scorecardresearch

ഇടവമാസത്തെ നക്ഷത്രഫലം, മകം മുതൽ തൃക്കേട്ട വരെ: Monthly Horoscope for Edavam

ഇടവമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

ഇടവമാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം: മകം മുതൽ തൃക്കേട്ട വരെയുളള നക്ഷത്രക്കാർക്ക് എങ്ങനെയെന്ന് ശ്രീനിവാസ് അയ്യർ എഴുതുന്നു

author-image
S. Sreenivas Iyer
New Update
Horoscope | Astrology

Monthly Horoscope: ഇടവ മാസം നിങ്ങൾക്കെങ്ങനെ?

കൊല്ലവർഷത്തിലെ പത്താം മാസമാണ് ഇടവം. കുത്താൻ മുക്രയിട്ടു വരുന്ന കാളയാണ് ഇടവം രാശിയുടെ സ്വരൂപം. ഈ രാശി Taurus എന്ന് ഇംഗ്ലീഷിൽ വിളിക്കപ്പെടുന്നു. 

Advertisment

മേയ് മാസം 15 മുതൽ ജൂൺ 14 വരെയാണ് ഇടവം മാസം വരുന്നത് (31 തീയതികൾ). രാശിചക്രത്തിലെ രണ്ടാം രാശിയായ ഇടവത്തെ എടവം എന്നും സംബോധന ചെയ്യുന്നു. 31 ഡിഗ്രി മുതൽ 60 ഡിഗ്രി വരെയാണ് രാശിചക്രത്തിൽ ഇടവം രാശിയുടെ വ്യാപതി.

ആദിത്യൻ ഇടവം രാശിയിൽ കാർത്തിക, രോഹിണി, മകയിരം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ഇടവമാസം ഒന്നിന് ആയില്യം നക്ഷത്രമാണ്. മാസാന്ത്യമാകുമ്പോൾ ചന്ദ്രൻ ഒരു വട്ടം രാശിചക്രഭ്രമണം പൂർത്തിയാക്കി ഉത്രം നക്ഷത്രത്തിലെത്തുന്നു. ഇടവം 9 ന് വെളുത്തവാവും ഇടവം 23 ന് കറുത്തവാവും സംഭവിക്കുന്നു. 

വ്യാഴം ഇടവം രാശിയിൽ കാർത്തിക നക്ഷത്രത്തിലാണ്. വ്യാഴമൗഢ്യം ഇടവം 21 വരെ തുടരും. ശുക്രൻ മാസാദ്യത്തിൽ മേടം രാശിയിലാണ്. ഇടവം 5 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. 

Advertisment

ഇടവം 29ന് മിഥുനം രാശിയിലേക്ക് സംക്രമിക്കുകയാണ്. ശുക്രനും മൗഢ്യാവസ്ഥയിൽ തുടരുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ സഞ്ചരിക്കുകയാണ്. രാഹു മീനം രാശിയിൽ രേവതി നക്ഷത്രത്തിലും കേതു കന്നി രാശിയിൽ അത്തം നക്ഷത്രത്തിലും അപ്രദക്ഷിണ ഗതിയായി സഞ്ചരിക്കുകയാണ്. 

ബുധൻ മേടം രാശിയിലാണ്. ഇടവം 17 ന് ഇടവം രാശിയിൽ പ്രവേശിക്കുന്നു. ഇടവം 21 ന് ബുധന് ക്രമമൗഢ്യം തുടങ്ങുന്നുണ്ട്. ചൊവ്വ മീനം രാശിയിലാണ്. ഇടവം 18 ന് മീനത്തിൽ നിന്നും മേടത്തിലേക്ക് വരുന്നു. ചൊവ്വ ഇടവമാസം 1 മുതൽ 18 വരെ രേവതിയിലും തുടർന്ന് അശ്വതിയിലും സഞ്ചരിക്കുന്നു. 

ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത്  നാളുകാരുടെ ഇടവമാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു.

മകം

തൊഴിലിൽ നേട്ടത്തിനവകാശമുണ്ട്. കൃത്യമായ ആസൂത്രണത്തോടെയും സമ്മർദ്ദങ്ങളില്ലാതെയും പലതും ചെയ്യാനാവും.  അന്യനാട്ടിൽ ജോലി ചെയ്യുന്നവർക്ക്  സ്വദേശത്തേക്ക് മാറ്റം ലഭിക്കുന്നതാണ്. സഹപ്രവർത്തകരുടെ മികച്ച പിന്തുണ ലഭിച്ചേക്കാം. ഓൺലൈൻ ബിസിനസ്സിൽ മുന്നേറ്റമുണ്ടാകും. പഠനത്തിലെ മികവ് അഭിനന്ദിക്കപ്പെടും. ഉപരിപഠന കാര്യത്തിൽ അദ്ധ്യാപകരുടെ അഭിപ്രായം തേടുന്നതായിരിക്കും. സാമ്പത്തികമായി തരക്കേടില്ലാത്ത കാലമാണ്. എന്നാൽ ധാരാളിത്തം ഒഴിവാക്കേണ്ടതുണ്ട്. ദാമ്പത്യത്തിൽ ചില അസ്വാരസ്യങ്ങൾ ഉയർന്നേക്കാം.  പരസ്പരം കുറ്റം പറയുന്ന പ്രവണത പരിഹാസ്യമാവും. വാഹനം, അഗ്നി, ആയുധം എന്നിവയുടെ ഉപയോഗത്തിലും രാത്രിയാത്രകളിലും  ഏറ്റവും കരുതൽ വേണം.

ഉത്രം

സന്തോഷാനുഭവങ്ങൾ അധികരിക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അന്യദിക്കിൽ പോകേണ്ടി വന്നേക്കും. രാഷ്ട്രീയക്കാർക്ക് ജനങ്ങളുടെ അംഗീകാരം ലഭിക്കുന്നതാണ്. ശത്രുക്കളുടെ പ്രവർത്തനത്തെ നന്നായി പ്രതിരോധിക്കുവാനാവും. പുതിയ സംരംഭങ്ങൾ ബാലാരിഷ്ടകൾ പിന്നിട്ട് ലാഭത്തിലായി തുടങ്ങും. തൊഴിലില്ലാത്തവർക്ക് പുതിയ വഴി കണ്ടെത്താനായേക്കും. സാമ്പത്തികമായി കരുതൽ വേണ്ട സമയമാണ്. ഊഹക്കച്ചവടത്തിൽ മെച്ചം വരും. ഗൃഹനിർമ്മാണം പൂർത്തീകരിക്കപ്പെടും. മകളുടെ വിവാഹാലോചനകൾ നീളാനിടയുണ്ട്. കുടുംബാംഗങ്ങളുമൊത്ത് തീർത്ഥാടനത്തിന് പോയേക്കും.  ദാമ്പത്യരംഗം അല്പം അശാന്തമാവാനിടയുണ്ട്. കടുത്ത വാക്കുകൾ പിന്നീട് മനക്ലേശമുണ്ടാക്കാം.

അത്തം

നേട്ടങ്ങളുണ്ടാവുമെങ്കിലും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരും. യാത്രകൾ വർദ്ധിക്കുന്നതാണ്. സമയനഷ്ടം, ഊർജ്ജനഷ്ടം ഇവ സാധ്യതകൾ.
ചിലരുടെ യഥാർത്ഥ മുഖം തിരിച്ചറിയാൻ സന്ദർഭം വന്നെത്തും. പൂജകളിലും മംഗള കർമ്മങ്ങളിലും പങ്കെടുക്കുന്നതാണ്. സാമ്പത്തികമായി ചില വെല്ലുവിളികൾ ഉണ്ടാവും. എന്നാലും ക്രമേണ മെച്ചം പ്രതീക്ഷിക്കാം. പുതിയ ബിസിനസ്സ് തുടങ്ങുന്നത് പര്യാലോചിക്കും. ഉപരി പഠനത്തിന് മെച്ചപ്പെട്ട അവസരങ്ങൾ ലഭ്യമാകും.  മനസ്സിനിണങ്ങിയ കാര്യങ്ങൾ ചെയ്യാനും സാഹചര്യമുണ്ടാവും. വ്യാഴത്തിൻ്റെ അനുകൂലത അനുഭവത്തിലെത്താൻ മാസത്തിൻ്റെ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടതുണ്ട്. പ്രണയികൾക്കിടയിൽ ഇണക്കവും പിണക്കവും തുടരും. ഗുരുജനങ്ങളെ സന്ദർശിക്കാനും മാർഗനിർദ്ദേശങ്ങൾ കൈക്കൊള്ളാനും കഴിയും.

ചിത്തിര

നക്ഷത്രനാഥനായ ചൊവ്വയ്ക്ക് രാഹുയോഗം തുടരുകയാൽ കൂട്ടുകെട്ടുകളുടെ കാര്യത്തിൽ ജാഗ്രത വേണം. സ്വാശ്രയ ജോലികൾ വിജയമുണ്ടാവും. ബിസിനസ്സ് വിപുലീകരിക്കാനാവും. ചിട്ടി, ലോൺ, ഇൻഷ്വറൻസ്, ഊഹക്കച്ചവടം ഇവയിൽ നിന്നും ആദായത്തിന് വകയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്വച്ഛന്ദമായി 
ജോലി ചെയ്യാൻ അവസരം ഉണ്ടാവും. ഭൂമിവില്പനയിലെ തടസ്സങ്ങളകലാം. അപ്രസക്ത കാര്യങ്ങൾ സമയനഷ്ടത്തിന് ഇടവരുത്തുന്നതാണ് എന്നതിനാൽ പ്രവൃത്തികളുടെ ആവശ്യകത വ്യക്തമായിരിക്കണം. നിഗൂഢമായ ലക്ഷ്യം നിറവേറപ്പെടും. കുടുംബ ജീവിതത്തിൽ സന്തോഷമനുഭവപ്പെടുന്നതാണ്. 
മകളുടെ വീട്ടിൽ താമസിക്കേണ്ട സാഹചര്യം ഉരുത്തിരിയാം. പിതാവിൻ്റെ ആരോഗ്യകാരത്തിൽ പ്രത്യേക ശ്രദ്ധ വേണം.

ചോതി

ലക്ഷ്യബോധത്തോടെ പ്രവർത്തിക്കുന്നതാണ്. പുതിയ ആശയങ്ങൾ ആവിഷ്കരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കും. മനസ്സ് ഭാവനാത്മകമാവും. എന്നാൽ ആശയവിനിമയത്തിൽ തടസ്സങ്ങൾ നേരിടും. നിലവിലുള്ള പ്രശ്നപരിഹാരത്തിന് തല പുകയ്ക്കേണ്ടി വരുന്നതാണ്. ഗവേഷണത്തിൽ പ്രതീക്ഷിച്ച മുന്നേറ്റം കൈവന്നേക്കില്ല. ചെറുകിട സംരംഭങ്ങൾ ഗുണകരമാവും. കരാർപണികൾ നേടിയെടുക്കും.  ഉദ്യോഗസ്ഥർക്ക് ജോലിയിൽ പ്രൊമോഷൻ സാധ്യത കുറയാം. അന്യനാട്ടിൽ നിന്നും ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടാൻ കിണഞ്ഞ് പരിശ്രമിക്കും. സർക്കാരിന് എതിരെയുള്ള കേസുകൾ പരാജയപ്പെടാം. പിതാവിൽ നിന്നും പ്രതീക്ഷിച്ച സഹായധനം വന്നെത്താൻ വൈകും. ദാമ്പത്യജീവിതത്തിൽ സംതൃപ്തിയുണ്ടാവും. സാമ്പത്തികമായ ഞെരുക്കത്തിന് അയവുണ്ടാവും.

വിശാഖം

തുലാക്കൂറുകാർക്ക് സമ്മിശ്രമായ അനുഭവം ആയിരിക്കും, ഇടവ മാസത്തിൽ ഭവിക്കുന്നത്. വൃശ്ചികക്കൂറുകാർക്ക് കൂടുതൽ നേട്ടം പ്രതീക്ഷിക്കാവുന്ന കാലഘട്ടമാണ്. സാമ്പത്തിക കാര്യങ്ങളിൽ സൂക്ഷ്മത വേണം. ദുരാരോപണങ്ങളെ നേരിട്ടേക്കും. വിദ്യാർത്ഥികൾക്ക് തുടർ വിദ്യാഭ്യാസത്തിന് പ്രതീക്ഷിച്ച അവസരങ്ങൾ വന്നുചേരുന്നതാണ്. അനുരാഗം വിവാഹത്തിലേക്ക് നയിക്കാം. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് ജന്മനാട്ടിലെത്താൻ അവസരമുണ്ടാകും.  വീടുപണിയിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. ഓൺലൈൻ വ്യാപാരം ഗുണകരമായേക്കും. സുഹൃൽസംഗമത്തിന് മുൻകൈയ്യെടുക്കും. ചിന്താപരത കൂടുകയും പ്രവൃത്തിയിൽ നിരുന്മേഷത അനുഭവപ്പെടുകയും ചെയ്യുന്നതാണ്. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കരുതലോടെയാവണം.

അനിഴം

ഏഴാം ഭാവത്തിലെ ഗുരുസ്ഥിതി ഗുണമായി പരിണമിക്കാൻ ഏതാനും ദിവസങ്ങൾ കൂടി വേണ്ടി വന്നേക്കാം. പാർട്ണർഷിപ്പിൽ നേട്ടങ്ങൾ കൈവരിച്ചേക്കും. പാരമ്പര്യമായി തുടർന്നുവരുന്ന കച്ചവടം ഗുണകരമാവുന്നതാണ്. ഔദ്യോഗിക യാത്രകൾ വേണ്ടതായി വരും. വിദേശത്ത് പഠന-തൊഴിൽ സംബന്ധമായി പോവാനുള്ള പ്രയത്നം വിജയിക്കുന്നതാണ്. യുവാക്കളുടെ വിവാഹാലോചനകൾക്ക് അല്പം കൂടി ഗതിവേഗമുണ്ടാകും. മക്കളുടെ കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾക്ക് സാധ്യത കാണുന്നു. കടബാധ്യതകൾ സംബന്ധിച്ച് ചില ലഘുവ്യവസ്ഥകൾ നടപ്പിലാക്കപ്പെടാം. ജാമ്യം നിൽക്കുന്നതിൽ ജാഗ്രതയുണ്ടാവണം. കുടുംബാംഗങ്ങളെ ഒത്തിണക്കി നിർത്താൻ കൈക്കൊള്ളുന്ന പരിശ്രമങ്ങൾ ആദരിക്കപ്പെടും.

തൃക്കേട്ട

വിദ്യാഭ്യാസത്തിൽ ഉയർച്ചയുണ്ടാവും. ഗവേഷണം പൂർത്തിയാക്കുവാനും ഗവേഷണ പ്രബന്ധം പ്രസാധനം ചെയ്യാനും കഴിഞ്ഞേക്കും. ഉദ്യോഗാർത്ഥികൾക്ക് അന്യദേശത്ത് ജോലി തരപ്പെട്ടെന്ന് വരാം. മുഖ്യവരുമാനത്തിനൊപ്പം അനുബന്ധ ജോലികളിൽ നിന്നും ആദായം ലഭിക്കുന്നതാണ്. കൂട്ടുകാരുമായി ചേർന്ന് സംരംഭങ്ങൾക്ക് തുടക്കം കുറിച്ചേക്കും. സ്വന്തം മേഖലയിൽ വൈജ്ഞാനികമായ ആധിപത്യം ആദരിക്കപ്പെടും.  പൊതുപ്രവർത്തകർക്ക് ജനവിധി അനുകൂലമായേക്കും. കലാസാഹിത്യ മേഖലകളിൽ അംഗീകാരം സിദ്ധിക്കുന്നതാണ്. രേഖകളിലും പ്രമാണങ്ങളിലും ഒപ്പിടുമ്പോൾ ജാഗ്രത വേണ്ടതുണ്ട്. പ്രശ്നങ്ങളോടുള്ള സമീപനങ്ങളും പ്രതികരണങ്ങളും അതിവൈകാരികമായിരിക്കുന്നതാണ്. രാശിനാഥന് രാഹുയോഗം തുടരുകയാൽ നിരുന്മേഷത ഭവിക്കാം.

Check out moreHoroscope columns here 

Astrology Horoscope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: