/indian-express-malayalam/media/media_files/uploads/2020/02/social-media-759.jpg)
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും അത് പങ്കുവയ്ക്കുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പർദ്ധയും വിദ്വേഷവും വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നവർക്കെതിരെയും ഷെയർ ചെയ്യുന്നവർക്കെതിരെയും കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്.#keralapolice#fakemessagespic.twitter.com/oKDAPPbe6n
— Kerala Police (@TheKeralaPolice) February 6, 2020
ഇത്തരത്തിലുള്ള നിരവധി സന്ദേശങ്ങൾ​ ശ്രദ്ധയിൽ​ പെട്ടിട്ടുണ്ടെന്നും നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള​ നീക്കങ്ങൾക്കെതിരെ സൈബർ സെൽ, ഹൈടെക്ക് സെൽ, സൈബർ ഡോം എന്നിവയുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കേരള പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Read More: ഇത് നയമല്ല, എങ്കിലും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക വായിച്ച് ഗവർണർ
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കർശന നിലപാടാണ് സംസ്ഥാന സർക്കാരും സ്വീകരിച്ചിരിക്കുന്നത്. നിയമം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും നിയമസഭയിൽ പ്രമേയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ സർക്കാർ ഉൾപ്പെടുത്തിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വം അംഗീകരിക്കാൻ സാധിക്കില്ലെന്നും അത് തെറ്റാണെന്നുമാണ് സർക്കാർ നയപ്രഖ്യാപനത്തിൽ പറഞ്ഞത്.
അതേസമയം സർക്കാരിന്റെ നിലപാടുകൾക്കെതിരായി രംഗത്തെത്തിയ ഗവർണർ പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പടുകയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഭാഗം മാറ്റില്ലെന്ന് ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്തതിനെ തുർന്ന് പ്രമേയത്തിലെ ഈ ഖണ്ഡിക വായിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us