scorecardresearch

സേനകളിൽ വിവിധ ഒഴിവ്

തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ

author-image
Careers Desk
New Update
indian army, ie malayalam

കര-നാവിക-വ്യോമസേനകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 418 ഒഴിവാണുളളത്. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ ഏപ്രിൽ 19 നു നടത്തുന്ന നാഷനൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ മുഖേനയാണു തിരഞ്ഞെടുപ്പ്.

Advertisment

അവിവാഹിതരായ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതി. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 28. 2001 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരാകണം അപേക്ഷകർ.

Read Also: 250 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം, അപേക്ഷിക്കുന്നതിനുളള അവസാന തീയതി ഫെബ്രുവരി 5

എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരുവനന്തപുരം, കൊച്ചി എന്നിവയാണു കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലാണ് കേരളത്തിനു പുറത്തെ തൊട്ടടുത്ത പരീക്ഷാ കേന്ദ്രങ്ങൾ. 100 രൂപയാണ് അപേക്ഷ ഫീസ്. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in വെബ്സൈറ്റ് കാണുക.

Advertisment
Indian Army

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: