scorecardresearch

കുസാറ്റിൽ സൗജന്യ ഓൺലൈൻ എൽഡിസി പരിശീലനം, ക്ലാസുകൾ ഫെബ്രുവരി 12 മുതൽ

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 180 മണിക്കൂർ നീളുന്നതാണ് ക്ലാസ്. ഫെബ്രുവരി 12 നാണ് ക്ലാസ് തുടങ്ങുക

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 180 മണിക്കൂർ നീളുന്നതാണ് ക്ലാസ്. ഫെബ്രുവരി 12 നാണ് ക്ലാസ് തുടങ്ങുക

author-image
Careers Desk
New Update
Student Writing Exam

എസ്എസ്എല്‍സിയാണ് എൽഡിസി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത

കൊച്ചി: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽഡി ക്ലർക്ക് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സൗജന്യ ഓൺലൈൻ പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ 180 മണിക്കൂർ നീളുന്നതാണ് ക്ലാസ്. ഫെബ്രുവരി 12 നാണ് ക്ലാസ് തുടങ്ങുക. താൽപര്യമുള്ളവർ 0484-2576756 എന്ന നമ്പറിൽ ബന്ധപ്പെടുക.

Advertisment

ഇത്തവണ എൽഡിസി പരീക്ഷയ്ക്ക് പ്രിലിമിനറി ഇല്ല. 2024 പകുതിയോടെയാകും പരീക്ഷകൾ നടത്തുക. 2025ൽ റാങ്ക് ലിസ്റ്റ് നിലവിൽവരും. എസ്എസ്എല്‍സിയാണ് എൽഡിസി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 18 - 36 ആണ്. പട്ടികജാതി/പട്ടിക വർഗക്കാർക്ക് 5 വർഷവും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് 3 വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും.

എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ എന്ന രീതി പിഎസ്‌സി ഒഴിവാക്കയിരുന്നു. 10-ാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് പിഎസ്‌സി ഒഴിവാക്കിയത്. പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.

കുസാറ്റിൽ പ്രോഗ്രാമർ ഒഴിവ്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ  ദിവസ വേതനാടിസ്ഥാനത്തിൽ പ്രോഗ്രാമർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ  ക്ഷണിക്കുന്നു. അപേക്ഷകർ എംസിഎ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ ഏതിലെങ്കിലും ബി.ടെക്, അല്ലെങ്കിൽ കമ്പ്യൂട്ടറിൽ സ്പെഷ്യലൈസേഷനുള്ള ഏതെങ്കിലും വിഷയത്തിൽ ബി.ടെക് (പിജിഡിസിഎ തത്തുല്യം) ഉള്ളവരായിരിക്കണം. അപേക്ഷകർക്ക് MySQL, PHP, Linux എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

Advertisment

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകളുടെ പകർപ്പുകൾ എന്നിവ സഹിതം cirmoffice@cusat.ac.in എന്ന വിലാസത്തിൽ ഫെബ്രുവരി 17നകം അപേക്ഷകൾ അയക്കണം.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: