/indian-express-malayalam/media/media_files/uploads/2019/10/Postal.jpg)
India Post Gramin Dak Sevak Recruitment 2019: കേന്ദ്ര തപാല്‍ വകുപ്പിനു കീഴിലുള്ള തപാല്‍ ഓഫീസുകളില്‍ ഗ്രാമീണ്‍ ഡാക് സേവക് ആകാന്‍ അവസരം. 5,000 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് ഒഴിവ്. ആന്ധ്രയില്‍ 2,707 ഒഴിവുകളുണ്ട്. ഛത്തീസ്ഗഢില്‍ 1,799 ഉം തെലങ്കാനയില്‍ 970 ഉം ഒഴിവുകളാണുള്ളത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. നവംബര്‍ 14 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.
Read Also: അയോധ്യ കേസിൽ നാടകീയ രംഗങ്ങള്‍, രേഖകൾ കീറി അഭിഭാഷകന്‍; ഇറങ്ങിപ്പോകുമെന്ന് ചീഫ് ജസ്റ്റിസ്
10,000 രൂപ മുതല്‍ 14,500 രൂപ വരെയാണ് ഏറ്റവും കുറഞ്ഞ ശമ്പളം. പത്താം ക്ലാസ് വിജയമാണ് മിനിമം യോഗ്യത. 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ളവര്‍ക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത. ഒക്ടോബര്‍ 15 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും.
ഹോം പേജില്‍ കയറി രജിസ്റ്റര്‍ ചെയ്ത ശേഷം ഫീസ് അടയ്ക്കണം. ഫോം പൂരിപ്പിച്ച ശേഷം സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ അയക്കാന്‍ സാധിക്കും. appost.in/gdsonline എന്ന വെബ് സെെറ്റിലാണ് അപേക്ഷ അയക്കേണ്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us