scorecardresearch

ദത്തുവിവാദം: അനുപമയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി

കേസ് കുടുംബകോടതി പരിഗണിക്കുന്നതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

കേസ് കുടുംബകോടതി പരിഗണിക്കുന്നതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി

author-image
WebDesk
New Update
Anupama S Chandran, Adoption row, Habeas corpus Anupama S Chandran, Anupama S Chandran High Court, Adoption controversy Anupama S Chandran, Adoption controversy Ajith, Adoption controversy CPIM Leader PS Jayachandran, Adoption controversy Child Welfare Committee, Adoption controversy Womens Commission, Adoption controversy CPM, അനുപമ, അജിത്ത്, അനുപമ എസ് ചന്ദ്രൻ, സിപിഎം പ്രാദേശിക നേതാവ്, സിപിഎം നേതാവ്, കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി, latest news, news in malayalam, malayalam news, Adoption controversy news, kerala news, Adoption controversy news updates, Malayalam News, Kerala News, indian express malayalam IE Malayalam

അനുപമയും അജിത്തും

കൊച്ചി: ദത്തു വിവാദത്തില്‍ ഉള്‍പ്പെട്ട തന്റെ കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മാതാവ് അനുപമ എസ്.ചന്ദ്രന്‍ സമര്‍പ്പിച്ച
ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി. കേസ് കുടുംബകോടതി പരിഗണിക്കുന്നതിനാല്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

Advertisment

ഡിഎന്‍എ പരിശോധന നടത്താന്‍ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ടല്ലോയെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍ദേശിച്ചു. പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും മുന്നറിയിപ്പ് നല്‍കി. കേസ് കോടതി നാളത്തേക്കു മാറ്റി.

മാതാപിതാക്കളായ പിഎസ് ജയചന്ദ്രന്‍, സ്മിത ജയിംസ് എന്നിവരെയും ശിശുക്ഷേമ സമിതിയെയും എതിര്‍കക്ഷികളാക്കിയാണ് അനുപമയുടെ ഹര്‍ജി. പ്രസവിച്ച് നാലു ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിനെ മാതാപിതാക്കള്‍ അന്യായ തടങ്കലിലാക്കിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ശിശുക്ഷേമ സമിതിയില്‍ ഉപേക്ഷിച്ചെന്നും അനുപമ ഹര്‍ജിയില്‍ ആരോപിക്കുന്നു.

കുഞ്ഞ് എവിടെയാണെന്ന് അറിയില്ല. ഒരു വര്‍ഷമായി താന്‍ കുഞ്ഞിനു വേണ്ടിയുള്ള അലച്ചിലിലാണ്. അന്യായ തടങ്കലിലാക്കി ഉപേക്ഷിച്ച് കുഞ്ഞിന്റെ മൗലികാവകാശങ്ങള്‍ നിഷേധിച്ചു. ശിശുക്ഷേമ സമിതിക്കും പൊലീസിനും പരാതി നല്‍കിയിട്ടും നടപടിയില്ലന്നും ഹര്‍ജിയില്‍
പറയുന്നു.

Advertisment

Also Read: ആരോപണങ്ങള്‍ തള്ളി ടോണി ചമ്മണി; ജോജുവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

Kerala High Court Adoption Cpm

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: