/indian-express-malayalam/media/media_files/uploads/2019/06/archana-kavi.jpg)
കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൊച്ചി മെട്രോയുടെ കോൺക്രീറ്റ് പാളി അടർന്നു വീണ സംഭവത്തിൽ കെഎംആർഎൽ അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എംഡി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആലുവ മുതൽ മഹാരാജാസ് വരെ പരിശോധന നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ഡൽഹി മെട്രോ റെയിൽ കോർപറേഷനെ വിവരം അറിയിക്കുകയും സംഭവത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. കാർ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാനും കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്.
Read Also: അർച്ചനാ കവി സഞ്ചരിച്ച കാറിനു മുകളിലേക്ക് മെട്രോ പാലത്തിൽ നിന്നും കോൺക്രീറ്റ് പാളി അടർന്നു വീണു
കഴിഞ്ഞ ബുധനാഴ്ച (ജൂൺ 5) നടി അർച്ചന കവി സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കാണ് കോൺക്രീറ്റ് പാളി അടർന്നുവീണത്. മുട്ടത്തുവച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് അർച്ചന കവി രക്ഷപ്പെട്ടത്. കോൺക്രീറ്റ് പാളിയുടെ വീഴ്ചയിൽ കാറിന്റെ മുൻഭാഗം തകർന്നു. അർച്ചന തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചത്. അപകടത്തിൽ മുൻഭാഗം തകർന്ന കാറിന്റെ ചിത്രങ്ങളും അർച്ചന പങ്കുവച്ചിരുന്നു. അർച്ചന നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.
സംഭവത്തിൽ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നൽകണമെന്നും അർച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലുള്ള സംഭവങ്ങള്‍ ഇനിയാവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നും അർച്ചന പോസ്റ്റിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.