scorecardresearch

ബിനീഷ് കോടിയേരി അറസ്റ്റിൽ

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്

author-image
WebDesk
New Update
ബിനീഷ് കോടിയേരി അറസ്റ്റിൽ

ബെംഗളൂരു: ലഹരിമരുന്ന് കടത്തുകേസിൽ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ഇ ഡി (എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന ചോദ്യംചെയ്യലിനു ശേഷമാണ് ബിനീഷിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

Advertisment

ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് ഇ ഡി സോണല്‍ ഓഫീസില്‍ ചോദ്യംചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായത്. ചോദ്യംചെയ്യലിനു ശേഷം ഇ ഡി ബിനീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബിനീഷിന്റെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാമത്തെ തവണയാണ് ഇ ഡി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. മുൻപ്, ബിനീഷ് നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ ബെംഗളൂരു ലഹരിമരുന്ന് കേസിൽ എൻസിബി അറസ്റ്റ് ചെയ്ത, ജയിലിൽ കഴിയുന്ന അനൂപ് മുഹമ്മദിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരുടെയും മൊഴികളിൽ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ബിനീഷിനെ ഇ ഡി ഇന്ന് വീണ്ടും വിളിച്ചുവരുത്തിയത്.

Advertisment

Also Read: അറസ്റ്റിനു കാരണം ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതെന്ന് ഇഡി; നിഷേധിച്ച് ശിവശങ്കർ

ബിനീഷും പ്രതിയായ അനൂപ് മുഹമ്മദും തമ്മില്‍ നടത്തിയെന്ന് പറയുന്ന സാമ്പത്തിക ഇടപാടുകളുടെ സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഇ ഡി അനൂപിന്റെ ആവശ്യപ്രകാരം ഹോട്ടൽ ബിസിനസിന് ധനസഹായം നൽകിയിട്ടുണ്ടെങ്കിലും അനൂപിന്റെ ലഹരിമരുന്ന് ബിസിനസിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ലഹരിമരുന്ന് കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നുമാണ് ബിനീഷ് വ്യക്തമാക്കുന്നത്.

Also Read: തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെ, ആരും സംരക്ഷിക്കില്ല; ബിനീഷ് വിഷയത്തിൽ കോടിയേരി

ഇ ഡിയുടെ ചോദ്യം ചെയ്യലിൽ, തനിക്ക് ഹോട്ടൽ തുടങ്ങാൻ ബിനീഷ് പണംതന്ന് സഹായിച്ചിട്ടുണ്ടെന്ന് അനൂപ് മൊഴി നൽകിയിരുന്നു. പിന്നീട് ബെംഗളൂരു കേന്ദ്രീകരിച്ച് ബിനീഷ് രണ്ട് ബിസിനസ്സ് സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്ത വിവരവും പുറത്ത് വന്നു. എന്നാൽ വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തതിനെ തു‍ടർന്ന് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം കമ്പനിയുടെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്തിരുന്നു.

ബിനീഷ് കോടിയേരിയുടെ സ്വത്തുവകകൾ കണ്ടെത്താൻ എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് നിർദേശം നൽകിയിരുന്നു. സ്വത്തുവകകൾ തങ്ങളുടെ അനുമതിപ്രകാരമല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി രജിസ്ട്രേഷൻ വകുപ്പിനെ അറിയിച്ചു. ബിനീഷിന്റെ മുഴുവന്‍ ആസ്തിയും കണ്ടെത്താനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: ബിനീഷ് കോടിയേരിക്കെതിരെ ഇഡി; സ്വത്ത് ക്രയവിക്രയം വിലക്കി

Bineesh Kodiyeri

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: