/indian-express-malayalam/media/media_files/uploads/2019/12/Ashiq-Abu.jpg)
കൊച്ചി: ബിപിസിഎല്‍ സ്വകാര്യവത്കരണത്തിനെതിരെ ഡിവൈഎഫ്‌ഐ നടത്തുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ ആഷിഖ് അബുവും പ്രൊഫ.എം.കെ.സാനു മാസ്റ്ററും. കൊച്ചിന്‍ ഷിപ്പിയാര്‍ഡിൽ നിന്ന് ആരംഭിച്ച ഡിവൈഎഫ്‌ഐ മാര്‍ച്ചിലാണ് ഇരുവരും പങ്കെടുത്തത്. ബിപിസിഎല്‍ വില്‍ക്കരുതെന്നും നാടിനായി നടക്കാന്‍ താനുമുണ്ടെന്നും കഴിഞ്ഞദിവസം ആഷിഖ് അബു ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
എറണാകുളം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് നടത്തുന്നത്. ഡിവെെഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റും ഇപ്പോഴത്തെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായ സി.എൻ.മോഹനനാണ് ലോങ് മാർച്ച് ഉദ്ഘാടനം ചെയ്തത്. കൊച്ചിൻ ഷിപ്പിയാർഡ്സിൽ നിന്ന് ആരംഭിച്ച ലോങ് മാർച്ച് വെെകീട്ട് ബിപിസിഎല്ലിൽ സമാപിക്കും. സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
Read Also: എന്റെ പ്രിയപ്പെട്ട ഡിസംബർ ബേബിയ്ക്ക്; ഗീതുവിന്റെ മകൾക്ക് പിറന്നാൾ ആശംസയുമായി പൂർണിമ
ഭാരത് പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽ പ്രവർത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി ബിപിസിഎൽ എണ്ണശുദ്ധീകരണശാലയും വിൽക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഇടത് സംഘടനകൾ രംഗത്തെത്തിയിരുന്നു.
കേന്ദ്രസർക്കാർ 27.75 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ച ബിപിസിഎൽ 3.38 ലക്ഷം കോടി രൂപയിലധികം വിറ്റുവരവും 7,132 കോടിരൂപ ലാഭവുമുള്ള സ്ഥാപനമാണ്. 48,182 കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളും നടക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ വ്യവസായ സ്ഥാപനം കൂടിയാണ് ബിപിസിഎൽ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.