New Update
/indian-express-malayalam/media/media_files/uploads/2021/05/police-2.jpg)
കൊച്ചി: കൊച്ചിയിൽ പീഡനക്കേസിൽ പൊലീസ് വില പേശിയെന്ന ആരോപണത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി.
Advertisment
കേസിൽ ഡിജിപിയേയും ആഭ്യന്തര സെക്രട്ടറിയെയും എതിർ കക്ഷികളാക്കിയിട്ടുണ്ട്. മാതൃഭൂമി വാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഇടപെടൽ. സംഭവം സത്യമെങ്കിൽ ഗൗരവകരമാണെന്ന് ജസ്റ്റfസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.
പെൺകുട്ടിയെ സഹോദരൻ പീഡിപ്പിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും ചിൽഡ്രൻസ് ഹോമിലുള്ള മക്കളെ തിരികെ കിട്ടാൻ 5 ലക്ഷം രൂപ പൊലീസ് ആവശ്യപ്പെട്ടെന്നുമാണ് ആരോപണം.
പൊലീസ് നീതി നിഷേധം കാട്ടുന്നുവെന്നാരോപിച്ച് ഡൽഹി സ്വദേശികളായ കുടുംബം രംഗത്തു വന്നിരുന്നു.
Advertisment
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.