തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മൽസ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ഫിഷറീസ് കൺട്രോൾ റൂമുകളിൽ സ്പെഷ്യൽ ടീം പ്രവർത്തനം ആരംഭിച്ചു. ജില്ലാതല കൺട്രോൾ റൂമുകളുടെയും, ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പറുകൾ ചുവടെ നൽകുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഈ നമ്പറുകളിൽ വിളിച്ച് സേവനം ആവശ്യപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Also Read: Kerala Weather Live Updates: അടങ്ങാതെ മഴപ്പെയ്ത്ത്; റെഡ് അലര്‍ട്ട് ഒന്‍പത് ജില്ലകളില്‍

അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയിൽ ജനം വലയുന്നു. ശക്തമായ മഴ തുടരുന്ന സ്ഥലങ്ങളില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചു. നേരത്തെ നാല് സ്ഥലങ്ങളിലായിരുന്നു റെഡ് അലര്‍ട്ട്. ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്.

Also Read: Kerala Weather Train Services Suspended: ആലപ്പുഴ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും നിർത്തിവച്ചു

കനത്ത മഴയെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം നിലച്ചു. മറ്റന്നാൾ വരെ വിമാനത്താവളം അടച്ചിടും. റൺവേയിൽ വെള്ളം കയറിയതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലായത്. മഴ മാറിയാൽ ഞായറാഴ്ച രാത്രിയോടെ വിമാനത്താവളം തുറക്കാൻ സാധിക്കുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.