scorecardresearch

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; February 18-24, 2024, Weekly Horoscope

Weekly Horoscope: ഫെബ്രുവരി 18 ഞായറാഴ്ച മുതൽ 24 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

Weekly Horoscope: ഫെബ്രുവരി 18 ഞായറാഴ്ച മുതൽ 24 -ാം തീയതി ശനിയാഴ്ച വരെയുള്ള ഒരാഴ്ചത്തെ രാശിഫലം, അശ്വതി മുതൽ ആയില്യം വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Weekly Horoscope

Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

ആദിത്യൻ കുംഭം രാശിയിൽ അവിട്ടം - ചതയം ഞാറ്റുവേലകളിൽ ആണ്. ചന്ദ്രൻ വെളുത്ത പക്ഷത്തിൽ; വാരാന്ത്യ ദിനമായ ഫെബ്രുവരി 24ന് വെളുത്തവാവ്/ പൗർണമി സംഭവിക്കുന്നു. രോഹിണി മുതൽ മകം വരെയുള്ള നക്ഷത്രങ്ങളിലൂടെ ചന്ദ്രൻ കടന്നുപോകുന്നുമുണ്ട്.

Advertisment

ചൊവ്വ ഉച്ചസ്ഥനായി മകരം രാശിയിൽ തുടരുകയാണ്. മകരത്തിൽ തന്നെ ആരോഹിയായ ശുക്രനുമുണ്ട്. മകരത്തിൽ സഞ്ചരിക്കുന്ന അവരോഹിയും മൗഢ്യവുമുള്ള ബുധൻ ഫെബ്രുവരി 20 ന് മകരത്തിൽ നിന്നും കുംഭത്തിലേക്ക് സംക്രമിക്കുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മകരം രാശിയിൽ ത്രിഗ്രഹയോഗം ഭവിക്കുന്നുണ്ട്. 

അതിനു ശേഷം കുംഭം രാശിയിൽ ബുധൻ- ആദിത്യൻ- ശനി എന്നിവർ സംഗമിക്കുന്ന ത്രിഗ്രഹ യോഗം വരുന്നു. ശനി കുംഭം രാശിയിൽ മൗഢ്യാവസ്ഥയിലായിക്കഴിഞ്ഞു. 

മേടം രാശിയിൽ വ്യാഴവും മീനം രാശിയിൽ രാഹുവും കന്നി രാശിയിൽ കേതുവും സഞ്ചരിക്കുകയാണ്. ഈ ആഴ്ചയിലെ അഷ്ടമരാശിക്കൂറ് നോക്കാം. ഞായറാഴ്ച തുലാക്കൂറിനും തിങ്കളും ചൊവ്വയും വൃശ്ചികക്കൂറിനും തുടർന്ന് വെള്ളി സായാഹ്നം വരെ ധനുക്കൂറിനും അഷ്ടമരാശിയാകുന്നു. ശനിയാഴ്ച മകരക്കൂറുകാരുടെ അഷ്ടമരാശി തുടങ്ങുന്നു. ശരാശരി രണ്ടേകാൽ ദിവസം ചന്ദ്രൻ ഒരു രാശിയിലൂടെ കടന്നുപോകും. 

Advertisment

ജനിച്ച കൂറിൻ്റെ എട്ടാം രാശിയിൽ ഇപ്രകാരം ചന്ദ്രൻ കടന്നുപോകുന്നതിനെ അഷ്ടമരാശി/ ചന്ദ്രാഷ്ടമസ്ഥിതി തുടങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കുന്നു. ശുഭാരംഭത്തിന് ഈ ദിവസങ്ങൾ വർജ്ജിക്കണം. മനസ്സിൻ്റെ സ്വൈരം കുറയാം. കാര്യതടസ്സവും ഭവിച്ചേക്കാം.
        
ഈ ഗ്രഹസ്ഥിതിയെ മുൻനിർത്തി അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ  നക്ഷത്രഫലം ഇവിടെ അപഗ്രഥിക്കുകയാണ്..

അശ്വതി

കർമ്മരംഗത്ത് അജയ്യത തുടരുന്നതാണ്. പുതിയ പദവിയോ അധികച്ചുമതലയോ പ്രതീക്ഷിക്കുന്നവർക്ക് അതുണ്ടായേക്കും. ദൗത്യങ്ങൾ ഭംഗിയാക്കാൻ സാധിക്കുന്നതാണ്. പണ്ഡിതന്മാരുടെ സഹായം ലഭിച്ചേക്കും. ബലവാനായ ചന്ദ്രൻ നാലാം ഭാവത്തിൽ വരികയാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ മനസ്സന്തോഷം വർദ്ധിക്കുന്നതാണ്. ഗൃഹം പുതുക്കാൻ തീരുമാനിക്കും. അതിനുള്ള സാമ്പത്തിക സ്രോതസ്സുകൾ കണക്കുകൂട്ടും. മാതാവിൻ്റെ ആരോഗ്യത്തിലെ ഉൽകണ്ഠ അകലുന്നതാണ്.

ഭരണി

നക്ഷത്രാധിപനും രാശ്യധിപനും ബലവാന്മാരാകയാൽ ആത്മശക്തി അചഞ്ചലമായി തുടരും. ഗുണാനുഭവങ്ങൾ വർദ്ധിക്കുന്നതാണ്. സ്വന്തം തൊഴിലിൽ നന്നായി ശ്രദ്ധയർപ്പിക്കാനാവും. സഹോദരരുടെ ക്ഷേമം സന്തോഷമേകും. ന്യായമായ രീതിയിൽ സാമ്പത്തികാവസ്ഥ  പ്രതീക്ഷിക്കാം. ബന്ധുക്കളുമായുള്ള പിണക്കം രാജിയാവുന്നതാണ്. വിരുന്നുകളിൽ പങ്കെടുക്കാനായേക്കും.  പഠനത്തിൽ ഏകാഗ്രതയുണ്ടാവും. കുടുംബാംഗങ്ങളുടെ ക്ഷേമത്തിന് കൂടുതൽ സമയം കണ്ടെത്തും. ഇഷ്ടവസ്തുക്കൾ വാങ്ങുന്നതാണ്.

കാർത്തിക
 
ഒരു കാര്യത്തിലും സന്ദിഗ്ദ്ധതകളും സന്ദേഹങ്ങളും ഉണ്ടാവില്ല. ഉദ്യോഗസ്ഥർ കർമ്മരംഗത്ത് കീർത്തി നേടുന്നതാണ്. അസൂയാലുക്കളുടെ ഏഷണി ഫലിക്കില്ല. ധനപരമായി നേട്ടങ്ങളുണ്ടാവുന്നതാണ്. ഊഹക്കച്ചവടം ആദായമേകും. നവസംരംഭങ്ങളിൽ വിജയമകലെയല്ലെന്ന തോന്നൽ ദൃഢമായേക്കും. തൊഴിൽപരമായ യാത്രകൾ വേണ്ടിവരുന്നതാണ്. പൈതൃകമായ ധനം കൈവശം വന്നുചേരും. ലൈസൻസ്, കരാർ പത്രങ്ങൾ, സർട്ടിഫിക്കേറ്റുകൾ എന്നിവ പുതുക്കാനുള്ള ശ്രമം വിജയം കാണും. മനസ്സ്വസ്ഥത ഉണ്ടാവുന്നതാണ്.

രോഹിണി

രാശിനാഥനായ ശുക്രൻ ആരോഹത്തിലും നക്ഷത്രനാഥനായ ചന്ദ്രൻ പൂർണബലത്തിലും ആകയാൽ ഇയാഴ്ച ഗുണങ്ങൾക്ക് മേൽകൈയ്യുണ്ടാവും. സുഖഭോഗങ്ങൾ തേടി വരുന്നതാണ്. തൊഴിലിടത്ത് പ്രാമുഖ്യം നേടുന്നതായിരിക്കും. സഹപ്രവർത്തകർ പിന്തുണ നൽകും. ഗാർഹികമായി സ്വച്ഛത പ്രതീക്ഷിക്കാം.
ജീവിത പങ്കാളിക്ക് തൊഴിലിൽ ഉയർച്ച സിദ്ധിച്ചേക്കും. ആദർശം ഉപേക്ഷിച്ച് പ്രയോഗിക സമീപനം കൈക്കൊള്ളും. ജീവിതനിലവാരം മെച്ചപ്പെടുന്നതാണ്. പ്രണയികൾക്ക് കാലം അനുകൂലമായിരിക്കും. സൽകാര്യങ്ങൾക്ക് ചെലവേർപ്പെടാം.

മകയിരം

വാരാദ്യം ചെലവധികരിച്ചേക്കാം. അപ്രതീക്ഷിത യാത്രകൾ വേണ്ടിവരുന്നതാണ്. നക്ഷത്രനാഥനായ ചൊവ്വയ്ക്ക് ഉച്ചബലം ഉള്ളതിനാൽ സ്വശക്തി ഉണർന്ന് പ്രവർത്തിക്കും. തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നതാണ്. ബുദ്ധി കൊണ്ട് പ്രതിസന്ധികൾക്ക് പോംവഴി കണ്ടെത്താനാവും. കിട്ടാക്കടം കുറച്ചെങ്കിലും കിട്ടിയേക്കും. നല്ല വാക്കുകൾ ഉപയോഗിച്ച് സദസ്സിൽ കൈയ്യടി നേടും. ദിവസവേതനക്കാർക്ക് തൊഴിൽ മുടക്കം ഉണ്ടാവുന്നതല്ല. ബിസിനസ്സുകാർക്ക് ഉപഭോക്താക്കളുടെ പ്രിയം നേടാനാവും.

തിരുവാതിര

ജോലിഭാരവും തിരക്കുമുള്ള വാരമായിരിക്കും. ഒപ്പം വ്യക്തിപരമായ സന്തോഷാനുഭവങ്ങളും പ്രതീക്ഷിക്കാം. വാരാദ്യം ചെലവേറും. യാത്രകൾ ഉണ്ടാവും. മേലധികാരികളുമായി പിണങ്ങേണ്ടി വന്നേക്കാം. ക്രമേണ സ്വസ്ഥത തിരികെ കിട്ടുന്നതാണ്. ദേഹസുഖത്തിനൊപ്പം മാനസിക സന്തോഷവും അനുഭവപ്പെടും. വായ്പാ തിരിച്ചടവിന് വഴിയൊരുങ്ങും.  അയൽബന്ധത്തിലെ സമാധാനക്കേടിന് പരിഹാരം സിദ്ധിക്കുന്നതാണ്. ദൈവിക കാര്യങ്ങൾ, തട്ടകത്തെ ഉത്സവം എന്നിവയ്ക്ക് ഉത്സാഹപൂർവ്വം പങ്കാളിത്തം വഹിക്കും.

പുണർതം 

തൊഴിൽപരമായി അദ്ധ്വാനം കൂടും. മറ്റു സാമൂഹ്യ-കുടുംബ കാര്യങ്ങളും സമയഞെരുക്കത്തിന് കാരണമാകാം. വാരാദ്യം ചെലവു കൂടുന്നതിനാൽ പിരിമുറുക്കം അനുഭവപ്പെടും. തുടർദിവസങ്ങളിൽ പണവരവ് ഉയരുന്നതാണ്. പഴയ സുഹൃത്തുക്കളെ കാണും. മധുരമായ വാക്കുകൾ കൊണ്ട് ശ്രോതാവിൻ്റെ ഹൃദയം കവരുവാനാവും. അതിഥികൾ പ്രശംസിക്കുന്നതാണ്. വിജ്ഞാന സമ്പാദനത്തിൽ പുരോഗതിയുണ്ടാവും. കൂട്ടുകച്ചവടത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. കുടുംബസൗഖ്യം ഉണ്ടാവും.  ആരോഗ്യപരമായി ശ്രദ്ധ വേണം.

പൂയം

വാരാദ്യം നല്ല തുടക്കം ലഭിക്കാം. കുടുംബത്തിൻ്റെ സർവ്വാത്മനാ ഉള്ള സഹകരണം ലഭിക്കും. പ്രണയികൾക്ക് ഹൃദയബന്ധം ദൃഢമാകുന്നതാണ്. പഠിപ്പ് തൊഴിൽ എന്നിവക്കായി വിദേശയാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സാഹചര്യം അനുകൂലമാണ്. പൊതുപ്രവർത്തകർക്ക് കാര്യതടസ്സമുണ്ടാവാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രീതി ഭവിച്ചേക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്വസ്ഥത വന്നുചേരും. പ്രശ്നങ്ങൾ പരിഹരിക്കാനാവുന്നതാണ്. ആരോഗ്യപരിരക്ഷ അനിവാര്യം.

ആയില്യം

നക്ഷത്രനാഥനായ ബുധന് പാപയോഗവും മൗഢ്യസ്ഥിതിയും ഭവിക്കുകയാൽ എന്തുകാര്യവും ഗൗരവബുദ്ധ്യാ കാണണം. ചെറിയ സന്തോഷങ്ങളും ഇഷ്ടജനങ്ങളുടെ മനപ്രസാദവും ഊർജ്ജദായകമാവും.  പണയവസ്തു വീണ്ടെടുക്കാൻ ശ്രമം തുടരുന്നതാണ്. സഹപ്രവർത്തകർ നിസ്സഹകരികണം നടത്തുന്നതായി തോന്നാം. സമയബന്ധിതമായി കാര്യനിർവഹണത്തിനുള്ള ശ്രമം പകുതിയിൽ നിൽക്കാം. വ്യവഹാരങ്ങൾക്ക് മുതിരാതിരിക്കുക കരണീയം.  തീർത്ഥാടനത്തിന് അവസരം ലഭിക്കാം.

weekly horoscope Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: