മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
നിങ്ങൾ വളരെ ഉദ്ദീപകമായ ചില ഗ്രഹ വിന്യാസങ്ങളിലേക്കാണ് കടക്കുന്നത്, പക്ഷേ അവ ആഴമുള്ളവയായതിനാൽ അവയുടെ ആഘാതവും അത്രതന്നെ വിശാലമായിരിക്കും. അതുകാരണം തന്നെ ഒരു തീരുമാനത്തിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടാകും. ശരിയായും ഉചിതമായും ചെയ്യേണ്ട കാര്യങ്ങളിൽ പോലും നിങ്ങൾക്ക് ഒരുപക്ഷേ സംശയമുണ്ടാകാം. മറ്റുള്ളവരുടെ ഭാഗത്താണ് തെറ്റെന്ന് അറിയാമെങ്കിലും, തുടക്കം കുറിക്കാൻ ഇപ്പോൾ പറ്റിയ മാർഗം ഒരു ക്ഷമാപണമാണ്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
നിങ്ങൾ ഒരു വൈകാരിക ക്രോസ് റോഡിലാണ് ഇപ്പോൾ നിൽക്കുന്നത്, ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന് അറിയുന്നതിലാണ് തന്ത്രം. ആഴ്ചയുടെ പകുതി വളരെ ചെറിയ രീതിയിൽ ഒരു വഴിത്തിരിവ് നൽകുന്നു, എന്നാലിത് ഭാവിയിലെ അവസരങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കുകയും ചെയ്യും. ഒറ്റരാത്രികൊണ്ട് ജീവിതം മാറുമെന്ന് പ്രതീക്ഷിക്കരുത്, എന്നാൽ കൂടുതൽ സഭലമാകുന്ന ഭാവിയിലേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വിചിത്രമായ ഏറ്റുമുട്ടലുകൾക്ക് തയ്യാറെടുക്കുക.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ബുധഗ്രഹം നിങ്ങളുടെ ജാതകത്തിന്റെ തീക്ഷ്ണവും വൈകാരികവുമായ ഒരു മേഖലയെ അഭിമുഖീകരിക്കുന്നു, ഇത് നിങ്ങളുടെ ജോലിയെയും സുഹൃത്തുക്കളെയും കുറിച്ച് പരിഗണനയോടെയും പക്വതയോടെയും കാണേണ്ടത് ആവശ്യമാക്കി തീർക്കുന്നു. ഔദ്യോഗിക കാര്യങ്ങൾ പരിഗണിക്കുമ്പോൾ, നിങ്ങളുടെ സഹപ്രവർത്തകരിൽ ഒരാൾ ഒരു തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ അധ്വാനിക്കുകയായിരുന്നു എന്ന് മനസിലാകും.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സർഗാത്മകതയും, അത്യുത്സാഹവും, കലാവാസനയുമുള്ള കർക്കിടകം രാശിക്കാർ നല്ല രീതിയിൽ ആയിരിക്കും. പുതിയ അവസരങ്ങളെ വളരെ ധൈര്യത്തോടെ കൈകാര്യം ചെയ്യും. കുട്ടികളുമായുള്ള ബന്ധം മെച്ചപ്പെടണം, പൊതുവെ ചെറുപ്പക്കാരുമായി ഇടപഴകുന്നത് നിങ്ങളുടെ മനോവീര്യം വർധിപ്പിക്കും. എല്ലാറ്റിനുമുപരിയായി, നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മുൻപോട്ട് വരാനിടയുള്ള ഘട്ടത്തിലേക്കാണ് നിങ്ങൾ പ്രവേശിക്കുന്നത്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
പല ചിങ്ങം രാശിക്കാർക്കും നാട്ടിലേക്ക് മാറണമെന്നോ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കുടുംബ വിപ്ലവത്തിലൂടെ കടന്നുപോകണമെന്നോ ഉള്ള ആശയം ലഭിക്കുന്നു. അത്തരമൊരു തീവ്രമായ സംഭവത്തിന് നിങ്ങളുടെ നക്ഷത്രങ്ങൾ ശക്തമാണൊയെന്ന് എനിക്ക് സംശയമുണ്ട്, എന്നാൽ എല്ലാ മാറ്റങ്ങളുടെയും ശ്രദ്ധ തീർച്ചയായും വീട്ടിലായിരിക്കും. ഒരു ഔദ്യോഗിക സാഹചര്യം ഇപ്പോൾ ഒരു പ്രശ്‌നത്തിൽ നിന്ന് ഒരു നേട്ടത്തിലേക്ക് മാറിയേക്കാം.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23 )
നിങ്ങളുടെ സ്വഭാവത്തിൽ അശുഭാപ്തിവിശ്വാസത്തിന്റെ സ്വാഭാവികമായ പ്രവണതയുണ്ട് – നിങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും മോശമായത് പ്രതീക്ഷിക്കുന്നു. മറ്റുള്ളവർ വരുത്തുന്ന പ്രശ്‌നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇത് നിങ്ങളെ സഹായിക്കുന്നുണ്ടെങ്കിൽ അത് നല്ലതാണ്, പക്ഷേ നിങ്ങൾ ഇതുകാരണം അതിശയകരമായ അവസരങ്ങൾ നഷ്‌ടപ്പെടുത്തുകയാണെങ്കിൽ, നിങ്ങൾ പിന്നെ ഖേദിക്കേണ്ടി വരും. ഒരു ബന്ധുവിന്റെ നിരാശയിൽ നിങ്ങൾ പങ്കെടുക്കേണ്ട ഒരു കാലം വരും.
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
പെട്ടെന്ന് നിങ്ങൾ ഒരു കോടീശ്വരനാകാൻ സാധ്യതയുള്ളൊരു വ്യക്തിയായി മാറിയിരിക്കുന്നു, കുറഞ്ഞത് ആകാശ വീക്ഷണകോണിൽ നിന്നെങ്കിലും. ഒരേയൊരു ചോദ്യം – വിശ്വാസത്തിന്റെ അന്തിമവും ആവശ്യമായതുമായ കുതിച്ചുചാട്ടം നടത്താൻ നിങ്ങൾക്ക് കഴിയുമോ? കുടുംബകാര്യങ്ങൾ വ്യക്തമാകുമ്പോൾ മാത്രമേ നിങ്ങൾക്ക് ഒരു പൊതു അല്ലെങ്കിൽ ഔദ്യോഗിക അഭിലാഷം നേരിടാൻ സ്വാതന്ത്ര്യമുള്ളൂ. അതിനാൽ, ആദ്യത്തെ കാര്യ൦ ആദ്യം! എന്ന സുവർണ്ണനിയമം ഓർക്കുക.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
ഗ്രഹങ്ങളെല്ലാം നിങ്ങളുടെ ചാർട്ടിന്റെ സെൻസിറ്റീവും അഭിലാഷങ്ങൾ നിറഞ്ഞതുമായ പ്രദേശങ്ങളിലേക്ക് നാളെ ഇല്ലെന്ന മട്ടിൽ എത്തിചേരുന്നു. നിങ്ങൾ ഏറ്റവും നല്ലൊരു തുടക്കം നൽകാൻ ചൊവ്വയും ബുധനും മാത്രം മതിയാകും. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിങ്ങൾ നന്നായി യാത്രചെയ്യും. സമീപകാലത്ത് ഉണ്ടായ പ്രണയസംബന്ധമായ വിവാഹാഭ്യര്‍ത്ഥനയെക്കുറിച്ച് നിങ്ങൾ രണ്ടുതവണ ചിന്തിക്കേണ്ടി വന്നേക്കാം, കാരണം ദീർഘദൂര ലക്ഷ്യങ്ങളെ ഹ്രസ്വകാല മോഹങ്ങളുമായി പൊരുത്തപ്പെടുത്തേണ്ടതുണ്ട്.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
സുഹൃത്തുക്കളോടും പങ്കാളികളോടും നിങ്ങളുടെ യഥാർത്ഥ ഉദേശങ്ങളെക്കുറിച്ച് അറിയിക്കുന്നതിൽ നിങ്ങൾ ശ്രദ്ധാലുവായിരിക്കും. വിയോജിപ്പിനുള്ള സാധ്യത വളരെ ഉയർന്നതാണെന്നത് കൊണ്ട് ഇത് ബുദ്ധിപരമായ നീക്കമാണെന്നു തോന്നുന്നു. മനോവീര്യം താൽക്കാലികമായി കുറയുന്നതിനെക്കുറിച്ച് വിഷമിക്കേണ്ട, നിങ്ങളുടെ ആത്മവിശ്വാസം വീണ്ടും നേടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക. സാമ്പത്തിക ഭാഗ്യം, ഒരു ചെറിയ രീതിയിൽ പോലും, നിങ്ങളുടെ ആത്മവിശ്വാസത്തെ വർദ്ധിപ്പിക്കും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ എപ്പോഴത്തെയും പോലെ ശക്തമാണ്, എന്നാൽ നിങ്ങളുടെ വിനോദത്തിൽ നിന്നും നിങ്ങളെന്തെങ്കിലും വ്യത്യസ്തമായി പ്രതീക്ഷിക്കും. പ്രതിബദ്ധത, അർത്ഥം അല്ലെങ്കിൽ ഉദ്ദേശ്യബോധം അപകടത്തിനുള്ള പ്രവണത എന്നിവ കുറഞ്ഞ ജീവിതത്തിനായുള്ള അഭിരുചിയുമായി സംയോജിക്കുന്നു. നിങ്ങളുടെ നിലയെക്കുറിച്ച് നിങ്ങൾക്ക് ഉറപ്പായുകഴിഞ്ഞാൽ, ജോലിസ്ഥലത്ത് സ്ഥാനക്കയറ്റത്തിനായി പരിശ്രമിക്കാം. മറിച്ച് നിങ്ങളിപ്പോൾ സമ്മർദ്ദത്തിലാണെങ്കിൽ, നക്ഷത്രങ്ങളെ കുറ്റപ്പെടുത്താൻ മടിക്കേണ്ടതില്ല.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
തീവ്രമായ ആഗ്രഹങ്ങളുള്ള കുംഭം രാശിക്കാർ ഇപ്പോൾ വളരെ സന്തോഷത്തിലായിരിക്കും, എന്നാൽ ഞാൻ ഒരു ഉപദേശം നൽകാം: വ്യക്തിപരമായ കാര്യങ്ങളിലും പൊതുവായ കാര്യങ്ങളിലും, മറ്റുള്ളവരെ നിസ്സാരമായി കാണുകയോ അല്ലെങ്കിൽ അവരുടെ വൈകാരികതയെ വ്രണപ്പെടുത്തുകയോ ചെയ്യരുത്. പണത്തിന്റെ ഭാഗ്യം ആഴ്‌ചയുടെ തുടക്കത്തേക്കാൾ അവസാനത്തിലാണ് കൂടുതൽ, പക്ഷേ ആത്യന്തികമായി, നിങ്ങൾ ലാഭമുണ്ടാക്കുമോ എന്നത് നിങ്ങളുടെ സമയബോധത്തെ ആശ്രയിച്ചിരിക്കുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ യാത്രാ നക്ഷത്രങ്ങൾ മികച്ചതിൽ നിന്നും മികച്ചതുമായി കാണപ്പെടുന്നു, വ്യത്യസ്ത പരിതസ്ഥിതികൾക്ക് വിധേയരാകുകയാണെങ്കിൽ, നിങ്ങൾക്ക് വളരെയധികം പ്രചോദനം ലഭിക്കും. നിങ്ങളുടെ നാടോടികളെപ്പോലെ യാത്ര ചെയ്യാനുള്ള പ്രവണതകൾ ഉണരുന്നുണ്ട്. പര്യവേക്ഷണ യാത്രയിൽ ഏർപ്പെടുന്ന മീനം രാശിക്കാർ അവരുടെ നക്ഷത്രങ്ങളുമായി തികച്ചും യോജിച്ചു പോകുന്നു. ഒരു സാമ്പത്തിക വിജയം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, മികച്ച നിക്ഷേപം വിദേശത്തായിരിക്കാം.