scorecardresearch

ശനി കുംഭം രാശിയിലേക്ക് മാറുന്നു, അശ്വതി മുതൽ ആയില്യംവരെ

Shanis Transit to Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് ശനിയുടെ രാശിമാറ്റം എപ്രകാരമെന്ന് നോക്കാം

Shanis Transit to Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. അശ്വതി മുതൽ ആയില്യം വരെയുള്ള നാളുകാർക്ക് ശനിയുടെ രാശിമാറ്റം എപ്രകാരമെന്ന് നോക്കാം

author-image
S. Sreenivas Iyer
അപ്‌ഡേറ്റ് ചെയ്‌തു
New Update
astrology, horoscope, ie malayalam

Shani Transit to Aquarius Astrological Predictions Aswathi, Bharani, Karthika, Rohini, Makayiram, Thiruvathira, Punartham, Pooyam, Ayiylam Stars: ശനിയെ ഗ്രഹനിലയിൽ 'മ' എന്ന അക്ഷരം കൊണ്ട് കുറിക്കുന്നു. മന്ദൻ എന്ന നാമവും പ്രശസ്തമാണ്. അതിലെ ആദ്യാക്ഷരമാണ് 'മ'. ശനി, മന്ദൻ എന്നീ രണ്ട് നാമങ്ങളുടെയും പൊരുൾ ഒന്നുതന്നെയാണ്. പതുക്കെ സഞ്ചരിക്കുന്നവൻ എന്നാണ് അവയുടെ ആശയം. ശനി ഒരു രാശിയിലൂടെ ശരാശരി രണ്ടര വർഷം സഞ്ചരിക്കുന്നു. പന്ത്രണ്ട്‌ രാശികളുള്ള രാശിചക്രത്തെ ഒരുവട്ടം ഭ്രമണം ചെയ്യാൻ ശനിക്ക് ഏതാണ്ട് മുപ്പത് കൊല്ലം വേണം.

Advertisment

ശനി, ഇപ്പോൾ പ്രവേശിക്കുന്നത് തന്റെ സ്വക്ഷേത്രം അതിലുപരി മൂലക്ഷേത്രം ആയ കുംഭം രാശിയിലേക്കാണ്. 2023 ജനുവരി 17 ചൊവ്വാഴ്ച സന്ധ്യയ്ക്ക് ശനി കുംഭത്തിലേക്ക് സംക്രമിക്കുന്നു. 2025 മാർച്ച് 29 വരെ കുംഭത്തിൽ തുടരുന്നു. ഏതാണ്ട് 26 മാസക്കാലം. ഇതിനിടയിൽ വക്ര സഞ്ചാരവും ഉണ്ട്.

ജ്യോതിഷത്തിൽ വിശ്വസിക്കുന്നവർ ശനിയുടെ രാശിമാറ്റത്തിന് വലിയ പ്രാധാന്യം നൽകുന്നു. ജീവിതത്തെ പുഷ്ക്കരമാക്കാനും തളർത്താനും ശനിക്ക് സാധിക്കും. എല്ലാ കൂറിലും ജനിച്ചവർക്ക് അതിനാൽ ശനിയുടെ രാശിമാറ്റം സുപ്രധാനമാണ്. പൊതുവേ ശനി അവരവരുടെ ജന്മരാശിയുടെ 3, 6, 11 എന്നീ മൂന്നു ഭാവങ്ങളിൽ വരുമ്പോൾ സമുന്നത നേട്ടങ്ങൾ, ശത്രുവിജയം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് കാരണമാകുന്നു. എന്നാൽ ചില കൂറുകാർക്ക് ഏഴരശനി, കണ്ടകശനി, അഷ്ടമശനി തുടങ്ങിയ തരത്തിൽ പ്രശ്നകർത്താവുമായി ശനി മാറുന്നു. അതിന്റെ വിശദവിവരങ്ങളാണ് ഇവിടെ അപഗ്രഥിക്കുന്നത്..

മേടക്കൂറിന് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം): ശനിയുടെ രാശിമാറ്റം കൂടുതൽ ഗുണകരമാവുന്ന കൂറുകളിലൊന്ന് മേടക്കൂറാണ്. ഇതിൽ ജനിച്ചവർക്ക് ശനി പതിനൊന്നാം ഭാവത്തിൽ വരുന്നു. പലതരം നേട്ടങ്ങളുണ്ടാകുന്ന കാലഘട്ടമാണ് പിറക്കുന്നത്. വിദ്യാർത്ഥികൾക്ക് ലക്ഷ്യബോധത്തോടെ പഠിക്കാൻ കഴിയും. തൊഴിൽ തേടുന്നവർക്ക് കാത്തിരിപ്പ് അവസാനിച്ച് നല്ല ജോലിയിൽ പ്രവേശിക്കാനാവും. ഉദ്യോഗസ്ഥർക്ക് ശമ്പളക്കയറ്റം, വീട്ടിനടുത്തേക്ക് സ്ഥലംമാറ്റം എന്നിവ ഉണ്ടാവും. കച്ചവടക്കാർക്ക് ലാഭം വർദ്ധിക്കും. കർമ്മരംഗം വിപുലീകരിക്കാനാവും. സമൂഹത്തിൽ മാന്യതയും പദവിയും ഉയരും. എതിർപ്പുകളെ സമർത്ഥമായി അതിജീവിക്കാനുള്ള ശക്തിയുണ്ടാകും. ന്യായമായ ആഗ്രഹങ്ങൾ മിക്കതും പൂർത്തീകരിക്കാനും സാധിക്കുന്നതാണ്. ആരോഗ്യപ്രശ്നങ്ങൾ അധികം വൈഷമ്യങ്ങൾ സൃഷ്ടിക്കുകയില്ലെന്നും കരുതാം.

Advertisment

ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ): ശനി കുംഭത്തിലെത്തുമ്പോൾ 'കണ്ടക ശനി' ആരംഭിക്കുകയായി. പത്താം ഭാവത്തിലാകയാൽ പ്രധാനമായും കർമ്മരംഗം ബാധിക്കപ്പെടാം. ഒരുതരം ആലസ്യവും ഉന്മേഷരാഹിത്യവും പ്രവർത്തനത്തിൽ വന്നുചേരും. കൃത്യനിഷ്ഠയ്ക്ക് ഉലച്ചിൽ വരാം. കൂറിന്റെ പന്ത്രണ്ടിൽ ശനി നോക്കുന്നതിനാൽ ചെലവുകൾ ഉയർന്നേക്കും. സുഖാനുഭവങ്ങൾക്കും കുറവുണ്ടായേക്കാം. എങ്കിലും ശത്രുവിജയം, വ്യവഹാരങ്ങളിൽ അനുരഞ്ജനം, കാലവിളംബത്തോടെയുള്ള ഗൃഹനിർമ്മാണ പൂർത്തീകരണം, രാഷ്ട്രീയ മത്സരങ്ങളിൽ വിജയം, ദാമ്പത്യസൗഖ്യം, വിദ്യാഭ്യാസ നേട്ടം എന്നിവയും അനുകൂലമായ ഘടകങ്ങളാണ്. ആരോഗ്യകാര്യത്തിൽ കൂടതൽ ശ്രദ്ധ വേണം. ജീവിത ശൈലീ രോഗങ്ങൾക്ക് ചികിത്സ വേണ്ടി വരാം.

മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ): ശനി ഒമ്പതിലേക്ക് വരുന്നു. ഇതുവരെ 'അഷ്ടമശനി' സൃഷ്ടിച്ച ക്ലേശങ്ങൾ നിങ്ങളെ പിന്നിലോട്ടു വലിച്ചു. ഇനി അദ്ധ്വാനത്തിന് അർഹമായ വേതനവും അംഗീകാരവും കിട്ടും. ദാമ്പത്യജീവിതം സ്നേഹോഷ്മളമാകും. വലിയ ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാനാവും. ഭാഗ്യപരീക്ഷണങ്ങളിൽ നേട്ടങ്ങളുണ്ടാവും. മക്കളുടെ കാര്യത്തിൽ നല്ല തീരുമാനങ്ങൾ കൈക്കൊള്ളും. കടബാധ്യതകൾ തീർക്കാനുളള ശ്രമങ്ങൾ ലക്ഷ്യം കാണും. പുതിയ സംരംഭങ്ങൾ തുടങ്ങാനും അവയിൽ നിന്നും ആദായം കണ്ടെത്താനുമാവും. കരാർ പണികൾ സ്ഥിരതൊഴിലായി മാറാം. പിതൃസ്വത്ത് അധീനത്തിൽ വന്നുചേരും. കുടുംബസമേതം ധാരാളം തീർത്ഥയാത്രകൾ നടത്താൻ അവസരം ലഭിക്കും. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധയുണ്ടാവണം.

കർക്കടകക്കൂറിന് (പുണർതം നാലാം പാദം, പൂയം, ആയില്യം): അഷ്ടമശനിക്കാലം തുടങ്ങുന്നു. എന്തിലും ഏതിലും ജാഗ്രത വേണം. വലിയ സാമ്പത്തികച്ചുമതലകളും പദവികളും ഏറ്റെടുക്കുമ്പോൾ വിദഗ്ദ്ധോപദേശം തേടണം. സുലഭം എന്ന് കരുതിയവ പോലും ദുർലഭമായേക്കാം. ക്ഷമയും സഹനവും ജീവിത വിജയത്തിന് അനിവാര്യമെന്ന് സ്വയം മനസ്സിലാവും. ഹൃദയബന്ധങ്ങൾ ശിഥിലമാവാതിരിക്കാൻ കരുതൽ വേണം. എന്നാലും ചില നേട്ടങ്ങളും വിദേശധനവും കൈവരാതിരിക്കില്ല. ചികിത്സകൾ കൊണ്ട് പ്രയോജനമുണ്ടാവും. ഗൃഹനിർമ്മാണം ആരംഭിക്കാനാവും. വ്യവഹാരങ്ങളിൽ ഏർപ്പെടാതിരിക്കുന്നതാവും ഉചിതം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: