വിവിധ വകുപ്പുകളിലെ 250 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 83 തസ്തികകളിൽ ജനറൽ റിക്രൂട്മെന്റാണ്. 28 തസ്തികയിൽ തസ്തികമാറ്റം വഴിയുളള തിരഞ്ഞെടുപ്പ്. 11 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുളള സ്‌പെഷൽ റിക്രൂട്മെന്റ്. 128 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുളള എൻഡിഎ നിയമനമാണ്.

Read Also: കുസാറ്റിൽ വിവിധ ഒഴിവുകൾ

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്, ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ്, വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ, യുപി സ്കൂൾ ടീച്ചർ, പ്രീ-പ്രൈമറി ടീച്ചർ, ഹൈസ്കൂൾ അസിസ്റ്റന്റ് (വിവിധ വിഷയങ്ങൾ), ഡ്രോയിങ് ടീച്ചർ, ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് രണ്ട്, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, ഫീൽഡ് വർക്കർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ നഴ്സ് ഗ്രേഡ് രണ്ട് (ആയുർവേദം) ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (വിവിധ വിഷയങ്ങൾ), അസിസ്റ്റന്റ് ജയിലർ, എക്സൈസ് ഇൻസ്‌പെക്ടർ, ഫുഡ് സേഫ്റ്റി ഓഫിസർ, വൈൽഡ് ലൈഫ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ, സബ് ഇൻസ്‌പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്‌പെക്ടർ, എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജൻ, സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ അസിസ്റ്റന്റ്, കെടിഡിസിയിൽ അക്കൗണ്ടന്റ്/കാഷ്യർ, മൃഗസംരക്ഷണ വകുപ്പിൽ ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് രണ്ട്, കേരള സിറാമിക്സ് ലിമിറ്റഡിൽ വർക്ക് അസിസ്റ്റന്റ്, അഗ്രോ മെഷിനറി കോർപറേഷനിൽ ഓവർസിയർ, സഹകരണ അപ്പക്സ് സൊസൈറ്റികളിൽ ഡ്രൈവർ, പൊലീസ് വകുപ്പിൽ ബോട്ട് ലാസ്ക്കർ തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 5 രാത്രി 12വരെ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook