/indian-express-malayalam/media/media_files/uploads/2019/08/car-1.jpg)
തൊടുപുഴ: കനത്ത മഴയില്‍ ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു. കാഞ്ഞാർ വെള്ളിയാമറ്റം കൊല്ലംങ്കോട്ട് ബിനുവിന്റെ കാറാണ് അപകടത്തിൽ പെട്ടത്. ചപ്പാത്ത് കരകവിഞ്ഞ് ഒഴുകുന്നതിനിടയിൽ കാർ മറുകരയ്ക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചപ്പാത്തിൽ കുടുങ്ങിയ കാർ മറ്റൊരു വാഹനം ഉപയോഗിച്ച് മറുകരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
ഒഴിക്കിൽപ്പെട്ട കാറിൽ നിന്ന് ഡ്രൈവർ സാഹസികമായി രക്ഷപ്പെട്ടു, വീഡിയോ #HeavyRain#KeralaWeatherpic.twitter.com/c6bxQR9jKd
— IE Malayalam (@IeMalayalam) August 9, 2019
ചപ്പാത്തിൽ നിന്ന് തെന്നിമാറിയ കാർ ഒഴുക്കിൽപ്പെട്ടു. പൂർണമായും വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും ഡ്രൈവർ സാഹസികമായി കരയ്ക്കെത്തുകയായിരുന്നു. മറ്റൊരു വാഹനത്തിൽ ബന്ധിച്ചിരുന്നതിനാൽ കാർ തീരത്ത് തന്നെ കുടുങ്ങി കടന്നു. മഴ കുറഞ്ഞതോടെ കാർ കരയിലെത്തിച്ചു.
Also Read: Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; റെഡ് അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍
സംസ്ഥാനത്ത് മഴക്കെടുതി അവസാനിക്കുന്നില്ല. ശക്തമായ മഴ തുടരുന്ന സ്ഥലങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. നേരത്തെ നാല് സ്ഥലങ്ങളിലായിരുന്നു റെഡ് അലര്‍ട്ട് എങ്കില്‍ ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.
Also Read:Kerala Weather: രക്ഷാപ്രവർത്തനത്തിന് കേരളത്തിന്റെ സൈന്യം സജ്ജം
പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.