scorecardresearch

ആം ആദ്മിക്ക് ശേഷം സിപിഎമ്മിനെ ലക്ഷ്യം വെക്കുന്ന ഇ.ഡിയുടെ നീക്കങ്ങൾ

കരുവന്നൂർ കേസിൽ 300 കോടി രൂപ ബാങ്ക് ജീവനക്കാർ തട്ടിയെടുത്തതായും അഴിമതിയിൽ ഭരണകക്ഷിയായ സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടതായും ആരോപണമുണ്ട്

കരുവന്നൂർ കേസിൽ 300 കോടി രൂപ ബാങ്ക് ജീവനക്കാർ തട്ടിയെടുത്തതായും അഴിമതിയിൽ ഭരണകക്ഷിയായ സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടതായും ആരോപണമുണ്ട്

author-image
WebDesk
New Update
ldf, vengara by election

2021-ലാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള, സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നത്

തൃശൂർ: സിപിഐഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നുവെന്ന ആരോപണം അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റെ ഡയറക്ടറേറ്റ് സിപിഎമ്മിനെ കേസിൽ പ്രതി ചേർക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സമാനമായ രീതിയിൽ ഇ.ഡി അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിയേയും കഴിഞ്ഞ മാസം ഡൽഹി എക്സൈസ് നയ കേസിൽ പ്രതിയാക്കിയിരുന്നു.  രാജ്യ ചരിത്രത്തിൽ തന്നെ ഒരു രാഷ്ട്രീയ പാർട്ടിയെ കേസിൽ പ്രതിയാക്കുന്ന ആദ്യ നീക്കമായിരുന്നു അത്. 

Advertisment

കരുവന്നൂർ കേസിൽ 300 കോടി രൂപ ബാങ്ക് ജീവനക്കാർ തട്ടിയെടുത്തതായും അഴിമതിയിൽ ഭരണകക്ഷിയായ സിപിഐ എമ്മിന്റെ പ്രാദേശിക നേതാക്കൾ ഉൾപ്പെട്ടതായും ആരോപണമുണ്ട്. 2021-ലാണ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള, സഹകരണ ബാങ്കിലെ ക്രമക്കേടുകൾ പുറത്തുവന്നത്. സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്ന അഴിമതിയായി കരുവന്നൂർ തട്ടിപ്പ് കേസ് മാറി. വിഷയത്തിൽ 18 കേസുകളുമായി ബന്ധപ്പെട്ട് ബാങ്ക് ഭരണസമിതിയിലെ 11 അംഗങ്ങളും ആറ് ജീവനക്കാരും അറസ്റ്റിലായി.

സിപിഐഎം എംഎൽഎയും മുൻ മന്ത്രിയുമായ എസി മൊയ്തീന്റെ നിർദേശപ്രകാരമാണ് ബാങ്ക് ബിനാമി വായ്പ നൽകിയതെന്ന് ഇഡി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. 2023 ഓഗസ്റ്റിൽ മൊയ്തീന്റെ തൃശൂരിലെ വീട്ടിൽ ഇ ഡി റെയ്ഡും നടത്തിയിരുന്നു. ഒന്നാം പിണറായി സർക്കാരിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു മൊയ്തീൻ. അതിനുമുമ്പ് തൃശ്ശൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ബാങ്കിൽ ആകെ 12,000 നിക്ഷേപകരാണ് ഉണ്ടായിരുന്നത്. അവരുടെ സമ്പാദ്യം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ഏതാനും പേർ ആത്മഹത്യ ചെയ്തതും സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി. നിലവിൽ പാർട്ടി ഓഫീസ് സ്ഥലവും സിപിഐ എമ്മിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായുള്ള 60 ലക്ഷം രൂപയും ഇ.ഡി താൽകാലികമായി കണ്ടുകെട്ടിയിട്ടുണ്ട്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി കേസിൽ പാർട്ടിക്ക് പങ്കുണ്ടെന്നുള്ള പുകമറ സൃഷ്ടിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കേരളാ പോലീസിന്റെ അന്വേഷണത്തിൽ നിന്ന് ലഭിച്ച സൂചനയെത്തുടർന്ന് 2002ലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ഇ.ഡി കഴിഞ്ഞ വർഷം അന്വേഷണം ആരംഭിച്ചത്. തൃശ്ശൂരിലെ പൊറത്തിശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന ഭൂമി പാർട്ടി ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് വേണ്ടിയുള്ളതാണ്. സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ പേരിലാണ് ഇത് നടപ്പാക്കിയത്. ഭൂമി വാങ്ങാൻ കള്ളപ്പണം നടത്തിയെന്നാണ് ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കരുവന്നൂർ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. 

Read More

Cpm Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: