scorecardresearch

അപകീർത്തിപ്പെടുത്താൻ ശ്രമം; മാധ്യമവാർത്തകൾക്കെതിരെ ദിലീപ് കോടതിയിൽ

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു

author-image
WebDesk
New Update
dileep arrest, actress attack case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെ പ്രതി പട്ടികയിലുള്ള നടൻ ദിലീപ് കോടതിയിൽ. മാധ്യമങ്ങൾ വാർത്ത നൽകി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായി ദിലീപിന്റെ പരാതിയിൽ പറയുന്നു. ദിലീപ് നൽകിയ പരാതിയിൽ പത്ത് മാധ്യമസ്ഥാപനങ്ങൾക്ക് നോട്ടീസ് അയക്കാൻ കോടതി നിർദേശിച്ചു.

Advertisment

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയത്.

Read Also: കുഞ്ഞൂഞ്ഞ് @50, ചരിത്രമെഴുതി ഉമ്മൻചാണ്ടി; ആശംസകളുമായി രാഷ്ട്രീയ കേരളം

ദിലീപിനെതിരായി മൊഴി നല്‍കിയ ചില സാക്ഷികള്‍ കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞതിന് പിന്നാലെ പ്രധാന സാക്ഷിയും മൊഴി മാറ്റിയിരുന്നു. തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും കേസിലെ മറ്റൊരു പ്രതിയായ പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തുന്നത് കണ്ടുവെന്ന് മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. ഈ വാർത്ത റിപ്പോർട്ട് ചെയ്‌തതിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി.

Advertisment

നടിയെ ആക്രമിച്ച കേസിൽ സിനിമ താരങ്ങളായ ഭാമ, സിദ്ദിഖ് എന്നിവരുടെ സാക്ഷി വിസ്‌താരം ഇന്ന് നടക്കും. രാവിലെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാകണം എന്നാവശ്യപ്പെട്ട് ഇരുവർക്കും കോടതിയ സമൻസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടൻ മുകേഷിന്റെ സാക്ഷി വിസ്‌താരം പൂർത്തിയായിട്ടുണ്ട്.

Dileep Rape Cases Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: