scorecardresearch

വൈക്കത്ത് ഇരുപതോളം യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാനില്ല

മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്

മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്

author-image
WebDesk
New Update
Boat Accident Vaikom

ഫയർ​ ഫോഴ്സിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്

കോട്ടയം: വൈക്കത്ത് വള്ളം മറിഞ്ഞ് അപകടം. ഇരുപതോളം യാത്രക്കാരുമായി പോയ വള്ളമാണ് മറിഞ്ഞത്. കാട്ടിക്കുന്നിൽനിന്നു പാണാവള്ളിയിലേക്കു പോവുകയായിരുന്ന വള്ളമാണ് മുറിഞ്ഞ പുഴയിൽ അപകടത്തിൽപ്പെട്ടത്. വെള്ളത്തിൽ വീണ ഒരാളെ കാണാനില്ലെന്നാണ് വിവരം.

Advertisment

പാണാവള്ളി സ്വദേശിയായ കണ്ണനെയാണ് കാണാതായതെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്സിന്റെയും പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് രക്ഷപ്രവർത്തനം. ഫയർ ഫോഴ്സിന്റെ രണ്ടു യൂണിറ്റുകൾ പുഴയിൽ തിരച്ചിൽ തുടരുകയണ്.

Also Read: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്: ചുമത്തിയത് ഗുരുതര വകുപ്പുകൾ, വ്യാപക പ്രതിഷേധം

മരണാന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയവർ സഞ്ചരിച്ച വള്ളമാണ് മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ മൂന്നുപേരെ വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വള്ളം മറിഞ്ഞതിനു പിന്നാലെ സമീപത്തുണ്ടായിരുന്ന മറ്റൊരു വള്ളത്തിലേക്ക് കയറിയാണ് യാത്രക്കാരിൽ പലരും കരയ്ക്കെത്തിയത്. 

Advertisment

Read More: മഴയുടെ ശക്തി കുറയും, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Accident Boat Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: