/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
ഫയൽ ഫൊട്ടോ
ആലപ്പുഴ: ആലപ്പുഴയിൽ അമ്മയെ മകൾ കുത്തി പരിക്കേൽപ്പിച്ചു. ആലപ്പുഴ വാടയ്ക്കൽ ആണ് ഞെട്ടിക്കുന്ന സംഭവം. മഹിളാ കോൺഗ്രസ് നേതാവായ മാതാവിനാണ് പതിനേഴുകാരിയായ മകളുടെ കുത്തേറ്റത്. സംഭവത്തിൽ യുവതിയുടെ കഴുത്തിന് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോർട്ട്.
ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്കും പെന്‍ഷന്‍കാർക്കും ആശ്വാസം; ക്ഷാമബത്തയിൽ 3 ശതമാനം വർധന
അമ്മയും മകളും തമ്മിൽ കഴിഞ്ഞ കുറച്ചു കാലമായി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിട്ടുണ്ട്. പലപ്പോഴും പൊലീസ് സ്റ്റേഷനിൽ വച്ചാണ് തർക്കം ഒത്തുതീർപ്പാക്കുന്നതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു. അമ്മ മകളുടെ ഫോണിന്റെ ചാർജ്ജർ ഒളിച്ചുവച്ചതിനെ തുടർന്ന് ഇന്നും സമാനമായി തർക്കമുണ്ടായി. പെട്ടന്നുണ്ടായ പ്രകോപനത്തിൽ വീട്ടിലുണ്ടായിരുന്ന കത്തികൊണ്ട് മകൾ അമ്മയുടെ കഴുത്തിൽ കുത്തുകയായിരുന്നു എന്നാണ് വിവരം.
Read More: ഗായകൻ സുബീൻ ഗാർഗിന്റെ മരണം: മാനേജരും സംഘാടകനും അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.