scorecardresearch

വ്യാജരേഖ കേസ്: പ്രതികളായ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം

ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

author-image
WebDesk
New Update
zero malabar forgery case, സീറോ മലബാര്‍ വ്യാജരേഖ കേസ്, paul thelakkatt, പോള്‍ തേലക്കാട്ട്, antony kallukkaran, ആന്റണി കല്ലൂക്കാരന്‍, investigation, അന്വേഷണം

കൊച്ചി: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്​ ആ​ല​ഞ്ചേ​രി​ക്കെ​തി​രെ വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ പ്ര​തി​ക​ളാ​ക്ക​പ്പെ​ട്ട ഫാ.പോ​ൾ തേ​ല​ക്കാ​ട്ടി​നും ഫാ.ആന്റണി ക​ല്ലൂ​ക്കാ​ര​നും മുൻകൂർ ജാമ്യം. എറണാകുളം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. വ്യാ​ജ​രേ​ഖ ച​മ​ച്ച കേ​സി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് വൈ​ദികരെ ആ​ലു​വ ഡി​വൈഎ​സ്‌പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ ചെ​യ്തിരുന്നു.

Advertisment

ഇരുവരുടെയും ലാപ്ടോപ്പുകള്‍ കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനക്ക് വിധേയമാക്കി. കഴിഞ്ഞ ദിവസം രാവിലെ ആലുവ ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ഫാ.ആന്‍റണി കല്ലൂക്കാരനുമായാണ് അന്വേഷണ സംഘം കൊച്ചി റേഞ്ച് സൈബർസെല്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ഫാ.പോള്‍ തേലക്കാടും അവിടെ ഹാജരായി.

Read More: വ്യാജരേഖ കേസ്: ചര്‍ച്ചയിലൂടെ പരിഹരിക്കാനാകില്ലെന്ന് സഭാ നേതൃത്വം

ഇരുവരുടെയും ലാപ്ടോപ് പൊലീസ് കസ്റ്റഡിയിലെടുത്തു. കേസില്‍ നിർണായകമായ സൈബർ തെളിവുകള്‍ പ്രതികളുടെ സാന്നിധ്യത്തില്‍തന്നെ അന്വേഷണസംഘം പരിശോധിച്ചു. ലാപ്ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകളും ഇ-മെയിലുകളുമാണ് പരിശോധിച്ചത്. ലാപ്ടോപ് വിശദമായ പരിശോധനയ്ക്കായി സൈബർസെല്ലിന് കൈമാറി.

Advertisment

ജൂൺ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നൽകിയിരുന്നു. കർദിനാള്‍ മാ‍ർ ജോർജ് ആലഞ്ചേരിയെ അപകീർത്തിപ്പെടുത്താന്‍ ഒന്നാം പ്രതിയായ ഫാ.പോള്‍ തേലക്കാടും നാലാം പ്രതിയായ ഫാ.ആന്‍റണി കല്ലൂക്കാരനും ചേർന്ന് ഗൂഢാലോചന നടത്തി മൂന്നാം പ്രതിയായ ആദിത്യനെക്കൊണ്ട് വ്യാജരേഖ ചമച്ചെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. ആദിത്യന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Investigation Case Christianity

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: