/indian-express-malayalam/media/media_files/uploads/2019/11/karassery.jpg)
കൊച്ചി: അയോധ്യ കേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് എം.എന്‍.കാരശ്ശേരി. ബാബറി മസ്ജിദ് തകര്‍ത്തത് ശരിയാണെന്ന് കരുതുന്നത് കൊണ്ടല്ല വിധിയെ സ്വാഗതം ചെയ്യുന്നതെന്നും അത് കഴിഞ്ഞ കാര്യമാണെന്നും കാരശ്ശേരി പറഞ്ഞു. ഈ വിധി അലഹാബാദ് ഹൈക്കോടതിയുടെ വിധിയുടെ അതേ ആത്മാവുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
''സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അത് ബാബറി മസ്ജിദ് തകര്‍ത്തത് ശരിയാണെന്ന് കരുതുന്നത് കൊണ്ടല്ല. കഴിഞ്ഞത് കഴിഞ്ഞു. ഈ വിധിയും അലഹാബാദ് ഹൈക്കോടതി വിധിയുടെ അതേ സ്പിരിറ്റിലുള്ളതാണ്. അന്നും ആ വിധിയെ സ്വാഗതം ചെയ്തിരുന്നു. രമ്യമായ പരിഹാരത്തിന്റേത്. അന്നും ഞാന്‍ വിധി സ്വാഗതം ചെയ്തിരുന്നു. രാജ്യത്ത് കലാപമുണ്ടാകരുത്.'' അദ്ദേഹം പറഞ്ഞു.
Read More: അയോധ്യ ഭൂമിത്തര്‍ക്ക കേസ്: മുസ്‌ലിങ്ങൾക്ക് പള്ളി പണിയാൻ മറ്റൊരു സ്ഥലം, തർക്കഭൂമിയിൽ രാമക്ഷേത്രം
''ക്ഷേത്രം പൊളിച്ചിട്ടാണ് പള്ളി പണിതതെന്ന് ചരിത്രകാരന്മാർക്കോ പുരാവസ്തു ഗവേഷകർക്കോ കണ്ടെത്താനായിട്ടല്ലെന്ന് വിധിയില്‍ പറഞ്ഞ് എന്നെ അത്ഭുതപ്പെടുത്തുന്നൊരു കാര്യമാണ്. ഒരു കെട്ടിടത്തിന്റെ മുകളിലാണ് പള്ളി പണിത് എന്നാണ് പറയുന്നത്. 1949- ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ബാബറി മസ്ജിദ് നില്‍ക്കുന്ന സ്ഥലം ഹിന്ദുക്കളുടേതോ മുസ്‌ലിങ്ങളുടേതോ അല്ല. രാജ്യത്തിലെ പുരാവസ്തു ഗവേഷണ വകുപ്പിന്റെ കീഴിലുള്ള സംരക്ഷിത പ്രദേശമാണെന്നാണ്'' അദ്ദേഹം പറഞ്ഞു.
''കഴിഞ്ഞുപോയ കാര്യങ്ങൾ പറഞ്ഞ് മുറിവുണ്ടാക്കിയത് കൊണ്ട് കാര്യമില്ല. രാജ്യത്തെ 136 കോടി ജനങ്ങള്‍ക്ക് അതുകൊണ്ട് ഒരു ഗുണവും ലഭിക്കില്ല. ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും ഗുണമില്ല. അവിടെ രാമക്ഷേത്രം പണിതാലോ ബാബറി മസ്ജിദ് പുനരുദ്ധരിച്ചാലോ ഇവിടുത്തെ ജനങ്ങളുടെ വിശപ്പോ തൊഴിലില്ലായ്മയോ നിരക്ഷരതയോ പരിഹരിക്കപ്പെടില്ല. ഇപ്പോഴുള്ള ഒരു ജനകീയ പ്രശ്‌നത്തിനും പരിഹാരമാകില്ല. അത് യഥാർഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനേ ഉപകരിക്കൂ'' കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.