/indian-express-malayalam/media/media_files/smh0AXM7MM35aLij6Eus.jpg)
മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിൻറെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു
കോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളെ സന്ദർശിച്ചതിനെ ന്യായീകരിച്ച സ്പീക്കർ എഎൻ ഷംസീറിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. "ഷംസീർ അങ്ങനെ പറയരുതായിരുന്നു. സ്പീക്കറുടെ ആർഎസ്എസ് പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അത് ഒരുപാട് ദുർവ്യാഖ്യാനങ്ങൾക്ക് ഇട നൽകും .ഗാന്ധിവധത്തിൽ പങ്കുള്ളവരാണ് ആർഎസ്എസ്, അക്കാര്യം മറക്കരുത് .ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴം വച്ച് എന്തിന് കണ്ടു? വ്യക്തത വേണം".- ബിനോയ് വിശ്വം ആവശ്യപ്പെട്ടു
എംആർ അജിത് കുമാർ-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് വ്യക്തമാക്കിയ സ്പീക്കർ ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി.
ആർഎസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിൽ തെറ്റില്ല. മന്ത്രിമാരുടെ ഫോൺ എഡിജിപി ചോർത്തി എന്ന അൻവറിൻറെ ആരോപണം അഭ്യൂഹം മാത്രമാണെന്നും സ്പീക്കർ പറഞ്ഞു. സർക്കാർ സംവിധാനത്തിൽ ഇത്തരം കാര്യങ്ങൾ നടക്കുമെന്ന് കരുതുന്നില്ലെന്നും എഎൻ ഷംസീർ പറഞ്ഞു.
Read More
- കലവൂരിലെ വീട്ടിൽ നിന്ന് മൃതദ്ദേഹം കണ്ടെത്തി; കൊച്ചിയിൽ നിന്ന് കാണാതായ സുഭദ്രയുടേതെന്ന് സംശയം
- മലപ്പുറത്ത് നിന്ന് കാണാതായ പ്രതിശ്രുത വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി
- ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം; സര്ക്കാര് അനങ്ങിയില്ല, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
- ഓണ വിപണി: ഭക്ഷ്യ സുരക്ഷ ശക്തമാക്കാൻ സ്പെഷ്യല് സ്ക്വാഡ്
- സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; 9 ജില്ലകളിൽ യെല്ലോ അലർട്ട്
- എഡിജിപി എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടു? ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാനാകൂ: വി.മുരളീധരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.