scorecardresearch

'അധോലോകത്തിന്റെ അഴിഞ്ഞാട്ട കഥകൾ'; കണ്ണൂരിലെ സിപിഎം വിഷയങ്ങളിൽ ബിനോയ് വിശ്വം

സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്നും സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം

സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്നും സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം

author-image
WebDesk
New Update
MV Govindan, Binoy Viswam

തിരുവനന്തപുരം: കണ്ണൂര്‍ സിപിഐഎമ്മിലെ പ്രശ്‌നങ്ങളില്‍ ഇടപെടലുമായി സിപിഐ. കണ്ണൂരിൽ നിന്നും പുറത്തുവരുന്നത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അധോലോകത്തിന്റെ അഴിഞ്ഞാട്ട കഥകളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിമർശിച്ചു. സ്വര്‍ണം പൊട്ടിക്കുന്നതിന്റെയും അധോലോക അഴിഞ്ഞാട്ടത്തിന്റെയും കഥകൾ ചെങ്കൊടിക്ക് അപമാനമാണെന്നും സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം തന്റെ പ്രസ്താവനയിൽ പറഞ്ഞു. 

Advertisment

സമൂഹമാധ്യമങ്ങളില്‍ ഇടതുപക്ഷ വേഷം കെട്ടുന്നവര്‍ അധോലോകത്തിന്റെ കാര്യസ്ഥരാണെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇത് പൊറുക്കാവുന്നതല്ല, പ്രസ്ഥാനത്തിന്റെ തിരിച്ചടികളില്‍ ഇത്തരക്കാരുടെ പങ്ക് ഒരിക്കലും ചെറുതായി കആണരുത്. അത്തരത്തിലെ അധോലോക ഇടപാടുകാർക്ക് മാപ്പില്ലെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാരവികാരങ്ങളെയും വിശ്വാസങ്ങളെയും സിപിഐ മാനിക്കുമെന്നും ബിനോയ് വിശ്വം പ്രസ്താവനയില്‍ വ്യക്തമാക്കി. 

"പ്രസ്ഥാനത്തില്‍ വിശ്വാസം അര്‍പ്പിച്ച ലക്ഷോപലക്ഷം ജനങ്ങളോട് നീതികാണിക്കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കടമയുണ്ട്. അവരുടെ കൂറും വിശ്വാസവും ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലുത്. ചീത്തപ്പണത്തിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി അധോലോകത്തെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുക്കുന്നവരാണ്. അവര്‍ക്ക് മാപ്പില്ലായെന്ന് പ്രഖ്യാപിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ജനങ്ങളുടെ വിചാര വികാരങ്ങളെയും വിശ്വാസങ്ങളെയും സി പി ഐ എന്നും മാനിക്കുന്നു"  ബിനോയ് വിശ്വം പറഞ്ഞു.

Read More

Cpi Binoy Vishwam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: