scorecardresearch
Latest News

Venus Transit in Gemini Shukra Gochar 2022 effects on stars From Aswathi to Ayilyam: ശുക്രൻ മിഥുനം രാശിയിൽ; അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ ഫലങ്ങള്‍

Venus Transit in Gemini Shukra Gochar 2022 effects on stars From Aswathi to Ayilyam: ശുക്രൻ സന്തോഷത്തിലാകയാൽ പൊതുവേ എല്ലാ രാശിക്കാർക്കും സാമാന്യമായി ദോഷം കുറയുന്നു

Shukra Gochar 2022, Shukra Gochar 2022 Effect, Shkra Gochar Date, July 2022, Astrology, Venus Transit 2022, Shukra Rashi Parivartan 2022, Venus Transit In Gemini, Shukra gochar good effect, shukra gochar bad effect, shukra gochar prabhav, venus transit 2022, venus transit 2022 date, Venus transit effect, Venus transit good effect , zodiac sign , Venus transit 2022, effects of Venus transit, Venus transit on July 13, good effects of Venus transit

Venus Transit in Gemini Shukra Gochar 2022 effects on stars From Aswathi to Ayilyam: 1197 മിഥുനം 29 ന് (2022 ജൂലൈ 13 ന് ) ശുക്രൻ മിഥുനം രാശിയിൽ പ്രവേശിക്കുന്നു. കർക്കടകം 21 (ആഗസ്റ്റ് 6) വരെ ശുക്രൻ മിഥുനത്തിൽ തുടരും. ശുക്രന്‍റെ ബന്ധുവായ ഗ്രഹമാണ് ബുധൻ. മിഥുനം ബുധന്‍റെ സ്വക്ഷേത്രമാണ്. അതിനാൽ ശുക്രൻ ബന്ധുവീട്ടിൽ വിരുന്ന് വന്നിരിക്കുകയാണ് എന്ന് പറയേണ്ടി വരും. ഇപ്രകാരം ബന്ധുക്ഷേത്രത്തിൽ നിൽക്കുന്ന ഗ്രഹത്തെ ‘മുദിതൻ’ എന്ന് വിശേഷിപ്പിക്കുന്നു.

ശുക്രൻ സന്തോഷത്തിലാകയാൽ പൊതുവേ എല്ലാ രാശിക്കാർക്കും സാമാന്യമായി ദോഷം കുറയുന്നു. ആർക്കുമില്ല കടുത്ത പ്രതിസന്ധികൾ എന്ന് പറയേണ്ടതായി വരും. ശുക്രന്‍റെ ‘വകുപ്പുകൾ’ ജനകീയ കാര്യങ്ങളാണ്. അതിൽ പ്രണയം, വാത്സല്യം, സ്നേഹം, നാടകം- സിനിമ തുടങ്ങിയ കലകൾ, സംഗീതം, സൗന്ദര്യസംവർദ്ധനം, സ്വർണം, ആഢംബരം, വിദേശയാത്ര, അശനശയനസൗഖ്യം എന്നിവ ഉൾപ്പെടും.

ജന്മരാശിയുടെ (ജനിച്ച കൂറിന്റെ) 6,7,10 എന്നീ മൂന്ന് രാശികളൊഴികെ ഏതു രാശിയിൽ ശുക്രൻ നിന്നാലും അവർക്കൊക്കെ ഗുണാനുഭവങ്ങളാണ് ഉണ്ടാവുക. അശ്വതി മുതല്‍ ആയില്യം വരെയുള്ള നക്ഷത്രങ്ങളുടെ വിശദഫലങ്ങൾ വായിക്കാം.

Venus Transit in Gemini Shukra Gochar 2022 effects on stars Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayilyam

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക കാൽ)

ശുക്രൻ മൂന്നാമെടത്തേക്ക് വരുന്നു. ഹൃദയാലുക്കളുടെ പിന്തുണ ലഭിക്കും. എതിർലിംഗത്തിൽ പെട്ടവർ സഹായിക്കാനെത്തും. അധ്വാനഭാരം കുറയുന്നതാണ്. വിശ്രമിക്കാനും വിനോദിക്കാനും അവസരം ലഭിക്കും. പുത്തൻ വസ്ത്രങ്ങൾ വാങ്ങും. മുന്തിയ ഭക്ഷണം കഴിക്കും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്നവർക്ക് വിഷാദിക്കേണ്ടി വരില്ല.

ഇടവക്കൂറിന് (കാർത്തിക മുക്കാൽ, രോഹിണി, മകയിരം ആദ്യ പകുതി)

ശുക്രൻ രണ്ടാം രാശിയിലാണ്. ഉന്നതപഠനത്തിന് ആഗ്രഹിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. വില കൂടിയ കണ്ണട, കമ്മൽ, മൂക്കുത്തി, പൊട്ട് തുടങ്ങി മുഖവുമായി ബന്ധപ്പെട്ട ആഭരണങ്ങൾ വാങ്ങാനിടയുണ്ട്. മധുരമായി സംസാരിക്കാൻ ശ്രമിക്കും. ഹൃദയം അനുരാഗ സുരഭിലമാകും. പണവരവേറും. കുടുംബത്തിൽ സുഖവും സമാധാനവും വന്നുചേരും. വിരുന്നുകളിൽ പങ്കെടുക്കും.

മിഥുനക്കൂറിന് (മകയിരം രണ്ടാം പകുതി, തിരുവാതിര, പുണർതം മുക്കാൽ)

ശുക്രൻ ജന്മരാശിയിലാണ്. വ്യക്തിത്വം പ്രസാദഭരിതമാകും. മനസ്സിലെ കാർമേഘങ്ങൾ മായും. അവിവാഹിതർക്ക് വിവാഹാലോചനകളിൽ തീർപ്പുണ്ടാകാം. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. കലാമത്സരങ്ങളിൽ വിജയിക്കും. കച്ചവടം അഭിവൃദ്ധി പ്രാപിക്കും. ദാമ്പത്യം സ്നേഹോഷ്മളമായിത്തീരും. സുഖചികിത്സകൾക്ക് സമയം കണ്ടെത്തും.

കർക്കടകക്കൂറിന് (പുണർതം കാൽ, പൂയം, ആയില്യം)

ശുക്രൻ പന്ത്രണ്ടാം രാശിയിലാണ്. ആഢംബരത്തിന് ചെലവേറും. ദൂരദിക്കുകളിൽ നിന്നും നല്ലവാർത്തകൾ വന്നെത്തും. സകുടുംബം വിനോദയാത്രകൾക്ക് പോകും. പഴയ സുഹൃത്തുക്കളുമായി വീണ്ടും സൗഹൃദം സ്ഥാപിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ധനം വന്നെത്തും. പുതുസംരംഭങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാകും. കാര്യജയം ഉണ്ടാവുന്നതാണ്.

Read Here

Stay updated with the latest news headlines and all the latest Horoscope news download Indian Express Malayalam App.

Web Title: Astrology venus transit in gemini shukra gochar 2022 effects on stars from aswathi to ayilyam

Best of Express