്റം ചുമത്തുന്നത് കോടതിയുടെ അധികാരമാണെന്നും എന്തടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുമായി ധാരണ ഉണ്ടാക്കിയതെന്നും കോടതി ചോദിച്ചു.
ദൃശ്യങ്ങൾ അടങ്ങുന്ന പെൻ ഡ്രൈവിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലാണ് വിചാരണക്കോടതിയിൽ ദിലീപിനെതിരായ കുറ്റപത്രം നിർബന്ധിക്കില്ലെന്ന ഉറപ്പ് സർക്കാർ സുപ്രീം കോടതിയിൽ ചൊവ്വാഴ്ച നൽകിയത്.
നടിയെ ആക്രമിച്ച സംഭവത്തിൽ സൂത്രധാരനായ ദിലീപ് ജാമ്യം നേടി പുറത്തു വിഹരിക്കുകയാണന്നും രണ്ടു വർഷമായി താൻ ജയിലിലാണെന്നും സംഭവത്തിൽ നേരിട്ട് പങ്കില്ലെന്നുമായിരുന്നു പ്രദീപിന്റെ വാദം. പ്രതിക്ക് ഗുഡാലോചനയിൽ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. കേസിന്റെ വിചാരണ 6 മാസത്തിനകം
പൂർത്തിയാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ടെന്നും ജാമ്യം ലഭിച്ചാൽ പ്രതി തെളിവു നശിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടിയ കോടതി ജാമ്യാപേക്ഷ തള്ളി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.