scorecardresearch

ശുക്രൻ മകരം, കുംഭം രാശികളിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നാളുകാരുടെ ശുക്രഫലം

Venus Transit to Capricorn Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതല്‍ ആയില്യം വരെയുള്ള നാളുകാരുടെ ശുക്രഫലം എപ്രകാരമായിരിക്കുമെന്ന് നോക്കാം.

Venus Transit to Capricorn Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: അശ്വതി മുതല്‍ ആയില്യം വരെയുള്ള നാളുകാരുടെ ശുക്രഫലം എപ്രകാരമായിരിക്കുമെന്ന് നോക്കാം.

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

Venus Transit to Capricorn Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ശുക്രനെ Venus എന്നാണ് പാശ്ചാത്യർ വിളിക്കുന്നത്. സൗമ്യപ്രകൃതിയായ ഒരു ഗ്രഹമെന്ന പ്രതീതിയാണ് ശുക്രന് ഉള്ളത്. ശുക്രൻ ഗ്രഹനിലയിൽ ബലവാനാണെങ്കിൽ ആ വ്യക്തിയുടെ ജീവിതം ഐശ്വര്യ പൂർണമാകും. ശബളാഭമായ ജീവിതം നയിക്കാൻ അയാൾക്കാവും. ന്യായമായ ആവശ്യങ്ങൾ മിക്കതും നിറവേറപ്പെടും. സ്ഥാനമാനങ്ങൾ വന്നുചേരും. സൗന്ദര്യതൃഷ്ണ, കലാവാസന എന്നിവ ജന്മസിദ്ധമായിരിക്കും. ജീവിതത്തെ പ്രേമസുരഭിലമായ കണ്ണുകളോടെ നോക്കിക്കാണും. വലിയ കുടുംബ സ്നേഹിയായിരിക്കും. വിദേശയാത്ര കൊണ്ട് നേട്ടങ്ങൾ സ്വന്തമാക്കും. മനസ്സിനിണങ്ങിയ ധരാളം ചങ്ങാതിമാരുണ്ടാവും.

Advertisment

ഗോചരാൽ ശുക്രൻ ശരാശരി 25 മുതൽ 30 ദിവസം വരെയാണ് ഓരോ രാശിയിലും സഞ്ചരിക്കുക. ഇപ്പോൾ മകരം രാശിയിലാണ്. ജനുവരി 22 ന് കുംഭത്തിലേക്ക് കടക്കുന്നു. ഫെബ്രുവരി 15 വരെ അവിടെ തുടരും. മീനം രാശിയാണ് ശുക്രന്റെ ഉച്ചരാശി. ഉച്ചത്തിലേക്ക് പോകുന്നതിനാൽ മകരം - കുംഭം രാശികളിലെ ശുക്രനെ 'ആരോഹി' എന്ന് വിശേഷിപ്പിക്കുന്നു. ബലവാനാണ് ശുക്രൻ. കൂടാതെ ബന്ധുഗ്രഹമായ ശനിയുടെ രാശികളായ മകരം-കുംഭം രാശികളിലായാണ് സഞ്ചാരവും. ഇതെല്ലാം ശുക്രന് പൊതുവേ ബലമുണ്ടെന്നതിനെ കുറിക്കുന്നു. 6, 7, 10 എന്നീ ഭാവങ്ങളിലൊഴികെ മറ്റ് എല്ലാ രാശികളിലും ബലവാനും ഉന്നതഫലദാതാവും ആണ് ശുക്രൻ. അങ്ങനെ നോക്കിയാൽ ജനുവരി 22 വരെ ചിങ്ങം, കർക്കടകം, മേടം എന്നീ കൂറുകാർക്കും തുടർന്ന് ഫെബ്രുവരി 15 വരെ കന്നി, ചിങ്ങം, ഇടവം എന്നീ കൂറുകാർക്കും പ്രായേണ പ്രതികൂല ഫലങ്ങളാണ്.

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ജനുവരി 22 വരെ തൊഴിൽ രംഗം അശാന്തമാവും. സഹപ്രവർത്തകരുമായി വിയോജിപ്പുകൾ വന്നേക്കാം. സ്നേഹിതരുടെ പിന്തുണ ഉദ്ദേശിച്ചതു പോലെ ഭവിക്കണമെന്നില്ല. കച്ചവടക്കാർക്ക് ഉപഭോക്താക്കളുടെ പ്രീതിയും സല്പേരും കുറയാം. ജനുവരി 22 ന് ശേഷം സാമ്പത്തികമെച്ചം ഉണ്ടാവും. വിദേശധനം കൈവശം വന്നുചേരും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാപരമായി ഉയർച്ച / സമ്മാനം എന്നിവ ലഭിക്കാം. സൗഹൃദങ്ങൾ പുഷ്ടിപ്പെടും. ദാമ്പത്യസൗഖ്യം പ്രതീക്ഷിക്കാം.

ഇടവക്കൂറിന് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ജനുവരി 22 വരെ ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. ദേവീക്ഷേത്രത്തിൽ ദർശനഭാഗ്യം ഉണ്ട്. പിതാവിന് രോഗമുക്തിയുണ്ടാവും. സമൂഹമദ്ധ്യത്തിൽ സ്വന്തം കഴിവുകൾ ബഹുമാനിക്കപ്പെടും. ധനപരമായി നേട്ടങ്ങൾ, ഭാഗ്യപുഷ്ടി എന്നിവയും ഫലങ്ങൾ. തുടർന്ന് ഫെബ്രുവരി 15 വരെ കാര്യതടസ്സം, സർക്കാർ കാര്യങ്ങളിൽ പ്രതികൂലത എന്നിവയുണ്ടാവാം. കടം വാങ്ങാനുള്ള പ്രേരണയുണ്ടാവും. കർമ്മരംഗത്ത് തിളക്കം കുറയും.

Advertisment

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): ഭൗതിക സമൃദ്ധിയുണ്ടാവും. കർമ്മപുഷ്ടിയുള്ള കാലമാണ്. ചെയ്യുന്നതിൽ നൂറുമേനി വിളവെടുക്കും. നേതൃസിദ്ധി അംഗീകരിക്കപ്പെടും. മനസ്സിനിഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനാവും. ഫെബ്രുവരി പകുതിക്ക്‌ ശേഷം കൂടുതൽ നല്ല അനുഭവങ്ങൾ ഉണ്ടാവും. പ്രണയസാഫല്യം, വിവാഹകാര്യത്തിൽ തീരുമാനം എന്നിവ ഭവിക്കാം. വിദേശത്ത് നിന്ന് പാരിതോഷികങ്ങൾ ലഭിക്കും. സകുടുംബമുള്ള വിനോദ യാത്രകൾ നടത്തും. കിടപ്പ് രോഗികൾക്ക് ആശ്വാസമുണ്ടാവും.

കർക്കടകക്കൂറിന് ( പുണർതം നാലാം പാദം, പൂയം, ആയില്യം): ശുക്രൻ ഏഴിൽ സഞ്ചരിക്കുകയാൽ പ്രണയ പരാജയം, ദാമ്പത്യകലഹം എന്നിവ സംഭവിക്കാം. കൂട്ടുകച്ചവടത്തിൽ അപ്രതീക്ഷിത പ്രതിസന്ധി വരാം. മുൻകൂട്ടി നിശ്ചയിച്ചിരുന്ന യാത്രകൾ മാറ്റിവെക്കേണ്ടതായ സാഹചര്യം ഉടലെടുക്കാം. ജനുവരി അവസാന ആഴ്ച മുതൽ കാലം അനുകൂലം. ഭോഗസിദ്ധി, സൗഭാഗ്യം, കാര്യവിജയം എന്നിവയുണ്ടാവും. ധനവരവ് അധികരിക്കും. സഹപ്രവർത്തകരിൽ നിന്നും ഉയർന്ന പിന്തുണ ലഭിക്കും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: