/indian-express-malayalam/media/media_files/2eOBJryEVYE4kHSDvWF5.jpg)
അബുവിനെ കുറിച്ച് ഞാൻ എന്തു പറഞ്ഞാലും അതു ആശംസയിൽ കുറഞ്ഞൊന്നും ആവില്ല. ഒരു കാലത്തു ഇന്ത്യ ഒട്ടുക്കു പ്രചാരം ഉള്ള ഇന്ത്യന്‍ എക്സ്പ്രസ്സില്‍ വന്ന ആ കാര്‍ടൂണുകള്‍ കണ്ടു വളര്‍നന്നവരില്‍ ഒരാള്‍ ആണ് ഞാന്‍.
കലാപങ്ങളുടെ ആ കാലം കാര്‍ടൂണിനു പറ്റിയ കാലമായിരുന്നു. വിദ്യാര്‍ത്ഥി ജീവിത കാലത്തെ കുറിച്ചു ഏതു തലമുറയ്ക്കും ഇങ്ങിനെ ചിലത് പറയാന്‍ ഉണ്ടാവും. പറഞ്ഞു, പറഞ്ഞു തത്സമയം വയിച്ചറിഞ്ഞവന്‍റെ പറച്ചിലില്‍ അനുഭവസ്ഥന്‍റെ ആധികാരികത കേറി വരും. തത്സമയക്കാരുടെ മറ്റൊരു പ്രശ്നം ആവേശം കൂടി കാടു കയറിയേക്കാം എന്നതാണ്.
ഇക്കാരണങ്ങള്‍ കൊണ്ട് ഒന്നു രണ്ടു കാര്യങ്ങൾ മാത്രം പറഞ്ഞു നിർത്താം.
അബു വരച്ചതത്രയും നഷ്ടപ്പെടാതെ സൂക്ഷിച്ചു വെച്ചു. വരയ്ക്കുന്നത് പോലെ തന്നെ വലിയ കാര്യം ആണിത്. മിക്ക കാര്‍ടൂണിസ്ടുകളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാറില്ല; ക്ഷണിക പ്രസക്തി മാത്രമുള്ള ദൈനം ദിന കാര്‍ടൂണിനെ കരുതലോടെ സൂക്ഷിച്ചു വെക്കാന്‍ അസാമാന്യമായ പ്രതിബദ്ധത വേണം.
അദ്ദേഹത്തിന്‍റെ കുടുംബം ഈ ശ്രമം മുന്നോട്ടു കൊണ്ടു പോയി. ബാംഗ്ലൂരില്‍ ജീവിക്കുന്ന കലാകാരിയും കലാധ്യാപികയുമായ ആയിഷ എബ്രഹാമും ഡല്‍ഹി സര്‍വകലാശാലയില്‍ സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്ന ജാനകി ഏബ്രഹാമും സ്വന്തം നിലക്ക് കാര്‍ടൂണ്‍ അസ്വദിക്കുന്നവരാണ്.
ഇന്നത്തെ സർകാർ ഭാഷയിൽ പറഞ്ഞാൽ നാം ഇതിൻറ്റെയൊക്കെ ലാഭാർത്ഥികളാണ്. എങ്ങിനെ എന്നു കൂടി പറഞ്ഞു നിർത്താം.
/indian-express-malayalam/media/media_files/QXPjZqGQxLQwjH82Ta9w.jpg)
പഴമയ്ക്കു ഇന്ന് എന്നുമില്ലാത്ത മൂല്യം ഉണ്ട്. ഇവിടെയും പുറത്തും. ഇക്കഴിഞ്ഞ ഓസ്കർ സമ്മാനങ്ങൾ കിട്ടിയ കൃസ്റ്റോഫേര്‍ നോലാന്‍റെ 'ഓപെന്‍ഹേയ്മര്‍,' ജോനാതന്‍ ഗ്ലേസരിന്റെ 'ദ സോണ് ഓഫ് ഇന്റെരെസ്റ്റ്' ഒക്കെ രണ്ടാം ലോക യുദ്ധ കാലത്തെ കുറിച്ചാണ്. ഈ ചിത്രങ്ങള്‍ ഇന്നത്തെ രാഷ്ട്രീയവും കൂടി പറയുന്നു.
ഈ വമ്പിച്ച തിരിഞ്ഞുനോട്ടങ്ങല്‍ക്കപ്പുറം ഒരു പാടു ചില്ലറ ഓര്‍മ്മപ്പെടുത്തലുകള്‍ നമുക്കിടെ നടന്നു കൊണ്ടേ ഇരിക്കുന്നു. കുറെയേറെ പഴയ കഥകള്‍ നമ്മെ വിടാതെ പിന്തുടരുന്നു. മിക്കവാറും വിജയ കഥകള്‍. വ്യക്തി പരമായ അനുഭവങ്ങളെ വര്‍ണ്ണിക്കാന്‍ പലരും ഉപയോഗിക്കുന്ന പ്രയോഗങ്ങളില്‍ ഒന്ന് 'കാലഘട്ടം’ ആണ്. “ഞാന്‍ സ്കൂളില്‍ പോയ കാലഘട്ടം," "ഞാന്‍ പുകവലി നിറുത്തിയ കാലഘട്ടം,” എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഈ പറയുന്നവര്‍ ആരാണെന്നു നാം അതിശയിക്കും? വന്‍ ചര്ത്ര സാന്നിധ്ധ്യങ്ങള്‍ ആവണം. കോളേജ് ജീവിതം, കുടുംബ പാരമ്പര്യം, ദേശ പെരുമ, രാഷ്ട്ര മഹാത്മ്യം എന്നിങ്ങനെ കഴിഞ്ഞകാലം ഭാഗികമായും നിറം പിടിപ്പിച്ചുമാണ് നമ്മുടെ മുമ്പിൽ എത്തുന്നത്.
ഇതിൽ നിന്നു വിഭിന്നമായി അബുവിന്റെതായി നമ്മുക്ക് കിട്ടിയത് കാലാനുസൃതമായി യാതൊരു തിരുത്തലിനും വിധേയമാകാത്ത കാർടൂണ് ഒറിജിനലുകളാണ്. അച്ചടിച്ചു വന്ന കാലത്ത് ഞങ്ങളിൽ ചിലർ കണ്ട അതേ ചിത്രങ്ങൾ. യാതൊരു വ്യത്യാസവുമില്ല. ഡിജിറ്റൽ പ്രിന്റുകളാണെങ്കിൽ പോലും വളച്ചൊടിക്കപ്പെട്ടതായി ആശങ്കപ്പെടാം. വ്യാജനും ഗഹനനായ വ്യാജനുമൊക്കെ കോടി കുത്തി വാഴുന്ന കാലമായതുകൊണ്ട്.
ഈ ചിത്രങ്ങൾ നിജമായ ഓര്‍മ്മപ്പെടുത്തലുകളാണ്. ഹെമിംഗ്‌വെ പറഞ്ഞപോലെ ഇവയെ നശിപ്പിക്കാം, തോല്പിക്കാന്‍ ആവില്ല. ഈ പ്രത്യാശയോടെ ബിനാലെ വന്നു കാണുന്ന അതേ ഉത്സാഹത്തോടെ എല്ലാവരും ഈ പ്രദര്‍ശനം വന്നു കാണണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us