scorecardresearch

രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു

മൂന്ന് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്

മൂന്ന് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്

author-image
WebDesk
New Update
Ramesh Chennithala, രമേശ് ചെന്നിത്തല, BJP, ബിജെപി, Kerala News, കേരള വാര്‍ത്തകള്‍, CPM, സിപിഎം, Congress, കോണ്‍ഗ്രസ്, Kerala News, Indian Express Malayalam, IE Malayalam, ഐഇ മലയാളം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറയിൽ ബിജെപി ഭരണം പിടിച്ചു. മൂന്നാം തവണ നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മെമ്പര്‍മാര്‍ വിട്ടുനിന്നതോടെയാണ് ബിജെപിക്ക് വഴിയൊരുങ്ങിയത്. ബിജെപിയുടെ ബിന്ദു പ്രദീപാണ് പ്രസിഡന്റ് ആയത്.

Advertisment

മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോൺഗ്രസ് സിപിഎമ്മിനെയായിരുന്നു പിന്തുണച്ചിരുന്നത്. എന്നാല്‍ സിപിഎം അംഗം പിന്നീട് പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു രാജി.

Read More: കെ.കെ.ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ്; മന്ത്രി ക്വാറന്റൈനിൽ

18 സീറ്റുകളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ആറ് വീതം സീറ്റാണുള്ളത്. എല്‍ഡിഎഫിന് അഞ്ചും ഒരു സ്വതന്ത്രനും ഭരണസമിതിയിലുണ്ട്. ബിജെപിക്ക് അധികാരം ലഭിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചിരുന്നത്.

Advertisment

സിപിഎം-കോണ്‍ഗ്രസ് ബന്ധം തിരഞ്ഞെടുപ്പില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ നിര്‍ദേശിച്ചത്. ഇതോടെയാണ് മൂന്നാം വട്ട തിരഞ്ഞെടുപ്പില്‍ നിന്ന് കോണ്‍ഗ്രസ് വിട്ട് നിന്നത്. ബിജെപി അനായാസം അധികാരത്തിലെത്തുകയും ചെയ്തു.

Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: