scorecardresearch

സോളാര്‍: 'മനസ്സാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്തിട്ടില്ല'; ക്ലീന്‍ചിറ്റില്‍ പ്രതികരിച്ച് ഉമ്മന്‍ചാണ്ടി

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള മുഴുവന്‍ ആരോപണവിധേയരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു

സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള മുഴുവന്‍ ആരോപണവിധേയരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു

author-image
WebDesk
New Update
Kerala Election Results 2021 Highlights:  ചുവപ്പണിഞ്ഞ് കേരളം,  സെഞ്ചുറിക്കരികെ ക്യാപ്റ്റൻ

കൊച്ചി: സോളാര്‍ പീഡന കേസില്‍ സിബിഐ കുറ്റമുക്തനാക്കിയതില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണ ഫലത്തെപറ്റി ഒരു ഘട്ടത്തിലും ആശങ്ക ഉണ്ടായിരുന്നില്ലെന്നും സത്യം മൂടിവെക്കാന്‍ കഴിയില്ലെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ കേസില്‍ താനടക്കമുള്ളവരെ പ്രതിയാക്കി സി ബി ഐ രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആരോപണ വിധേയരായ എല്ലാവരെയും സി ബി ഐ കുറ്റവിമുക്തരാക്കിയിരിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisment

തന്റെ പൊതുജീവിതം ജനങ്ങള്‍ക്കു മുന്നില്‍ തുറന്ന പുസ്തകമായിരുന്നു. മനസ്സാക്ഷിയ്ക്കു നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഒന്നും ഒളിച്ചുവെയ്ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടി, ബി.ജെ.പി. നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവരുള്‍പ്പടെയുള്ള മുഴുവന്‍ ആരോപണവിധേയരെയും സി.ബി.ഐ കുറ്റവിമുക്തരാക്കിയിരുന്നു.

'' എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന അവസരത്തില്‍ സംസ്ഥാന പോലീസും ക്രൈംബ്രാഞ്ചും നടത്തിയ 2 അന്വേഷണങ്ങളിലും സോളാര്‍ ആരോപണങ്ങളില്‍ അടിസ്ഥാനമില്ലെന്നാണ് കണ്ടത്തിയതു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പോലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലാത്തുകൊണ്ടാണോ, സി ബി ഐ അന്വേഷണത്തിന് ഇടതു സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് അറിയില്ല. ഏതായാലും പെരിയ കൊലക്കേസ്സും മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ്സും സി ബി ഐ അന്വേഷിക്കാതിരിക്കുവാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടുവന്ന് കേസ് നടത്തിയ ഇടതു സര്‍ക്കാര്‍, സോളാര്‍ കേസില്‍ സി ബി ഐ അന്വേഷണത്തിന് തയ്യാറായതില്‍ എനിക്ക് അത്ഭുതമുണ്ട്. വെള്ളക്കടലാസ്സില്‍ എഴുതി വാങ്ങിയ പരാതിയിന്മേല്‍ പോലീസ് റിപ്പോര്‍ട്ട് പോലും തേടാതെയും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് പരിശോധിക്കാതെയും സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതിന്റെ പിന്നിലെ ഉദ്ദേശ്യ ശുദ്ധി സംശയകരമാണ്'' ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

Solar Case Oommen Chandy Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: