scorecardresearch

വരുന്ന നാല് ആഴ്ച ഈ ആറ് നാളുകാരെ തേടിയെത്തുന്നത് അധികാരം, അംഗീകാരം, ആശ്വാസം, അലസത

ഈ വർഷം ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ഈ കാലത്ത് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നാളുകാരെ കാത്തിരിക്കുന്ന പ്രധാന പൊതുഅനുഭവങ്ങൾ വായിക്കാം

ഈ വർഷം ഫെബ്രുവരി 13 നാണ് കുംഭം ഒന്നാം തീയതി. മാർച്ച് 14 ന് കുംഭമാസം അവസാനിക്കുന്നു. ഈ കാലത്ത് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകയിരം, തിരുവാതിര എന്നീ നാളുകാരെ കാത്തിരിക്കുന്ന പ്രധാന പൊതുഅനുഭവങ്ങൾ വായിക്കാം

author-image
S. Sreenivas Iyer
New Update
astrology, horoscope, ie malayalam

അശ്വതി: ദുർലഭം എന്ന് കരുതിയ കാര്യങ്ങൾ സുലഭമാകും. പൊതുരംഗത്ത് പ്രശസ്തരാകും. അധികാരമുള്ള പദവികൾ സ്വന്തമാകും. ഉദ്യോഗസ്ഥരുടെ അലംഭാവം മാറും. നല്ല കാര്യങ്ങൾക്കായി പണച്ചെലവേറും. ദാമ്പത്യത്തിലെ അനൈക്യം കുറയും. പഠനത്തിൽ, കലാകായിക രംഗത്തിൽ ഒക്കെ മികവാർജ്ജിക്കും. വൃദ്ധജനങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പരുഷവാക്കുകൾ പറഞ്ഞ് ബന്ധുക്കളെ പിണക്കും.

Advertisment

ഭരണി: ആത്മശക്തി കൂടും. അഭിമാനബോധം ഉയരും. മേലധികാരികളുടെ പ്രശംസ നേടും. വസ്തു/ വീട്/ വാഹനം ഇവ മോടിപിടിപ്പിക്കുകയോ പുതുതായി വാങ്ങുകയോ ചെയ്യും. ദൂരദിക്കിലേക്ക് യാത്ര പോകാൻ സാധ്യത കാണുന്നു. തൊഴിൽപരമായുള്ള യാത്രകൾ ലക്ഷ്യം കാണും. നവസംരംഭങ്ങൾ തുടങ്ങാൻ വിദഗ്ദ്ധരുമായി കൂടിയാലോചനകൾ നടത്തും. തൊഴിൽ കരാറുകൾ പുതുക്കപ്പെടും. ആതുരസേവനം അംഗീകാരം നേടിത്തരും.

കാർത്തിക: കഷ്ടസന്ദർഭങ്ങളെ പ്രത്യുല്പന്നമതിത്വത്തോടെ നേരിടും. അവസരവാദികളെ തിരിച്ചറിയും. സഹപ്രവർത്തകരുടെ നേതാവായി ഉയരും. വൈജ്ഞാനികരംഗത്ത് മൗലിക സംഭാവനകൾ നൽകും. കുടുംബബന്ധം ഊഷ്മളമായിത്തീരും. അവിവാഹിതർക്ക് വിവാഹതീരുമാനം ഉണ്ടായേക്കും. ധനപരമായി ആശ്വാസകാലമാണ്. പഴയ ചില പ്രശ്നങ്ങൾ പരിഹാരത്തിലെത്തും. ആരോഗ്യസ്ഥിതിയിൽ ശ്രദ്ധ പുലർത്തണം.

രോഹിണി: പല ശുഭകാര്യങ്ങളും സംഭവിക്കാം. ധനോന്നതിയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ നിറവേറ്റപ്പെടും. സാങ്കേതിക വിദ്യാഭ്യാസത്തിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. പ്രതികൂല ശബ്ദങ്ങളെ അവഗണിക്കും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടായേക്കാം. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിലേക്ക് മടങ്ങാൻ സന്ദർഭമുണ്ടാകും. കിടപ്പ് രോഗികൾക്ക് പുതുചികിൽസകൾ ഫലപ്രദമായേക്കാം. കലാപരമായ കഴിവുകൾ ശ്രദ്ധിക്കപ്പെടാം. മാനസികമായി കരുത്തു നേടും.

Advertisment

മകയിരം: കുംഭം അവസാനം വരെ ചൊവ്വ നക്ഷത്രത്തിൽ തുടരുകയാൽ ശാരീരിക- മാനസിക ക്ലേശങ്ങൾ തുടരാം. ധനപരമായി ഗുണപ്രധാനമായ കാലമാണ്. വ്യവസായത്തിന് സർക്കാർ അനുമതി സിദ്ധിക്കും. പങ്കുകച്ചവടത്തിൽ വിജയം കാണും. ദൂരദിക്കിലേക്ക് ഉപരിപഠനം സാധ്യമായേക്കും. ഇടവക്കൂറുകാർ പൊതുപ്രവർത്തനത്തിൽ കൂടുതൽ കരുതൽ കൈക്കൊള്ളണം. പ്രണയികൾക്ക് മനസ്സന്തോഷം അധികമാവും. പിതാവിന്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത കൈവെടിയരുത്.

തിരുവാതിര: ആഢംബരത്തിൽ ശ്രദ്ധ കൂടും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകും. അധ്വാനത്തിൽ അലസരാകും. വീഴ്ചയോ മുറിവോ ഉണ്ടാകാനിടയുള്ളതിനാൽ ദേഹപരിരക്ഷയിൽ കൂടുതൽ ശ്രദ്ധ വേണം. എതിരാളികളെ നിസ്സാരരായി കാണുന്ന പ്രവണത മാറ്റണം. പാരമ്പര്യ മൂല്യങ്ങളെ മുറുകെ പിടിക്കുമെങ്കിലും സ്വജനങ്ങൾ പോലും പിന്തുണച്ചേക്കില്ല. പുതുജോലി, ഉദ്യോഗക്കയറ്റം, ശമ്പള വർദ്ധന എന്നിവക്കായി കാത്തിരുന്നവർക്ക് അൽപ്പം കൂടി കാത്തിരിക്കേണ്ടി വരാം.

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: