scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ: Weekly Horoscope: June 04- June 10, 2023 Astrological Predictions

2023 ജൂൺ 4 മുതൽ 10 വരെ (1198 ഇടവം 21 മുതൽ 27 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതൽ തൃക്കേട്ട വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.: Weekly Horoscope: June 4 to June 10, 2023 Astrological Predictions Makam to Thrikketta

2023 ജൂൺ 4 മുതൽ 10 വരെ (1198 ഇടവം 21 മുതൽ 27 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതൽ തൃക്കേട്ട വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.: Weekly Horoscope: June 4 to June 10, 2023 Astrological Predictions Makam to Thrikketta

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Weekly Horoscope: June 4 to June 10 Astrological Predictions Aswathi to Ayilyam

Weekly Horoscope: June 4 to June 10, 2023 Astrological Predictions Makam to Thrikketta: 2023 ജൂൺ 4 മുതൽ 10 വരെ (1198 ഇടവം 21 മുതൽ 27 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മകം മുതൽ തൃക്കേട്ട വരെ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

സൂര്യൻ ജൂൺ 8 ന് രോഹിണിയിൽ നിന്നും മകയിരം ഞാറ്റുവേലിൽ പ്രവേശിക്കുന്നു. ചന്ദ്രൻ രാഹുവും വ്യാഴവും മേടം രാശിയിൽ അശ്വതിയിലും, ശനി കുംഭം രാശിയിൽ ചതയത്തിലും കേതു തുലാം രാശിയിൽ ചോതിയിലും സഞ്ചരിക്കുന്നു. ചൊവ്വയും ശുകനും കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചാരം തുടരുകയാണ്. ബുധൻ മേടം- ഇടവം രാശികളിൽ കാർത്തിക നാളിലൂടെ സഞ്ചരിക്കുന്നു.

മകം: പത്തിലെ സൂര്യ സഞ്ചാരം സാമ്പത്തിക ഗുണങ്ങളുണ്ടാക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് ശോഭിക്കാനാവും. പഴയ കടങ്ങൾ മടക്കിക്കിട്ടാം. പഴയ കുടുംബാംഗങ്ങളോടൊപ്പം ഒത്തുകൂടാനാവും. ആഢംബരച്ചെലവുകൾക്ക് വാസനയേറും. ചിലപ്പോൾ മനക്ലേശം സന്തോഷങ്ങളുടെ ശോഭ കെടുത്താം. അനാവശ്യമായ ഉൽക്കണ്ഠകൾ ഉയരാം. എങ്കിലും നേട്ടങ്ങൾ കൂടുതലാകുന്ന കാലം തന്നെയാണ്.

Advertisment

പൂരം: വരവധികമാകും. അധ്വാനത്തിന് നല്ല അംഗീകാരം സിദ്ധിക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ നിമിഷങ്ങൾ ചെലവിടാനാവും. അധികാരികളുടെ ഒത്താശയുണ്ടാവും. കച്ചവടം വിപുലീകരിക്കുന്നതിന് ചില ആലോചനകൾ നടത്തും. എന്നാൽ ധാരാളം ചെലവുമുണ്ടാകുന്നതാണ്. ഭൂമിസംബന്ധിച്ച കാര്യങ്ങളിൽ വിശേഷിച്ചും. തർക്കങ്ങൾ വരാം. കുടുംബാംഗങ്ങളോട് പിണങ്ങും.

ഉത്രം: ഉദ്ദേശിച്ച കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. അധ്വാനം പാഴാവുകയില്ല. ഉന്നതാധികാരികളുടെ പിന്തുണ ലഭിക്കും. കൃഷിക്കാർക്ക് ഉല്പന്നങ്ങൾ നന്നായി വിറ്റഴിക്കാനാവും. നവമാധ്യമങ്ങളിൽ പുതിയ വിശേഷങ്ങൾ പങ്കുവെക്കുവാൻ മുതിരുന്നതാണ്. ആഢംബര വസ്തുക്കൾ സമ്മാനമായി ലഭിച്ചേക്കാം. അയൽ ബന്ധങ്ങൾ മനപ്രയാസത്തിന് ഇടവരുത്തിയേക്കാം.

അത്തം: തരള ഭാവങ്ങൾ മൊട്ടിടും. മനുഷ്യരിലുള്ള നഷ്ടവിശ്വാസം മടക്കിക്കിട്ടുന്നതാണ്. വിവാഹം വേണ്ടെന്ന് നടന്നവർക്ക് പുനശ്ചിന്തയുണ്ടാവാം. സൗഹൃദങ്ങളിൽ ആശ്വാസവും ആനന്ദവും കണ്ടെത്തും. സാമ്പത്തികക്ലേശങ്ങൾക്ക് കുറവ് വരാം. ചിലരുടെ സഹായഹസ്തങ്ങൾ വലിയ പിടിവള്ളിയാവും. കലാകാരന്മാർക്ക് അംഗീകാരം ലഭിക്കുന്നതാണ്. രാശിനാഥനായ ബുധൻ ശത്രുരാശിയിൽ നിന്നും മാറുന്നതോടെ വ്യക്തിത്വം കൂടുതൽ ശോഭിക്കും.

ചിത്തിര: നക്ഷത്രനാഥനായ ചൊവ്വക്ക് ശുക്രബന്ധം വരികയാൽ സ്വഭാവത്തിലെ പരുക്കത്തം മിനുസപ്പെട്ടതായി അടുപ്പമുള്ളവർ പറഞ്ഞേക്കും. ഇന്ദ്രിയപരതയേറുന്നതാണ്. ആർഭാടത്തിന് ചെലവേറും. ഗൃഹം മോടി പിടിപ്പിക്കുക, വിലകൂടിയ മൊബൈൽഫോൺ മുതലായവ വാങ്ങുക തുടങ്ങിയവ സാധ്യതകളാണ്. എന്നാൽ ദാമ്പത്യസൗഖ്യം കുറഞ്ഞേക്കാം. പിടിവാശികൾ 'ഈഗോ' ആയി പരിണമിച്ചേക്കാം.

ചോതി: ജന്മരാശിയിലെ കേതു, പത്തിലെ കുജശുക്രയോഗം, ഏഴിലെ രാഹു, അഞ്ചിലെ ശനി തുടങ്ങിയവ ദേഹസുഖം കുറച്ചേക്കും. കർമ്മഗുണം മങ്ങാം. കഴിവുകൾ എവിടെപ്പോയി എന്ന് സ്വയം ചോദിച്ചേക്കാം. മക്കളുടെ ചില പ്രശ്നങ്ങൾക്ക് തെറ്റായ തീരുമാനങ്ങൾ കൈക്കൊള്ളാനിടയുണ്ട്. ഹൃദയബന്ധമുള്ളവരുമായി കലഹിക്കുക എന്നതും ഒരു സാധ്യതയാണ്. ന്യായമായ ആവശ്യങ്ങൾക്ക് ധനം വന്നുചേരാം.

വിശാഖം: പഴയ വിക്രമങ്ങളും ബാഹുവീര്യങ്ങളും അയവിറക്കും. ബൗദ്ധികമായ നിലപാടുകൾ മൂലം കർമ്മരംഗത്ത് സമാദരിക്കപ്പെടും. പണവരവ് കുറഞ്ഞാലും പ്രായോഗിക സമീപനത്താൽ കാര്യങ്ങൾ ഒരുവിധം ഭംഗിയായി നിർവഹിക്കും. മക്കളുടെ ഉപരി വിദ്യാഭ്യാസത്തിന് വായ്പകൾ പ്രയോജനപ്പെടുത്താൻ മുതിരുന്നതാണ്. ചെറുപ്പക്കാർ അഭിമുഖ പരീക്ഷകളിൽ ശോഭിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര നടത്തും.

അനിഴം: ചെയ്തുതീർത്ത ജോലികളെക്കുറിച്ച് ആലോചിക്കും മുന്നേ ചെയ്യാനുള്ള ജോലികൾ കുമിഞ്ഞുകൂടാം. അമിതാദ്ധ്വാനം ശരീരക്ഷീണത്തിന് കാരണമായേക്കും. എന്നാൽ ആത്മശക്തിയെ അത് തെല്ലും ബാധിച്ചേക്കില്ല. ചിലരുടെ കുയുക്തികളെ സമർത്ഥമായി ഖണ്ഡിക്കും. കുടുംബത്തിന്റെ പിന്തുണ വലിയ കരുത്തേകും. ചെറുപ്പക്കാരുടെ വിവാഹാലോചനകൾ നീണ്ടേക്കാം. ഉപരിപഠനത്തിൽ ചില തടസ്സങ്ങൾ അനുഭവപ്പെടുന്നതാണ്.

തൃക്കേട്ട: പഠനത്തിൽ താൽപര്യമേറുന്നതാണ്. നക്ഷത്രനാഥനായ ബുധൻ മേടം രാശിയിൽ നിന്നും പുറത്ത് കടക്കുകയാൽ എല്ലാക്കാര്യത്തിലും ദിശാബോധം വ്യക്തമാവും. വിജ്ഞാന സമ്പാദനത്തിൽ ശ്രദ്ധ കൂടും. ചെറുതും വലുതുമായ കാര്യങ്ങൾ കുറിച്ചെടുക്കും. തൊഴിലിൽ മാറ്റം ആഗ്രഹിക്കും. സാഹചര്യങ്ങളുടെ വീർപ്പുമുട്ടലുകൾക്ക് വ്യത്യാസം ഭവിച്ചേക്കും. ഗാർഹികമായി സുഖവും ദുഃഖവും കലരും. പണപരമായി സ്ഥിതി മോശമാവില്ല.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: