/indian-express-malayalam/media/media_files/uploads/2018/10/ramesh-chennithala.jpg)
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ഇടപെടേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പ തീര്‍ത്ഥാടകരെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ഭരണഘടനാ ഭേദഗതി കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ മല കയറാതിരുന്നത് കേരള മനസാക്ഷിയുടെ വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും യുഡിഎഫ് പിന്നോട്ട് പോയിട്ടില്ല. കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചുനില്‍ക്കുകയാണ്. സിപിഎമ്മിന്റേയും ബിജെപിയുടേയും കളളക്കളി കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്നും അദ്ദേഹം വ്യക്താക്കി.
Read More: ശബരിമല വിഷയത്തിൽ ഓർഡിനൻസ് ഇറക്കേണ്ടത് കേന്ദ്രം; ശ്രീധരൻ പിള്ളയോട് ചെന്നിത്തല
അതേസമയം ശബരിമല സ‌്ത്രീപ്രവേശവുമായി ബന്ധപ്പെട്ട‌് കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ അഭിപ്രായഭിന്നതയുണ്ടായി. ഭക്തരുടെ പ്രതിഷേധം ബിജെപി റാഞ്ചിയെന്ന‌് വിമർശനമുയർന്നെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ തുറന്നുപറഞ്ഞപ്പോൾ അത്തരം വിലയിരുത്തൽ തങ്ങൾ നടത്തിയിട്ടില്ലെന്നാണ‌് പ്രതിപക്ഷനേതാവ‌് രമേശ‌് ചെന്നിത്തല മാധ്യമങ്ങളോട‌് പ്രതികരിച്ചത‌്.
ശബരിമലവിഷയത്തിൽ പരസ്യമായ സമരത്തിനിറങ്ങേണ്ടതില്ലെന്ന‌് എഐസിസിയുടെ നിർദേശമുണ്ടെങ്കിലും സമരം ഏറ്റെടുക്കാത്തതിന്റെ പ്രതിഷേധം കെ സുധാകരന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കൾ യോഗത്തിൽ പ്രകടിപ്പിച്ചു. കോടതിവിധിയോട‌് മൃദു സമീപനം പുലർത്തുന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടിൽ ഇവർ അതൃപ‌്തി പ്രകടമാക്കി. പ്രത്യക്ഷസമരത്തിനിറങ്ങുന്നത‌് കോൺഗ്രസിന്റെ പാരമ്പര്യത്തെയും പ്രതിച്ഛായയെയും ബാധിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട‌്. എന്നാൽ, ഈ അവസരം മുതലെടുത്ത‌് സർക്കാരിനെ കടന്നാക്രമിക്കണമെന്നായിരുന്നു രമേശ‌് ചെന്നിത്തലയും കെ സുധാകരനുമുൾപ്പെടെയുള്ളവരുടെ നിലപാട‌്.
Read More: ശബരിമല യുവതി പ്രവേശനം: 19 ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ തീരുമാനം ഇന്ന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.