scorecardresearch

തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു

തിരുവനന്തപുരം അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍

തിരുവനന്തപുരം അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍

author-image
WebDesk
New Update
two killed in thrissur, തൃശൂരിൽ രണ്ടു പേരെ വെട്ടിക്കൊന്നു, murder, കൊലപാതകം, attack, ആക്രമണം, thrissur murder, തൃശൂരിലെ കൊലപാതകം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കൊലക്കേസ് പ്രതിയും ഓട്ടോറിക്ഷ ഡ്രൈവറുമായ യുവാവ് തിരുവനന്തപുരത്ത് വെട്ടേറ്റ് മരിച്ച നിലയില്‍.  പേട്ട സ്വദേശി വിപിനാണ് (34) കൊല്ലപ്പെട്ടത്. തിരുവനന്തപുരം ആനയറയിലാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തു വെച്ചായിരുന്നു ആക്രമണം. ഓട്ടം വിളിച്ച ആറംഗ സംഘമാണ് ആക്രമണത്തിനു പിന്നിൽ.

Advertisment

തിരുവനന്തപുരം അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ് കൊല്ലപ്പെട്ട വിപിന്‍. രണ്ടുവര്‍ഷം മുന്‍പ് നേമത്ത് വര്‍ക്ക് ഷോപ്പ് ജീവനക്കാരനായ അനൂപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് വിപിനെതിരെയുള്ള കേസ്. ഗുണ്ടാ കുടിപ്പകയാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

Read Also: Horoscope of the Week (Oct 20-Oct 26 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

മുഖ്യപ്രതി മുരുകനും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഒന്നരമാസം മുന്‍പ് ബാറില്‍ വച്ച് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന് വിപിനെതിരെ കേസും എടുത്തിരുന്നു. ബാറില്‍ വച്ചുണ്ടായ സംഘര്‍ഷത്തില്‍പ്പെട്ടവരാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

Advertisment

ചാക്കയില്‍ നിന്ന് ആനയറ ഭാഗത്തേക്ക് അക്രമിസംഘത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ ഓട്ടം വിളിച്ചു. തുടര്‍ന്ന് ആനയറയില്‍ വച്ച് അക്രമി സംഘം വിപിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: