കോട്ടയം: മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി കേരള നിയമസഭാംഗമായിട്ട് ഇന്നേക്ക് 50 വർഷം തികയുന്നു. ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം കോവിഡ് മാനദണ്ഡ പ്രകാരം ഇന്നു നടക്കും. കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് ആഘോഷ പരിപാടികൾ നടക്കുക. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഓൺലൈൻ വഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധി അടക്കമുള്ള പ്രമുഖർ സംസാരിക്കും.

Read Also: ഉമ്മൻചാണ്ടി: പുതുപ്പള്ളി മുതല്‍ പുതുപ്പള്ളി വരെ

‘സുകൃതം സുവർണ്ണം’ എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ക്ഷണിക്കപ്പെട്ട 50 അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം. ലക്ഷകണക്കിനു ആളുകൾ ഓൺലെെനായി പരിപാടിയിൽ പങ്കെടുക്കും. പരിപാടിക്ക് മുൻപ്, മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും ഉമ്മൻ‌ചാണ്ടി എത്തും. വൈകുന്നേരം ഓൺലൈൻ വഴി എല്ലാ ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുമായി ഉമ്മൻ‌ചാണ്ടി സംവദിക്കും.

Read Also: ഉമ്മന്‍ ചാണ്ടി@50: ഒറ്റചോദ്യം ചോദിച്ച് മോഹന്‍ലാല്‍, ഒരേയൊരു കാര്യത്തില്‍ വിയോജിച്ച് മമ്മൂട്ടി

വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കേരളം രാഷ്ട്രീയം അത്രമേല്‍ കലങ്ങിമറിയുമ്പോഴാണ് നിയമസഭാംഗത്വത്തിന്റെ അരനൂറ്റാണ്ടിലൂടെ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 1970ല്‍ ഇരുപത്തിയേഴാം വയസിൽ ആദ്യമായി എംഎല്‍എയായ ഉമ്മൻചാണ്ടി തുടർച്ചയായി പതിനൊന്നാം തവണയാണു പുതുപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.