scorecardresearch

നടിയെ ആക്രമിച്ച കേസ്: ഗണേഷ് കുമാർ എംഎൽഎയുടെ സെക്രട്ടറി അറസ്റ്റിൽ

കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നൽകിയാൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാൽ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകൾ ലഭിച്ചതോടെയാണ് വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടത്

കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നൽകിയാൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാൽ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകൾ ലഭിച്ചതോടെയാണ് വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടത്

author-image
WebDesk
New Update
Actress Abduction Case, Actress Attack Case, Actor Dileep, Dileep, Siddique, Actor Lal, Bhama actress abduction case, attack case restarts dileep, actress cross examination

പത്തനാപുരം: നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കെ.ബി.ഗണേഷ്‌കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല അറസ്റ്റിൽ. പുലര്‍ച്ചെ പത്തനാപുരത്ത് നിന്നായിരുന്നു അറസ്റ്റ്. പ്രദീപിനെ കാസര്‍ഗോഡേക്ക് കൊണ്ടുപോയി. കേസുമായി ബന്ധപ്പെട്ട് പ്രദീപ് കുമാറിനെ നേരത്തെ ചോദ്യം ചെയ്‌തിരുന്നു. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഡിവെെഎസ്‌പി ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിൻലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയെന്നതാണ് പ്രദീപിനെതിരായ കേസ്.

Advertisment

കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നൽകിയാൽ സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാൽ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകൾ ലഭിച്ചതോടെയാണ് വിപിൻലാൽ പൊലീസിൽ പരാതിപ്പെട്ടത്. സെപ്റ്റംബർ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകൾ ലഭിച്ചത്. സെപ്റ്റംബർ 26നാണ് പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Read Also: നടിയെ ആക്രമിച്ച കേസ്: പബ്ലിക് പ്രോസിക്യൂട്ടർ രാജിവച്ചു

പ്രദീപ്, വിപിൻ ലാലിന്റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിതായും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്റെ പരാതിയിലുണ്ട്. ബന്ധുവിന്റെ ജ്വല്ലറിയിലെത്തിയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.

നടിയെ ആക്രമിച്ച കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ എ.സുരേശൻ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് സുരേശൻ ആഭ്യന്തരവകുപ്പ് മുഖേന സർക്കാരിന് കത്ത് നൽകി. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സുരേശന്റെ രാജി.

Advertisment
Rape Cases Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: