/indian-express-malayalam/media/media_files/uploads/2019/09/vk-prasanth.jpg)
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വിജയം ഉറപ്പെന്ന് സ്ഥാനാര്‍ഥി വി.കെ.പ്രശാന്ത്. യുവജനങ്ങളുടെയും സ്ത്രീ സമൂഹത്തിന്റെയും വലിയ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും അതിനാല്‍ വിജയം ഉറപ്പാണെന്നും പ്രശാന്ത് പറഞ്ഞു.
"ഇപ്പോള്‍ ഉന്നയിക്കുന്ന വിമര്‍ശനങ്ങളിലൊന്നും കഴമ്പില്ല. മേയര്‍ തന്നെ സ്ഥാനാര്‍ഥിയായതോടെയാണ് വിമര്‍ശനങ്ങള്‍ വരാന്‍ തുടങ്ങിയത്. രാഷ്ട്രീയ പ്രേരിതമായ വിമര്‍ശനങ്ങളാണ് അതെല്ലാം. വിമര്‍ശനങ്ങളിലെ രാഷ്ട്രീയം ജനങ്ങള്‍ക്ക് ബോധ്യപ്പെടും." വി.കെ.പ്രശാന്ത് പറഞ്ഞു.
എന്‍എസ്എസ് നിലപാടില്‍ ആശങ്കയില്ലെന്നും പ്രശാന്ത് വ്യക്തമാക്കി. എന്‍എസ്എസ് ഒരു കോണ്‍ഗ്രസ് സംഘടനയല്ല. എല്ലാ സംഘടനകളുടെയും പിന്തുണ എല്‍ഡിഎഫിനുണ്ട്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ഉള്ളവര്‍ പോലും ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. എന്‍എസ്എസ് വോട്ടും ഇടതുപക്ഷത്തിനു ലഭിക്കും. വലിയ ഭൂരിപക്ഷത്തില്‍ തന്നെ വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്നും വി.കെ.പ്രശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Read Also: കുട്ടികള്‍ കോപ്പിയടിക്കരുത്; വിചിത്രമായ രീതിയില്‍ പരീക്ഷ നടത്തി കോളേജ്
ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് തികഞ്ഞ പ്രതീക്ഷയോടെ വി.കെ.പ്രശാന്ത് വിജയസാധ്യത പങ്കുവച്ചത്. എൻഎസ്എസ് ശരിദൂരം നിലപാട് സ്വീകരിച്ചത് കോൺഗ്രസിനു ഗുണം ചെയ്യുമെന്ന് പാർട്ടിക്കുള്ളിൽ വിലയിരുത്തലുണ്ടെങ്കിലും അവസാന മണിക്കൂറിലും പ്രചാരണ പരിപാടികളുമായി സിപിഎം മുന്നോട്ടുപോകുകയാണ്.
വട്ടിയൂര്‍ക്കാവ്, അരൂര്‍, കോന്നി, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് മണ്ഡലങ്ങളില്‍ നാലെണ്ണം യുഡിഎഫും ഒരെണ്ണം എല്‍ഡിഎഫുമാണ് കൈവശം വച്ചിരിക്കുന്നത്. ബിജെപിക്ക് നല്ല പ്രതീക്ഷയുള്ള മണ്ഡലങ്ങളാണ് മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും കോന്നിയും. മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു.
Read Also: യോ യോ ടെസ്റ്റ് വേണമെന്ന് പറഞ്ഞ സമയത്ത് നിങ്ങളായിരുന്നു പ്രസിഡന്റെങ്കിൽ!; ഗാംഗുലിയോട് യുവി
ജാതിസമവാക്യങ്ങളിലൂന്നിയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. എന്‍എസ്‌എസ് സ്വീകരിച്ച നിലപാടും ശബരിമല വിഷയവും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വിഷയങ്ങളായി. എന്‍എസ്എസിന്റെ ശരിദൂര നിലപാട് തങ്ങള്‍ ഗുണം ചെയ്യുമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്. പലയിടത്തു എന്‍എസ്എസ് നേതാക്കള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്‍എസ്എസിന്റെ പരസ്യ നിലപാട് തങ്ങള്‍ക്ക് വിനയാകുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മും ബിജെപിയും. എന്‍എസ്എസ് നിലപാട് പുനഃപരിശോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെ പറഞ്ഞതും അതുകൊണ്ടാണ്.
ശബരിമലയും ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ വിഷയമായി. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ആയുധമായാണ് ശബരിമല വിഷയത്തെ കണ്ടത്. എന്നാല്‍, ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന് സിപിഎം കുറ്റപ്പെടുത്തുന്നുമുണ്ട്. ഒക്ടോബര്‍ 21നാണ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 24 ന് വോട്ടെണ്ണല്‍ നടക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us