/indian-express-malayalam/media/media_files/uploads/2019/03/Kunhalikutty-ET-Muhammed-Basheer.jpg)
മലപ്പുറം: അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ വിധിയില്‍ സംതൃപ്തനല്ലെന്ന് മുസ്‌ലിം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീര്‍. വിധി സന്തുലിതമാണെന്ന കാഴ്ചപ്പാടിനെ എതിര്‍ക്കുന്നു. എന്നാല്‍, സുപ്രീം കോടതി വിധിയാണ് രാജ്യത്തെ നിയമം. വിധിയുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ എന്തുവേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും ഇ.ടി.മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അയോധ്യ ഭൂമിത്തര്‍ക്ക കേസിലെ സുപ്രീം കോടതി വിധി മാനിക്കുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഘര്‍ഷമുണ്ടാക്കാന്‍ പാടില്ല. എല്ലാവരും ആത്മസംയമനം പാലിക്കണം. കോടതി വിധി പഠിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. സമാധാനപരമായി മുന്നോട്ടു പോകാനാണ് ആഹ്വാനം ചെയ്യുന്നതെന്നും കോടതി വിധി വന്നതിനു പിന്നാലെ ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതകരിച്ചു. കോടതി വിധിയെ മാനിക്കുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപിയും പറഞ്ഞു. നാളെ കഴിഞ്ഞ് ലീഗ് യോഗം ചേരും. വിധി പകര്‍പ്പ് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രീം കോടതി വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംയമനത്തോടെ എല്ലാവരും വിധിയോട് പ്രതികരിക്കണമെന്നും സമാധാനം നിലനിര്‍ത്തണമെന്നും പിണറായി ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധി അന്തിമമാണെന്നതിനാല്‍ വിധി ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ജനങ്ങളുടെ സമാധാന ജീവിതം തകരുന്ന ഇടപെടലുകള്‍ സമൂഹത്തില്‍ ഉണ്ടാകരുത്. ശാന്തിയും സമാധാനവും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കുന്ന സമീപനമാണ് എല്ലാവരിലും ഉണ്ടാകേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.
Read Here: അയോധ്യ വിധി: പൂർണ്ണരൂപം വായിക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.