/indian-express-malayalam/media/media_files/uploads/2021/07/Actress-Attack-Case-Dileep-FI.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ പുതിയ കേസ് രേഖപ്പെടുത്തി. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത് . വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബാലചന്ദ്ര കുമാറിന്റെ മൊഴിയുടേയും ഓഡിയോ ടേപ്പിന്റെയും അടിസ്ഥാനത്തിലാണ് നടപടി.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതാരെ ദിലീപും സഹോദരനും സഹോദരി ഭർത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.
ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസ് കേസിൽ പുനരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോർട് സമർപ്പിക്കാൻ കോടതി കുറഞ്ഞ സമയാണ് അനുവദിച്ചിട്ടുള്ളത്. മുന്നു സംഘമായി തിരിച്ചാണ് ഊർജിത അന്വേഷണം. ഈ മാസം 20 ന് മുൻപ് പ്രാഥമിക റിപോർട്ട് നൽകും.
Also Read: പത്തനംതിട്ടയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥൻ ജീവനൊടുക്കി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.