/indian-express-malayalam/media/media_files/2025/06/27/tsr-building-2025-06-27-08-14-30.jpg)
തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു
തൃശ്ശൂർ: തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിൽ കുടുങ്ങിപോയ പശ്ചിമബംഗാൾ സ്വദേശികളായ രാഹുല്‍, അലീം, റൂബല്‍ എന്നിവരാണ് മരിച്ചത്.
12 പേരാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്. ഇതിൽ ഒൻപത് പേർ ഓടി രക്ഷപ്പെട്ടു.ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്.
Also Read:ഏഴ് ജില്ലകളിൽ അവധി; സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ
വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. കൊടകര ടൗണിൽ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാർപ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകർന്നുവീണത്. ചെങ്കല്ലുകൊണ്ട് നിർമിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്.
Also Read:അനാവശ്യ യാത്രകൾ ഒഴിവാക്കണം; ഡാമുകൾ തുറന്നേക്കും, സംസ്ഥാനത്ത് അതിശക്ത മഴ
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലാണ് തൊഴിലാളികൾ കുടുങ്ങിയതെന്ന് കരുതുന്നത്. ഇവർ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. കൊടകര ടൗണില്‍ തന്നെയുള്ള കെട്ടിടമാണ് തകര്‍ന്നത്.
Also Read:ഇന്ദുഗോപൻ്റെ നോവലിനും അനിത തമ്പിയുടെ കവിതയ്ക്കും ഷിനിലാലിൻ്റെ കഥയ്ക്കും കേരള സാഹിത്യ അക്കാദമി അവാർഡ്
രക്ഷാപ്രവർത്തനത്തിന് ജെ.സി.ബി. ഉൾപ്പടെയുള്ളവ സ്ഥലത്തെത്തിച്ചിരുന്നു. ഏകദേശം നാല്പത് വർഷത്തിലേറെ പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞുവീണത്.ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു. കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടോയെന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
പ്രദേശത്ത് മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. കൊടകരയിലും സമീപ പ്രദേശങ്ങളിലും രണ്ട് ദിവസമായി കനത്തമഴയാണ് പെയ്യുന്നത്.
Also Read:
പി.വി അന്‍വര്‍ സമാന്തര സംവിധാനമാണോ? സർക്കാരിനോട് ഹൈക്കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.