scorecardresearch

തെരുവുനായയുടെ കടിയേറ്റ പന്ത്രണ്ടുകാരി മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം

ഓഗസ്റ്റ് 13-നു രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോൾ തെരുവുനായയുടെ കടിയേറ്റ അഭിരാമിയ്ക്കു മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പും നൽകിയിരുന്നു

ഓഗസ്റ്റ് 13-നു രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോൾ തെരുവുനായയുടെ കടിയേറ്റ അഭിരാമിയ്ക്കു മൂന്ന് ഡോസ് പ്രതിരോധ കുത്തിവയ്പും നൽകിയിരുന്നു

author-image
WebDesk
New Update
Abhirami, Rabies death, Anti rabies vaccination,

കോട്ടയം/പത്തനംതിട്ട: സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേര്‍ത്തലപ്പടി ഷീനാ ഭവനില്‍ അഭിരാമിയാ(12)ണു മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

Advertisment

ഓഗസ്റ്റ് 13-നാണ് അഭിരാമിയ്ക്കു കടിയേറ്റത്. രാവിലെ പാല്‍ വാങ്ങാന്‍ പോകുമ്പോഴായിരുന്നു തെരുവുനായയുടെ ആക്രമണം. അഭിരാമി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നായ പിന്നാലെയെത്തി കൈകാലുകളിലും മുഖത്തും വലതുകണ്ണിനോട് ചേര്‍ന്ന ഭാഗത്തും കടിച്ചു. കരച്ചില്‍കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ടാണ് അഭിരാമിയെ കൂടുതല്‍ ആക്രമണത്തില്‍നിന്നു രക്ഷിച്ചത്.

പേ വിഷബാധയ്‌ക്കെതിരെ മൂന്നു ഡോസ് വാക്‌സിനും അഭിരാമിക്കു നല്‍കയിരുന്നെങ്കിലും ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത കുട്ടിയ്ക്ക് ആദ്യ ഡോസ് വാക്‌സിനും ഹീമോഗ്ലോബിനും നല്‍കിയുള്ള ചികിത്സയ്ക്കുശേഷം 15നു ഡിസ്ചാര്‍ജ് ചെയ്തു. തുടര്‍ന്നു പെരിനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്നു തുടര്‍ കുത്തിവയ്പുകള്‍ നല്‍കി.

Advertisment

സ്ഥിതി മോശമായതോടെ വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണു മരിച്ചത്. അഭിരാമിയുടെ ചികിത്സയ്ക്കായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

അഭിരാമിയുടെ ശരീരത്തില്‍ ഏഴ് മുറിവുണ്ടായിരുന്നു. കണ്ണിനു സമീപത്തേത് ആഴത്തിലുള്ള മുറിവായിരുന്നു. നായയുടെ നഖം കൊണ്ടുള്ള മുറിവുകളും അഭിരാമിയുടെ ശരീരത്തിലുണ്ടായിരുന്നു. പേ വിഷബാധയുണ്ടോയെന്ന് അറിയാനായി അഭിരാമിയുടെ സ്രവസാംപിളുകള്‍ പുണെ വൈറോളജി ലാബിലേക്കു പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിന്റെ ഫലം നാളെയാണു ലഭിക്കുക.

അതേസമയം, അഭിരാമിയുടെ കാര്യത്തില്‍ ചികിത്സാപ്പിഴവുണ്ടായതായി കുടുംബം ആരോപിച്ചു. പെരുനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കൃത്യമായ പ്രാഥമിക ചികിത്സ കിട്ടിയില്ലെന്നു അഭിരാമിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

പരിമിതിയുണ്ടെന്നാണ് ആശുപത്രി ജീവനക്കാര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്നാണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഭിരാമിക്കു പനിയുണ്ടെന്നു പറഞ്ഞിട്ടും ഇന്നു രാവിലെ പോലും ഡോക്ടര്‍മാര്‍ കാര്യമായി പരിഗണിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

Death Stray Dogs Kottayam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: