scorecardresearch

ആംബുലൻസിന് വഴിയൊരുക്കാം; മൂന്ന് ദിവസം പ്രായമുള്ള കുട്ടിയുമായി മലപ്പുറത്ത് നിന്ന് തിരുവനന്തപുരത്തേക്ക്

KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക

KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക

author-image
WebDesk
New Update
Ambulance, ആംബുലൻസ്, Traffic Block, ഗതാഗത കുരുക്ക്, സ്റ്റാർട്ടപ്പ്, Startup, രാജഗിരി എഞ്ചിനീയറിംഗ് കോളേജ്, RSET

Ambulance stucked in jam on Zirakpur-Derabassi highway due to repair work of Ghaggar bridge in Derabassi on Thursday, September 22 2016. Express photo by Jaipal Singh *** Local Caption *** Ambulance stucked in jam on Zirakpur-Derabassi highway due to repair work of Ghaggar bridge in Derabassi on Thursday, September 22 2016. Express photo by Jaipal Singh

പൊന്നാനി: ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുട്ടിയെ വഹിച്ചുകൊണ്ട് മലപ്പുറം പെരുന്തൽമണ്ണയിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്രയിലേക്ക് ആംബുലൻസ് പുറപ്പെടുന്നു. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശിയായ കളത്തില്‍ നജാദ് - ഇര്‍ഫാന ദമ്പതികളുടെ കുഞ്ഞിനേയും കൊണ്ടാണ് ആംബുലന്‍സ് വരുന്നത്. പൊലീസിന്റെ സഹായത്തോടെയാണ് യാത്ര. KL 02 BD 8296 എന്ന നമ്പർ ആംബുലൻസിലാണ് കുട്ടിയെ കൊണ്ടുപോകുക.

Advertisment

Also Read:അഞ്ചര മണിക്കൂറിൽ 400 കിലോമീറ്റർ പിന്നീട്ട് ഹസൻ: കയ്യിലേന്തിയത് കുഞ്ഞുജീവൻ

മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസിൽ സഹായമഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് ചികിത്സ ഒരുക്കിയതെന്നാണ് വിവരം.

Also Read: ജീവനിലേക്കുള്ള 'അതിവേഗം'; സംഭവബഹുലം ഈ യാത്ര

ഇന്നലെയാണ് മംഗലാപുരത്ത് നിന്നും സമാനരീതിയിൽ 15 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പൊതുജനങ്ങളുടെ വലിയ സഹകരണം ലഭിച്ചതോടെയാണ് പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടിയെ എത്തിക്കാൻ സാധിച്ചത്. സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചാരണം നടത്തിയാണ് രക്ഷാദൗത്യം ലക്ഷ്യം പൂർത്തികരിച്ചത്.

Advertisment
Hospital

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: