scorecardresearch

Venus Transit in Gemini Shukra Gochar 2022 effects on stars From Moolam to Revathi: മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍

Venus Transit in Gemini Shukra Gochar 2022 effects on stars From Moolam to Revathi: ശുക്രൻ സന്തോഷത്തിലാകയാൽ ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും

Venus Transit in Gemini Shukra Gochar 2022 effects on stars From Moolam to Revathi: ശുക്രൻ സന്തോഷത്തിലാകയാൽ ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും

author-image
S. Sreenivas Iyer
New Update
Shukra Gochar 2022, Shukra Gochar 2022 Effect, Shukra Gochar Date, July 2022, Astrology, Venus Transit 2022, Shukra Rashi Parivartan 2022, Venus Transit In Gemini, Shukra gochar good effect, shukra gochar bad effect, shukra gochar prabhav, venus transit 2022, venus transit 2022 date, Venus transit effect, Venus transit good effect , zodiac sign , Venus transit 2022, effects of Venus transit, Venus transit on July 13, good effects of Venus transit

Venus Transit in Gemini Shukra Gochar 2022 effects on stars From Moolam to Revathi:

Venus Transit in Gemini Shukra Gochar 2022 effects on stars From Moolam to Revathi: 1197 മിഥുനം 29 ന് (2022 ജൂലൈ 13 ന് ) ശുക്രൻ മിഥുനം രാശിയിൽ പ്രവേശിക്കുന്നു. കർക്കടകം 21 (ആഗസ്റ്റ് 6) വരെ ശുക്രൻ മിഥുനത്തിൽ തുടരും. ശുക്രന്‍റെ ബന്ധുവായ ഗ്രഹമാണ് ബുധൻ. മിഥുനം ബുധന്‍റെ സ്വക്ഷേത്രമാണ്. അതിനാൽ ശുക്രൻ ബന്ധുവീട്ടിൽ വിരുന്ന് വന്നിരിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇപ്രകാരം ബന്ധു ക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തെ 'മുദിതൻ' എന്ന് വിശേഷിപ്പിക്കുന്നു.

Advertisment

ശുക്രൻ സന്തോഷത്തിലാകയാൽ പൊതുവേ എല്ലാ രാശിക്കാർക്കും സാമാന്യമായി ദോഷം കുറയുന്നു. ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും. ശുക്രന്‍റെ 'വകുപ്പുകൾ' ജനകീയ കാര്യങ്ങളാണ്. അതിൽ പ്രണയം, വാത്സല്യം, സ്നേഹം, നാടകം- സിനിമ തുടങ്ങിയ കലകൾ, സംഗീതം, സൗന്ദര്യസംവർദ്ധനം, സ്വർണം, ആഢംബരം, വിദേശയാത്ര, അശനശയനസൗഖ്യം എന്നിവ ഉൾപ്പെടും.

ജന്മരാശിയുടെ (ജനിച്ച കൂറിന്‍റെ) 6,7,10 എന്നീ മൂന്ന് രാശികളൊഴികെ ഏതു രാശിയിൽ ശുക്രൻ നിന്നാലും അവർക്കൊക്കെ ഗുണാനുഭവങ്ങളാണ് ഉണ്ടാവുക. മൂലം മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍ വായിക്കാം.

Read Here Venus Transit in Gemini Shukra Gochar 2022 effects on stars

Advertisment

ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം കാൽ)

ശുക്രൻ ഏഴാമെടത്തിലാണ്. ചില പ്രതികൂലതകളെ നേരിടേണ്ടിവരും. പങ്കുകച്ചവടത്തിൽ നേട്ടങ്ങൾ കുറയും. യാത്രകൾ വിജയകരമാവണമെന്നില്ല. പ്രേമകാര്യങ്ങളിലും ദാമ്പത്യത്തിലും സന്തോഷം കുറയും. വേണ്ടപ്പെട്ടവർ തെറ്റിദ്ധരിക്കാനിടകാണുന്നു. വിദേശത്തുനിന്നും പ്രതീക്ഷിച്ച വാർത്ത വന്നെത്തില്ല. ഉറക്കക്കുറവുണ്ടാകാം. അമിതമായ ആത്മവിശ്വാസം അപകടം ക്ഷണിച്ചുവരുത്തുമെന്നോർക്കണം.

മകരക്കൂറിന് (ഉത്രാടം മുക്കാൽ, തിരുവോണം, അവിട്ടം ആദ്യ പകുതി)

ആറാമെടത്താണ് ശുക്രൻ. തസ്കരഭയം ഒരു സാധ്യതയാണ്. വിലപിടിച്ച വസ്തുക്കൾ യാത്രയിലോ മറ്റോ നഷ്ടപ്പെടാനിടയുണ്ട്. ശത്രുക്കളെ കരുതുകയും വേണം. സഹപ്രവർത്തകരുമായി പിണങ്ങാൻ ഇട കാണുന്നു. ധനവിനിയോഗം ഏറ്റവും സൂക്ഷിച്ച് നിർവഹിക്കേണ്ട കാലമാണ്. ആരോഗ്യപരിപാലനത്തിൽ അലംഭാവമരുത്. വാക്കിൽ ശ്രദ്ധ വേണം.

കുംഭക്കൂറിന് (അവിട്ടം രണ്ടാം പകുതി, ചതയം, പൂരുട്ടാതി മുക്കാൽ)

ശുക്രൻ അഞ്ചാം ഭാവത്തിലേക്ക് വരുന്നു. ശുക്രന്‍റെ ഇഷ്ടസ്ഥാനമാണ് അഞ്ചാമെടം. മക്കളുടെ കാര്യത്തിൽ ശ്രേയസ്സ് പ്രതീക്ഷിക്കാം. ശുഭവാർത്തകൾ കേൾക്കും. സാമ്പത്തിക ഇടപാടുകളിൽ വിജയിക്കും. ആരാധനകൾക്ക് മുടക്കം വരില്ല. വിവേകം വികാരത്തെ അതിജീവിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാവും. സൽക്കർമ്മങ്ങൾ ചെയ്യാൻ അവസരം വന്നുചേരുന്നതാണ്.

മീനക്കൂറിന് (പൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി)

ശുക്രൻ നാലാം ഭാവത്തിൽ പ്രവേശിക്കുന്നു. മാതൃസൗഖ്യം ഭവിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞേക്കും. സുഹൃത്തുക്കളുടെ അകമഴിഞ്ഞ പിന്തുണ നേടും. ഗൃഹസദസ്സുകളിലും പൊതുവേദിയിലും പ്രശംസ നേടും. പുതുവാഹനം വാങ്ങാനുള്ള ശ്രമം വിജയിക്കുന്നതാണ്. അയൽപക്കവുമായി രമ്യമായ ബന്ധമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജീവിതത്തിന് അർത്ഥമുണ്ടെന്ന തോന്നൽ ശക്തമാകും.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: