/indian-express-malayalam/media/media_files/WXdkITCiGrV63UoP31qt.jpg)
Aluva Child Rape and Murder Case Sentence Today
നാടിനെ നടുക്കിയ ആലുവ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് IPC 304 പ്രകാരം വധശിക്ഷ. വിധി കേള്‍ക്കാന്‍ കുഞ്ഞിന്‍റെ അച്ഛനമ്മമാര്‍ കോടതിയില്‍ എത്തിയിരുന്നു.
അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ പതിമൂന്നു കുറ്റങ്ങളും തെളിഞ്ഞ സാഹചര്യത്തിലാണ് കോടതി വിധി പറഞ്ഞത്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്.
കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് വിലയിരുത്തിയാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്. പ്രതിക്കെതിരേ ചുമത്തിയ 16 കുറ്റങ്ങളില്‍ 13 കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. മൂന്ന് കുറ്റങ്ങള്‍ ആവര്‍ത്തിച്ചു വന്നിരിക്കുന്നതിനാലാണ് 13 കുറ്റങ്ങളില്‍ മാത്രം ശിക്ഷ വിധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
വിചാരണ പൂര്‍ത്തിയാക്കി നൂറ്റിപ്പത്താം ദിവസമാണ് പോക്‌സോ പ്രത്യേക കോടതി വിധി പറഞ്ഞത്. പോക്‌സോ കോടതി കേരളത്തില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. പ്രതിയ്ക്ക് വധ ശിക്ഷ നല്‍കണം എന്ന് കുഞ്ഞിന്‍റെ അച്ഛനമ്മമാര്‍ നേരത്തെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Read Here
- കുഞ്ഞുങ്ങള്‍ക്കെതിരെ അതിക്രമം കാട്ടുന്നവര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കും; മുഖ്യമന്ത്രി
- മിന്നല്‍ വേഗത്തില്‍ വിചാരണയും വിധിയും; നിയമവഴികളില്‍ ചരിത്രം കുറിച്ച് ആലുവ കേസ്
ആലുവ കേസ് മറ്റു ശിക്ഷകള്‍ ഇങ്ങനെ
- ആലുവയിൽ 5 വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിക്ക് അഞ്ചു ജീവപര്യന്തം
- തെളിവു നശിപ്പിച്ചതിന് അഞ്ചു വർഷം തടവ്
- കുട്ടിക്ക് ലഹരിപദാർഥം നൽകിയതിന് മൂന്നു വർഷം തടവ്
ആലുവയിൽ അഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലാണ് വിധി. വിധി പറയുന്ന ദിവസതിനുമുണ്ട് പ്രത്യേകത. ഇന്ന് ശിശു ദിനമാണ്, ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പോക്സോ നിയമങ്ങൾ നിലവിൽ വന്നത്.
26 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമൻ അതിവേഗം വിധി പ്രസ്താവിക്കുന്നത്. കൊലപാതകവും ബലാത്സംഗവുമടക്കം 16 കുറ്റങ്ങളാണ് പ്രതി ബിഹാര്‍ സ്വദേശി അസഫാക് ആലത്തിനെതിരെ ചുമത്തിയത്.
ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച ആ സംഭവം നടന്നത്. ആലുവയില്‍ അതിഥി തൊഴിലാളികളുടെ മകളായ പിഞ്ചുബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിുന്നു അന്വേഷണം. 30 ദിവസത്തിനുള്ളില്‍ കുറ്റപത്രം വന്നു. ഒക്ടോബര്‍ 4ന് തുടങ്ങിയ വിചാരണ 26 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാണ് മിന്നല്‍ വേഗത്തില്‍ വിധി പറയുന്നത്.
ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങി 16 കുറ്റങ്ങളാണ് അസ്ഫാക്കിനെതിരെ ചുമത്തിയത്.
ബിഹാർ സ്വദേശിനിയായ ബാലിക മരണപ്പെട്ട ദിവസം ഓർക്കുന്നതിനാണ് റൂറൽ എസ്.പി. മുൻകൈയെടുത്ത് ബോർഡ് സ്ഥാപിച്ചത്. ബോര്‍ഡില്‍ ഇന്ന് 99 എന്ന അക്കം തെളിയും, ഒപ്പം കേസിന്‍റെ വിധിയും.
ജൂലായ് 28-ന് വൈകീട്ട് മൂന്നിനാണ് ആലുവ ചൂർണിക്കരയിലെ വീട്ടിൽ നിന്ന് അഞ്ചുവയസ്സുകാരിയെ അസ്‌ഫാക് കൂട്ടിക്കൊണ്ടു പോയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്നുള്ള ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. കല്ല് കൊണ്ട് ഇടിച്ച് മുഖം ചെളിയിലേക്ക് അമർത്തി, മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്ത്തി.
Read More Kerala News Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.