/indian-express-malayalam/media/media_files/2025/08/26/sreeja-2025-08-26-12-09-43.jpg)
ശ്രീജ
തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീജയുടെ ആത്മഹത്യയ്ക്കു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Also Read: തൃശൂർ പൂരം കലക്കൽ: എം.ആർ.അജിത് കുമാറിനെതിരെ കടുത്ത നടപടിയില്ല
ഇന്നു രാവിലെ വീട്ടിൽവച്ചാണ് ആര്യനാട് - കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജ ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Also Read:പൊന്നോണത്തിന്‍റെ വരവറിയിച്ച് അത്തം പിറന്നു, ഇനി പൂക്കളങ്ങളുടെയും പൂവിളികളുടെയും ദിനങ്ങൾ
ശ്രീജ മുൻപും ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ളതായാണ് വിവരം. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 80 ലക്ഷത്തോളം രൂപ ശ്രീജ നാട്ടുകാരിൽനിന്നും വാങ്ങിയതായി ആരോപിച്ച് എൽഡിഎഫ് പ്രതിഷേധം നടത്തിയിരുന്നു. ഇതിൽ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് യുഡിഎഫ് ആരോപണം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.