scorecardresearch

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; February 18-24, 2024, Weekly Horoscope

Weekly Horoscope: ഫെബ്രുവരി 18 ഞായറാഴ്ച മുതൽ 24 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഫെബ്രുവരി 18 ഞായറാഴ്ച മുതൽ 24 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കുംഭം രാശിയിൽ അവിട്ടം - ചതയം ഞാറ്റുവേലകളിൽ ആണ്. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ; വാരാന്ത്യ ദിനമായ ഫെബ്രുവരി 24 ന് വെളുത്തവാവ് / പൗർണമി സംഭവിക്കുന്നു. രോഹിണി മുതൽ മകം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുമുണ്ട്. 

Advertisment

ചൊവ്വ ഉച്ചസ്ഥനായി മകരം രാശിയിൽ തുടരുകയാണ്. മകരത്തിൽ തന്നെ ആരോഹിയായ ശുക്രനുമുണ്ട്. മകരത്തിൽ സഞ്ചരിക്കുന്ന അവരോഹിയും മൗഢ്യവുമുള്ള ബുധൻ ഫെബ്രുവരി 20 ന് മകരത്തിൽ നിന്നും കുംഭത്തിലേക്ക് സംക്രമിക്കുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മകരം രാശിയിൽ ത്രിഗ്രഹയോഗം ഭവിക്കുന്നുണ്ട്. 

അതിനു ശേഷം കുംഭം രാശിയിൽ ബുധൻ- ആദിത്യൻ- ശനി എന്നിവർ സംഗമിക്കുന്ന ത്രിഗ്രഹ യോഗം വരുന്നു. ശനി കുംഭം രാശിയിൽ മൗഢ്യാവസ്ഥയിലായിക്കഴിഞ്ഞു.

മേടം രാശിയിൽ വ്യാഴവും മീനം രാശിയിൽ രാഹുവും കന്നി രാശിയിൽ കേതുവും സഞ്ചരിക്കുകയാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറാഴ്ച തുലാക്കൂറിനും തിങ്കളും ചൊവ്വയും വൃശ്ചികക്കൂറിനും തുടർന്ന് വെള്ളി സായാഹ്നം വരെ ധനുക്കൂറിനും അഷ്ടമരാശിയാകുന്നു. ശനിയാഴ്ച മകരക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുന്നു. ശരാശരി രണ്ടേകാൽ ദിവസം ചന്ദ്രൻ ഒരു രാശിയിലൂടെ കടന്നുപോകും.

Advertisment

ജനിച്ച കൂറിൻ്റെ എട്ടാം രാശിയിൽ ഇപ്രകാരം ചന്ദ്രൻ കടന്നുപോകുന്നതിനെ അഷ്ടമരാശി / ചന്ദ്രാഷ്ടമസ്ഥിതി തുടങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുന്നു. ശുഭാരംഭത്തിന് ഈ ദിവസങ്ങൾ വർജ്ജിക്കണം. മനസ്സിൻ്റെ സ്വൈരം കുറയാം. കാര്യതടസ്സവും ഭവിച്ചേക്കാം.
        
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്..

മകം

കർമ്മരംഗത്ത് ശക്തമായി മുന്നോട്ടു പോകാനാവും. സ്വന്തം അധൃഷ്യത ഇളക്കമില്ലാതെ തുടരും. സംഘടനാ പ്രവർത്തനത്തിൽ മുൻനിരയിലെത്തും.  
കച്ചവടത്തിൽ ഏർപ്പെട്ടവർക്ക് കൂടുതൽ ആദായം ഉണ്ടാകുന്നതാണ്. ഏജൻസി പ്രവർത്തനങ്ങൾ വിപുലീകരിക്കാനാവും. വ്യക്തിപരമായും മെച്ചമുള്ള സാഹചര്യമാണ്. കുടുംബാംഗങ്ങൾ തമ്മിൽ പാരസ്പര്യവും സഹകരണവും വർദ്ധിക്കും.
തീർത്ഥാടന യോഗമുണ്ട്. വാരാന്ത്യത്തിൽ പണച്ചെലവേറും.

പൂരം

സന്ദിഗ്ദ്ധതകൾ നീങ്ങുകയും ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുകയും ചെയ്യും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. പൊതുവേ ഭാഗ്യമുള്ള കാലമായി കണക്കാക്കാം. എതിർപ്പുകളെ തെല്ലും പരിഗണിച്ചേക്കില്ല. വസ്തുവാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി  ചെലവുണ്ടാകും. ദാമ്പത്യത്തിൽ സമ്മിശ്രാനുഭവങ്ങൾ വന്നുചേരുന്നതാണ്. മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാനുള്ള മനസ്സില്ല എന്ന ആരോപണം ഉയരാം.

ഉത്രം

മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ മികച്ച രീതിയിൽ പ്രാവർത്തികമാക്കും. ഔദ്യോഗികമായി സമാധാനമുണ്ടാകും. ദിവസ വേതനക്കാർക്ക് തൊഴിൽ മുടക്കം ഉണ്ടാവുന്നതല്ല. ഭൂമിയിൽ നിന്നും ആദായം വർദ്ധിക്കുന്നതാണ്. ഗൃഹനിർമ്മാണം ദ്രുതഗതി കൈവരിക്കും. സാമ്പത്തിക കാര്യങ്ങളിലെ പിരിമുറുക്കം മാറിക്കിട്ടുന്നതാണ്. സഹോദരരുടെ ക്ഷേമം സന്തോഷമേകും. മക്കളുടെ പഠനത്തിൽ കൂടുതൽ പിന്തുണയും ജാഗ്രതയും പുലർത്തണം. വാരാന്ത്യത്തിൽ യാത്രകൾ മൂലം ക്ലേശം അനുഭവപ്പെടാനിടയുണ്ട്.

അത്തം

പലനിലയ്ക്കും ഉയർച്ച പ്രതീക്ഷിക്കാം. വ്യക്തിപ്രഭാവത്താൽ കാര്യം നേടാൻ കഴിയുന്ന ആഴ്ചയാണ്. നവസംരംഭങ്ങളിൽ വിജയമുണ്ടോകും. ഏറ്റെടുത്ത കാര്യങ്ങൾ സ്തുത്യർഹമാം വിധം പൂർത്തീകരിക്കും. ഗൃഹത്തിൽ മനസ്സമാധാനവും സുഭിക്ഷതയും പുലരുന്നതാണ്. സുഹൃത്തുക്കളുമായി സല്ലപിക്കാനും യാത്രകൾ നടത്താനും സാഹചര്യമുണ്ടാവും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് നിരാശരാകേണ്ടി വരില്ല. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേറും. കലാകാരന്മാർക്ക് നല്ല അവസരങ്ങൾ വന്നെത്തും.

ചിത്തിര

നക്ഷത്രനാഥനായ കുജന് ഉച്ചത്വമുള്ളതിനാൽ വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും അനിഷേധ്യത തുടരും. സ്ഥാനക്കയറ്റം ഉണ്ടാകുന്നതാണ്.
ചൊവ്വയ്ക്ക് ശുക്രയോഗം ഉള്ളതിനാൽ പുതുസൗഹൃദങ്ങൾ ഭവിക്കുന്നതായിരിക്കും. ഭോഗാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഇലക്ട്രിക് / ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. കിട്ടാക്കടങ്ങൾ കിട്ടാനിടയുണ്ട്. പണയ വസ്തുക്കൾ തിരിച്ചെടുക്കാൻ സാധ്യത കാണുന്നു. വാരാദ്യ ദിവസങ്ങളെക്കാൾ 
മറ്റു ദിവസങ്ങൾക്ക് മെച്ചമുണ്ടാകും.

ചോതി

ആഴ്ചയുടെ തുടക്കത്തിൽ ചില മനക്ലേശങ്ങൾ വരാം. പ്രതീക്ഷിച്ച വിധമല്ല കാര്യങ്ങളുടെ പോക്ക് എന്ന് തോന്നാനിടയുണ്ട്. ബുധൻ മുതൽ കാര്യാനുകൂല്യവും കർമ്മവിജയവും പ്രതീക്ഷിക്കാം. സ്വയം തിരുത്താൻ തയ്യാറാവുന്നതാണ്. ചിട്ടി, ഇൻഷ്വറൻസ്, പെൻഷൻ തുക ഇവ കൈവശം ലഭ്യമാകും. ഭൂമിയിൽ നിന്നും ആദായം പ്രതീക്ഷിക്കാം. മട്ടുപ്പാവ് / അടുക്കള കൃഷി ഇവയിൽ താല്പര്യം ജനിക്കുന്നതാണ്. ഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. മനസ്സന്തോഷമുണ്ടാകുന്നതാണ്.

വിശാഖം

പല കാര്യങ്ങളിൽ താല്പര്യമേറുന്നതിനാൽ പ്രവൃത്തിയിൽ ഏകാഗ്രത കുറയും. വിദ്യാർത്ഥികൾക്കാവും ഇതിൻ്റെ ദുഷ്ഫലമധികവും ഉണ്ടാവുക. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ബന്ധുഗുണം കുറയുന്നതാണ്.  വാഹനത്തിൻ്റെ അറ്റകുറ്റപ്പണി കഴിയും. അക്കാര്യത്തിൽ പ്രതീക്ഷിച്ചതിലധികം ചെലവുണ്ടാകും. പരിശീലനകാലം കഴിഞ്ഞവർക്ക് ജോലിയിൽ പ്രവേശിക്കാനാവും. കാലാവസ്ഥ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ എളുപ്പം ബാധിച്ചേക്കാം.

അനിഴം

രാശിനാഥൻ ആയ ചൊവ്വ സഹോദരസ്ഥാനത്ത് അതിബലവാനായി തുടരുകയാൽ ഗുണാനുഭവങ്ങൾ സ്വാഭാവികമായി തന്നെ വന്നെത്തും. അവകാശങ്ങൾ അംഗീകരിക്കപ്പെടും. കുടുംബപ്രശ്നങ്ങൾക്ക് രമ്യമായ പരിഹാരം കിട്ടുന്നതായിരിക്കും. പിതാവിൻ്റെ ആരോഗ്യസ്ഥിതിയിലെ ഉൽക്കണ്‌ഠ നീങ്ങാം. വാഹനം ഉപയോഗിക്കുന്നതിൽ ഏറ്റവും ജാഗ്രത വേണം. വീട് നിർമ്മാണം സംബന്ധിച്ച സർക്കാർ അനുമതിക്ക് കാലതാമസം നേരിടുന്നതാണ്. തിങ്കൾ, ചൊവ്വ  ദിവസങ്ങളിൽ ധനപരമായി കബളിപ്പിക്കൽ വരാനിടയുണ്ട്.

തൃക്കേട്ട

നക്ഷത്രനാഥനായ ബുധന് മൗഢ്യം ഉള്ളതിനാൽ പഠനം, പരീക്ഷ എന്നിവയിൽ കൂടുതൽ ശ്രദ്ധാലുക്കളാവണം. പുനരാലോചനകൾ കൂടുന്നതാണ്. കർമ്മഗുണം മന്ദഗതിയിലായേക്കും. ഉപജാപങ്ങളെ തിരിച്ചറിയുവാനാവും. എന്നാൽ കലഹത്തിന് മുതിരാതിരിക്കുന്നത് ഉത്തമം. കച്ചവടത്തിൽ കൂടുതൽ മുതൽമുടക്കുന്നത് ഇപ്പോൾ ആശാസ്യമായേക്കില്ല. ബന്ധുക്കളുടെ സഹകരണം കുറയാം. ആത്മവിശ്വാസം അമിതമാവാതിരിക്കാൻ ശ്രദ്ധിക്കണം. ന്യായമായ ആവശ്യങ്ങൾക്ക് ധനതടസ്സം ഉണ്ടാവില്ല

Read More

weekly horoscope Horoscope Astrology

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: