/indian-express-malayalam/media/media_files/uploads/2019/05/kerala-policekerala-police-003.jpg)
തൃശൂര്‍: വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മര്‍ദിച്ചുവെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങാണ് ഉദ്യോഗസഥര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്‌പെന്‍ഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്നലെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടര്‍ പരിശോധനക്കായി ജയില്‍ ഡിഐജിയെ ഋഷിരാജ് സിങ് ചുമതലപ്പെടുത്തി.
വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജ​യി​ലി​ൽ ഋ​ഷി​രാ​ജ് സിം​ഗ് മി​ന്ന​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നിടെ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർദി​ക്കു​ന്ന​താ​യി 30 ത​ട​വു​കാ​രാ​ണ് പ​രാ​തി​പ്പെ​ട്ട​ത്. ഇ​തേ​തു​ട​ർ​ന്നു ത​ട​വു​കാ​രെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി. ഡോ​ക്ട​ർ​റു​ടെ റി​പ്പോ​ർ​ട്ടി​ന്റെയും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി.
Read Also: ‘ശുദ്ധ കളവാണ് മാധ്യമങ്ങള്‍ പറഞ്ഞത്’; വിമര്‍ശനവുമായി പിണറായി വിജയന്‍
നേരത്തെ വിയ്യൂർ പൊലീസ് സ്റ്റേഷനിലുള്ള ഏതാനും തടവുകാരിൽ നിന്ന് മൊബെെൽ ഫോണും ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. ഇത് വിവാദമായതോടെ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നിരുന്നു. കണ്ണൂർ ജയിലിലും ഇത്തരത്തിൽ മൊബെെൽ ഫോണുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജയിലുകളിൽ സുരക്ഷ കർശനമാക്കാൻ ഋഷിരാജ് സിങ് ഉത്തരവിട്ടിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.