scorecardresearch

വിശദീകരണം നല്‍കാന്‍ സാവകാശം തേടി സര്‍ക്കാര്‍; അതിജീവിതയുടെ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

author-image
WebDesk
New Update
Kerala High Court, SilverLine, K-Rail

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. വിശദീകരണം നല്‍കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയ സാഹചര്യത്തിലാണ് ബുധനാഴ്ചത്തേക്ക് മാറ്റിയത്.

Advertisment

അന്വേഷണം നടക്കുന്നില്ലന്ന് അതിജീവിത കോടതിയില്‍ ആരോപിച്ചു. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. ഹർജിയിലെ ചില പരാമർശങ്ങൾ ഹർജിക്കാരി പിൻവലിക്കണം. ഇരയെ വിശ്വാസത്തിൽ എടുത്തു തന്നെ ആണ് ഇത് വരെ കേസ് നടത്തിയത് . ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് വച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേസമയം, അതിജീവിത ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേസ്‌ സംബന്ധിച്ച ആശങ്കകൾ അറിയിക്കാനായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ പൂർണ സംതൃപ്തിയെന്ന് അതിജീവിത മാധ്യമങ്ങളോട് പറഞ്ഞു. തനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും അവർ പറഞ്ഞു.

കേസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണെന്ന് ചുണ്ടിക്കാട്ടിയാണ് അതിജീവിത ഹർജി നൽകിയത്. നീതി ലഭിക്കാൻ കോടതി ഇടപെടണമെന്നാണ് ആവശ്യം. കേസ് അവസാനിപ്പിക്കാൻ നീക്കം നടക്കുകയാണ്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ പ്രതിപ്പട്ടികയിൽ ചേർക്കാൻ ശ്രമം നടക്കുന്നതിനിടെ അപ്രതീക്ഷിതമായി അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റിയെന്നും ഇത് കേസിനെ ബാധിച്ചെന്നും പ്രതികൾക്ക് ഗുണകരമായന്നും ഹർജിയിൽ പറയുന്നു. കേസിൽ വിഐപി എന്നറിയപ്പെടുന്ന ശരത്തിനെ പ്രതിയാക്കിയ പൊലീസ് കാവ്യ മാധവനെ സാക്ഷിയായി നിലനിർത്തിയിരിക്കുകയാണ്.

Advertisment

ഈ മാസം മുപ്പതിന് മുൻപ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് അതിജീവിത കോടതിയിലെത്തിയത്. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്. കേസ് അട്ടിമറിക്കാന്‍ ഉന്നത ഇടപെടലുണ്ടായി. ദിലീപിന് ഭരണമുന്നണിയുമായി ഗൂഢബന്ധമുണ്ട്. പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും ഹര്‍ജിയിൽ പറയുന്നു.

Also Read: ഗീതാഞ്ജലി ശ്രീക്ക് ബുക്കർ; പുരസ്കാരം നേടുന്ന ആദ്യ ഹിന്ദി നോവലായി ‘ടോംബ് ഓഫ് സാന്‍ഡ്’

Kerala High Court Malayalam Actress Kerala Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: