scorecardresearch

വാരഫലം, മൂലം മുതൽ രേവതി വരെ: Weekly Horoscope: June 04- June 10, 2023 Astrological Predictions

ഒരാഴ്ചക്കാലത്തെ മൂലം മുതൽ രേവതി വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം: Weekly Horoscope: June 04- June 10, 2023 Astrological Predictions for Moolam to Revathi

ഒരാഴ്ചക്കാലത്തെ മൂലം മുതൽ രേവതി വരെ ആദ്യ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം: Weekly Horoscope: June 04- June 10, 2023 Astrological Predictions for Moolam to Revathi

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Weekly Horoscope: June 4 to June 10 Astrological Predictions Moolam to Revathi

Weekly Horoscope: June 04- June 10, 2023 Astrological Predictions for Moolam to Revathi: 2023 ജൂൺ 4 മുതൽ 10 വരെ (1198 ഇടവം 21 മുതൽ 27 വരെ) ഉള്ള ഒരാഴ്ചക്കാലത്തെ മൂലം മുതൽ രേവതി വരെ ഒന്‍പത് നാളുകളിലും ജനിച്ചവരുടെ നക്ഷത്രഫലം ഇവിടെ അവതരിപ്പിക്കുന്നു.

Advertisment

സൂര്യൻ ജൂൺ 8 നു രോഹിണിയിൽ നിന്നും മകയിരം ഞാറ്റുവേലിൽ പ്രവേശിക്കുന്നു. ചന്ദ്രൻ രാഹുവും വ്യാഴവും മേടം രാശിയിൽ അശ്വതിയിലും, ശനി കുംഭം രാശിയിൽ ചതയത്തിലും കേതു തുലാം രാശിയിൽ ചോതിയിലും സഞ്ചരിക്കുന്നു. ചൊവ്വയും ശുകനും കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ സഞ്ചാരം തുടരുകയാണ്. ബുധൻ മേടം- ഇടവം രാശികളിൽ കാർത്തിക നാളിലൂടെ സഞ്ചരിക്കുന്നു.

മൂലം: സാഹസങ്ങൾ ഒഴിവാക്കണം. സ്വന്തം വീരശൂരപരാക്രമങ്ങൾ തൽകാലം മറക്കുകയാവും ഉചിതം. നേതൃപദവി ലഭിച്ചേക്കും. ആരുടേയും പിണിയാളാവാൻ തയ്യാറാവില്ല. ഭൂമിയിടപാടുകളിൽ അമളി പറ്റാം. ദുഷ്പ്രേരണകൾ ഉണ്ടാവാം. ദാമ്പത്യത്തിൽ ചില ക്ലേശങ്ങൾ ഉണ്ടാവാം. മക്കളുടെ പഠന കാര്യത്തിനായി യാത്രകൾ വേണ്ടിവരും. സഹോദരാനുകൂല്യം സന്തോഷമേകും.

Advertisment

പൂരാടം: എത്ര ശ്രമിച്ചാലും ചില കൂട്ടുകെട്ടുകൾ ഒഴിവാക്കാനാവില്ല. അതിന്റെ ഗുണവും ദോഷവും അനുഭവിക്കാനാവും. പണച്ചെലവ് കൂടും. ഉപരിപഠനത്തിന്റെ കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരും. കുടുംബകാര്യങ്ങളിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതായി വന്നേക്കാം. വസ്തു/വീട് വാങ്ങാനുള്ള തീരുമാനം നീണ്ടേക്കും. ആദ്ധ്യാത്മിക സപര്യകൾക്ക് സമയക്കുറവുണ്ടാകാം. ആരോഗ്യവിഷയത്തിൽ ജാഗ്രത വേണ്ടതുണ്ട്.

ഉത്രാടം: പൊതുവിഷയങ്ങളിൽ താൽപര്യമേറും. ആദർശങ്ങൾ മുറുകെ പിടിക്കുന്നതുകൊണ്ട് എന്തുനേടി എന്ന വേണ്ടപ്പെട്ടവരുടെ ചോദ്യത്തിന് ഉത്തരം മുട്ടാം. പേശീരോഗങ്ങൾ, ധാതുക്ഷയം എന്നിവ അലട്ടിയേക്കും. തൊഴിൽ നേട്ടത്തിന് തിളക്കം കുറയുന്നതാണ്. ധാരാളം യാത്രകൾ വേണ്ടിവന്നേക്കും. സർക്കാർ സംബന്ധപ്പെട്ട വിഷയങ്ങളിൽ പ്രായേണ അനുകൂലത പ്രതീക്ഷിക്കാം. വിവരശേഖരണം, കലാപ്രവർത്തനം എന്നിവക്കായി കൂടുതൽ നേരം ചെലവഴിക്കപ്പെടാം.

തിരുവോണം: വാരാദ്യത്തിൽ ക്ലേശങ്ങൾക്കാവും മുൻതൂക്കം. സമയനിഷ്ഠമായി ചിലത് പൂർത്തീകരിക്കേണ്ടതിന്റെ സമ്മർദ്ദം വന്നുചേരും. ചെലവധികരിക്കുന്നതായിരിക്കും. മക്കളുടെ കാര്യത്തിൽ ചില ഉദ്വേഗങ്ങൾ ഉണ്ടാവാം. കലഹപ്രേരണകൾ നിയന്ത്രിക്കപ്പെടണം. തൊഴിലിൽ നല്ല അനുഭവങ്ങൾ വന്നെത്തുന്നതാണ്. മേലധികാരികൾ പ്രശംസിച്ചേക്കും. സാമൂഹിക ജീവിതത്തിൽ ആഹ്ലാദം കണ്ടെത്തുന്നതാണ്. കുടുംബത്തിൽ സമാധാനം ഭവിക്കും.

അവിട്ടം: സ്വത്ത് സമ്പാദിക്കാൻ ശ്രമം തുടരും. ധനവിനിയോഗത്തിൽ ശ്രദ്ധ വേണ്ട കാലമാണ്. ചിന്താപരമായ വേഗത പ്രവർത്തികൾക്കുണ്ടാവണം എന്നില്ല. എതിരാളികൾ മറഞ്ഞുനിന്ന് ഉപദ്രവം ഉണ്ടാക്കും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാം. എന്നാൽ അതിലെ നിബന്ധനകളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞേക്കില്ല. ഭക്ഷണത്തിൽ ജാഗ്രത വേണ്ടതുണ്ട്. ആരോഗ്യ പരിശോധനകൾ താമസിപ്പിക്കരുത്.

ചതയം: തൊഴിൽ വിജയത്തിന് കൂടുതൽ അധ്വാനം ആവശ്യമായി വരും. ലൗകിക കാര്യങ്ങൾ തന്മൂലം ചിലപ്പോൾ മുടങ്ങാം. എതിർപക്ഷത്തെ പരാജയപ്പെടുത്താനായി ചിലതൊക്കെ കണക്കുകൂട്ടും. ഹൃദയരോഗികൾ കൂടുതൽ ശ്രദ്ധാലുക്കളാവണം. തുടർ വിദ്യാഭ്യാസത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കേണ്ടി വന്നേക്കാം. ചെലവിൽ നല്ല നിയന്ത്രണം വേണ്ടതുണ്ട്. ഭൂമിയിൽ നിന്നും ചെറിയ ആദായമെങ്കിലും വന്നെത്തുന്നതാണ്.

പൂരുരുട്ടാതി: ഉദ്യോഗസ്ഥലത്തിലെ ആധിപത്യത്തിന് എതിർപ്പുകൾ വരാം. സ്വയം തൊഴിലിൽ വരുമാനം കഷ്ടിയാവും. പുതിയ മുതൽ മുടക്കിന് ശ്രമം തുടരും. രോഗങ്ങൾക്ക് ചികിൽസ വേണ്ടിവരുന്നതാണ്. ഭൗതികമായ സന്തോഷാനുഭവങ്ങൾ പലതുണ്ടാകും. മക്കളുടെ നേട്ടങ്ങൾ സന്തോഷം കൊണ്ടുവരും. പേരക്കുട്ടികളുടെ കളിചിരികൾ ഗാർഹസ്ഥ്യത്തെ മധുരതരമാക്കും. പ്രമാണങ്ങൾ, നിബന്ധനകൾ ഇവയിൽ ഒപ്പുവെക്കുമ്പോൾ ജാഗ്രത വേണ്ടതുണ്ട്.

ഉത്രട്ടാതി: പലതരം നേട്ടങ്ങൾ ഉണ്ടാകുന്ന വാരമാണ്. ചന്ദ്രൻ പത്ത്, പതിനൊന്ന് രാശികളിലൂടെ സഞ്ചരിക്കുകയാൽ കർമ്മപുഷ്ടിയും കാര്യവിജയവും ഭവിക്കും. ഉദ്യോഗത്തിൽ ഉയർച്ച പ്രതീക്ഷിക്കാം. സമൂഹത്തിൽ സ്വാധീനമേറുന്നതാണ്. മത്സരങ്ങളിലും എതിർപ്പുകളിലും വിജയിക്കാനാവും. മക്കളുടെ പഠന കാര്യത്തിൽ ചില മാനസിക സംഘർഷങ്ങൾ വന്നേക്കും. വാരാന്ത്യത്തിൽ ചെലവും അലച്ചിലും വരാം.

രേവതി: കൃത്യമായ പദ്ധതികളുടെ പിൻബലം കർമ്മപുരോഗതിക്ക് കാരണമാകും. ആസൂത്രണ മികവ് അഭിനന്ദിക്കപ്പെടും. കച്ചവടത്തിൽ വരുമാനം അധികരിച്ചേക്കും. കുടുംബക്ഷേത്രത്തിൽ ദർശനം നടത്താൻ സന്ദർഭം ഉണ്ടാവുന്നതാണ്. കുടുംബാംഗങ്ങളുടെ ഐക്യം ആത്മസംതൃപ്തിക്ക് കാരണമാകും. ഭാഗ്യപരീക്ഷണങ്ങളിൽ വിജയിച്ചേക്കാം. മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ചില ദുർഘടങ്ങൾ ഉണ്ടാവാം. ഗൃഹമാറ്റത്തിനുള്ള സാഹചര്യം അനുകൂലമാകുന്നതാണ്. ആത്മനിയന്ത്രണം അനിവാര്യമാണ്.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: